'2014 ന് മുമ്പ് വരെ അഴിമതിയും കൊള്ളയും സര്‍ക്കാരുകളുടെ ഭാഗമായിരുന്നു ; വിമര്‍ശിച്ച് പ്രധാനമന്ത്രി
ബിജെപി സർക്കാരിന്‍റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ഷിംലയിൽ പൊതുപരിപാടി സംഘടിപ്പിച്ചത്. സർക്കാരിന്‍റെ വിവിധ പദ്ധതികൾ വഴി സഹായം ലഭിച്ച ആളുകളുമായി പ്രധാനമന്ത്രി സംസാരിച്ചു.
ഷിംല: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ പൊതുപരിപാടി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). 130 കോടി ജനങ്ങളുടെ കുടുംബത്തിലെ അംഗമാണ് താനെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹോദരങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് ലക്ഷ്യം. 2014 ന് മുമ്പ് അഴിമതി സർക്കാരിന്‍റെ അവിഭാജ്യ ഘടകമായിരുന്നു. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിന് അഴിമതിയോട് സഹിഷ്ണുതയില്ല. 2014 വരെ ദേശസുരക്ഷ തന്നെ ഭീഷണി ആയിരുന്നു. എന്നാൽ ഇന്ന് മിന്നലാക്രമണങ്ങളുടെ കാലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സർക്കാരിന്‍റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ഷിംലയിൽ പൊതുപരിപാടി സംഘടിപ്പിച്ചത്. സർക്കാരിന്‍റെ വിവിധ പദ്ധതികൾ വഴി സഹായം ലഭിച്ച ആളുകളുമായി പ്രധാനമന്ത്രി സംസാരിച്ചു.