'സ്ട്രോങ് റൂമിൽ അജ്ഞാതൻ'; ഇവിഎമ്മിൽ സുരക്ഷാ വീഴ്ചയെന്ന ആരോപണവുമായി എൻസിപി

അഹമ്മദ് നഗറിലെ ഇവിഎം സൂക്ഷിച്ച സട്രോങ് റൂമിന് സമീപം അഞ്ജാതൻ എത്തിയെന്നും ഇയാൾ സിസിടിവി ക്യാമറകൾ ഓഫാക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം.

NCP candidate Claims Man Breached Three-Tier Security, Tried To Reach EVM Godown

മുംബൈ: ഇവിഎം സുരക്ഷയിൽ ഗുരുതര വീഴ്ച്ചയെന്ന് എൻസിപി. അഹമ്മദ് നഗറിലെ എൻസിപി (ശരദ് പവാർ വിഭാ​ഗം) സ്ഥാനാർത്ഥി നിലേഷ് ലങ്കെയാണ് ആരോപണവുമായി രം​ഗത്തെത്തിയത്. അഹമ്മദ് നഗറിലെ ഇവിഎം സൂക്ഷിച്ച സട്രോങ് റൂമിന് സമീപം അഞ്ജാതൻ എത്തിയെന്നും ഇയാൾ സിസിടിവി ക്യാമറകൾ ഓഫാക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. തൃതല സുരക്ഷാ സംവിധാനം ഉണ്ടായിട്ടും വീഴ്ച്ച സംഭവിച്ചുവെന്നും പാർട്ടി പ്രവർത്തകരാണ് ഇയാളെ തടഞ്ഞതെന്നും നിലേഷ് ലാങ്കെ പറഞ്ഞു. സ്ട്രോങ് റൂമിലെ ദൃശ്യങ്ങളും ലാങ്കെ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം സുപ്രിയ സുലെയും സുരക്ഷ വീഴ്ച്ച ചൂണ്ടിക്കാട്ടിയിരുന്നു.

 

 

 

Read More.... മമത സര്‍ക്കാരിന് കനത്ത തിരിച്ചടി: 2010 ന് ശേഷം നൽകിയ എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കി

എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ബിജെപി ​ഗൂഢാലോചന നടത്തുന്നുവെന്ന് സുപ്രിയ സുലേയും ആരോപിച്ചിരുന്നു. മഹാരാഷ്ടയിൽ ഒരൊറ്റ എൻ സി പി മാത്രമേ ഉളളൂവെന്ന് പറഞ്ഞ സുപ്രിയ ബാരാമതിയിൽ നടക്കുന്നത് കുടുംബങ്ങൾ തമ്മിലുളള പോരാട്ടമല്ലെന്നും സുനേത്രയുമായുളള മത്സരം രണ്ട് ആശയങ്ങൾ തമ്മിലുളള ഏറ്റുമുട്ടലാണെന്നും വിശദമാക്കി. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യം വലിയ വിജയം നേടുമെന്നും സുപ്രിയ സുലേ പറഞ്ഞു. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios