Social media policy;പുതിയ സമൂഹമാധ്യമനയം ജൂലൈ അവസാനത്തോടെയെന്ന് കേന്ദ്രസർക്കാർ

പുതിയ കരട്  ഭേദഗതി പൊതുജനാഭിപ്രായം തേടുന്നതിനായി ഐടി മന്ത്രാലയം വീണ്ടും പ്രസിദ്ധീകരിച്ചു.

new social media policy by July end says central goverment

ദില്ലി; പുതിയ സമൂഹമാധ്യമ നയം ജൂലൈ അവസാനത്തോടെയെന്ന് കേന്ദ്രസർക്കാർ. ഇതിനായുള്ള പുതിയ കരട്  ഭേദഗതി പൊതുജനാഭിപ്രായം തേടുന്നതിനായി ഐടി മന്ത്രാലയം വീണ്ടും പ്രസിദ്ധീകരിച്ചു.  ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളുടെ പരാതിപരിഹാര ഓഫിസർമാർ എടുക്കുന്ന തീരുമാനത്തിൽ തൃപ്തരല്ലാത്തവർക്ക് കേന്ദ്രം രൂപീകരിക്കുന്ന അപ‍‍്‌ലറ്റ് കമ്മിറ്റിയെ സമീപിക്കാമെന്നതാണ് നയത്തിലെ പ്രധാനകാര്യം.

കമ്പനികളുടെ പരാതിപരിഹാര ഓഫിസറല്ല അന്തിമസംവിധാനമെന്ന സന്ദേശമാണു കേന്ദ്രം നൽകുന്നത്. അപ്പീലുമായി നേരിട്ടു കോടതിയെ സമീപിക്കുന്നതിനു പകരം പുതിയ അപ‍‍്‌ലറ്റ് സംവിധാനം ഉപയോഗിക്കാം. എന്നാൽ, നേരിട്ടു കോടതിയെ സമീപിക്കാനും പരാതിക്കാരന് അവകാശമുണ്ട്. പരാതികളിൽ കമ്പനിയുടെ തീരുമാനം വന്ന് 30 ദിവസത്തിനകം അപ്‍ലറ്റ് കമ്മിറ്റിയെ സമീപിക്കാം. അപ്പീൽ 30 ദിവസത്തിനകം തീർപ്പാക്കണം.

അപകീർത്തി, അശ്ലീലം, പകർപ്പവകാശലംഘനം, ആൾമാറാട്ടം അടക്കം 10 തരം ഉള്ളടക്കം സംബന്ധിച്ചു പരാതി ലഭിച്ചാൽ 72 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നു കരടിൽ പറയുന്നു.സമൂഹമാധ്യമങ്ങൾക്കുമേൽ കേന്ദ്ര സർക്കാർ പിടിമുറുക്കുന്നതാണ് പുതിയ കരടെന്നാണ് വിലയിരുത്തൽ.

ബിജെപിയോട് ഒരു സമീപനം, മറ്റു രാഷ്ട്രീയക്കാരോട് ഫേസ്ബുക്കിന് വിവേചനം : ആരോപണവുമായി ഫേസ്ബുക്ക് മുന്‍ ജീവനക്കാരി

അവകാശലംഘനം നടത്താന്‍ സാങ്കേതിക രംഗത്തെ ഇടനിലക്കാര്‍ കൂട്ടുനില്‍ക്കുന്നു : കേന്ദ്രസര്‍ക്കാര്‍

ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ലംഘനം നടത്താന്‍ സാങ്കേതിക രംഗത്തെ നിരവധി ഇടനിലക്കാര്‍ കൂട്ടുനില്‍ക്കുന്നു.ഇവയ്ക്ക് വിശ്വസനീയമായ നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ല എന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും കമ്പനിയെയോ പ്രത്യേക അവകാശങ്ങളെയോ കുറിച്ച് സര്‍ക്കാര്‍ പരാമര്‍ശിച്ചിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ നിരവധി ബിഗ്ടെക് കമ്പനികളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ തുടങ്ങിയവയുടെ നിയന്ത്രണം ശക്തമാക്കിയത് ഇതിനുദാഹരണമാണ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വീറ്ററും തമ്മില്‍ കോമ്പുകോര്‍ത്തിരുന്നു.രാഷ്ട്രീയക്കാർ ഉൾപ്പെടെ സ്വാധീനമുള്ള വ്യക്തികളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതിനും ട്വീറ്ററ്‍ തിരിച്ചടി നേരിട്ടിരുന്നു. ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ എന്നിവര്‍ ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Twitter : ഉപയോക്താക്കളുടെ 'ഫോണ്‍ നമ്പറുകള്‍' അടക്കം വച്ച് കച്ചവടം; ട്വിറ്ററിന് അമേരിക്കയില്‍ 1164 കോടി പിഴ

സോഷ്യല്‍ മീഡിയ സൈറ്റായ ട്വിറ്ററിന് (Twitter) അമേരിക്കയില്‍ 1164 കോടി പിഴ. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റും, യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (FTC) ഈ കേസില്‍ പ്രഖ്യാപിച്ച ഒത്തുതീര്‍പ്പ് പ്രകാരമാണ് ഈ തുക ട്വിറ്ററിന് നല്‍കേണ്ടിവരുക. ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു എന്ന പരാതിയിലാണ് കേസ് നടന്നത്. 

2013 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അക്കൗണ്ടിന്റെ സുരക്ഷയ്ക്ക് വേണ്ടി ഫോണ്‍ നമ്പര്‍, ഇ--മെയില്‍ അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും എന്ന് ഉപയോക്താക്കളോട് ട്വിറ്റര്‍ പറഞ്ഞിരുന്നു. എന്നാല്‍ പരസ്യ ആവശ്യങ്ങള്‍ക്ക് ഈ വിവരങ്ങള്‍ നല്‍കും എന്ന് ട്വിറ്റര്‍ പറ‍ഞ്ഞില്ല.

എന്നാല്‍ ഉപയോക്താക്കളുടെ സമ്മതം ഇല്ലാതെ പരസ്യങ്ങള്‍ക്ക് ട്വിറ്റര്‍ ഇത് ഉപയോഗപ്പെടുത്തി എന്നാണ് പരാതിയില്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് യുഎസ് എഫ്ടിസി ആക്ടിന്‍റെയും, 2011 ലെ ഉത്തരവിന്‍റെയും പാശ്ചത്തലത്തിലാണ് ട്വിറ്ററിനെതിരെ കേസ് വന്നത്. ഈ കേസില്‍ ഇടപെട്ട യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ മധ്യസ്ഥതയില്‍ ഇപ്പോള്‍ ഈ കേസ് വന്‍ തുക പിഴയോടെ ഒത്തുതീരുകയാണ്. 

ഉപഭോക്താക്കളുടെ പബ്ലിക് അല്ലാത്ത വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും പരിപാലിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ട്വിറ്റര്‍ ഉപഭോക്താക്കളെ കബളിപ്പിച്ചു എന്നാണ് കേസില്‍ ഉയര്‍ന്ന പ്രധാന ആരോപണം. 

Latest Videos
Follow Us:
Download App:
  • android
  • ios