മുംബൈയിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കോവിഡ് ആശുപത്രികളാക്കുന്നു
നഗരത്തിലെ മൂന്ന് സ്ഥലങ്ങളിൽ ഈ സൗകര്യങ്ങൾ സ്ഥാപിക്കുമെന്നും 200 ഐസിയു കിടക്കകളും 70 ശതമാനം ഓക്സിജൻ കിടക്കകളും ഉൾപ്പെടെ 2,000 കിടക്കകൾ ഉണ്ടാകുമെന്നും ബിഎംസി മേധാവി ഇക്ബാൽ സിംഗ് ചഹാൽ പറഞ്ഞു.
മുംബൈ: കൊവിഡ് കേസുകൾ നിയന്ത്രണവിധേയമാകാത്ത അവസ്ഥയിൽ മുംബൈയിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കോവിഡ് ആശുപത്രികളാക്കുന്നു. അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളിൽ മൂന്ന് ജംബോ ഫീൽഡ് ആശുപത്രികൾ ആരംഭിക്കുമെന്നും ഫോർ സ്റ്റാർ, ഫെവ് സ്റ്റാർ ഹോട്ടലുകൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനാണ് അറിയിച്ചത്.
നഗരത്തിലെ മൂന്ന് സ്ഥലങ്ങളിൽ ഈ സൗകര്യങ്ങൾ സ്ഥാപിക്കുമെന്നും 200 ഐസിയു കിടക്കകളും 70 ശതമാനം ഓക്സിജൻ കിടക്കകളും ഉൾപ്പെടെ 2,000 കിടക്കകൾ ഉണ്ടാകുമെന്നും ബിഎംസി മേധാവി ഇക്ബാൽ സിംഗ് ചഹാൽ പറഞ്ഞു. നിർധനരായ രോഗികൾക്ക് കൂടുതൽ കിടക്കകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇക്ബാൽ കൂട്ടിച്ചേർത്തു.
നിലവില്‍ മുംബൈയിലെ ഐസിയു സംവിധാനത്തിന്റെ ശേഷി 325 ബെഡുകള്‍ കൂടി വര്‍ദ്ധിപ്പിച്ചതായി മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു. ബിഎംസി കണക്ക് അനുസരിച്ച് മുംബൈയില്‍ 141 ആശുപത്രികളിലായി 19,151 കിടക്കകളാണ് ഉള്ളത്. ഇതില്‍ 3,777 എണ്ണം ഇപ്പോഴത്തെ കൊവിഡ് അടിയന്തരഘട്ടത്തിന് ഉപയോഗിക്കാന്‍ പ്രാപ്തമാണ് എന്നാണ് ബിഎംസി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമേ ബിഎംസി ഇടപെട്ട് 1,100 കിടക്കകള്‍ വെറെ തയ്യാറാക്കുന്നുണ്ട്. ഇതിന് പുറമേ 125 ഐസിയു ബെഡുകളും ഒരുക്കുന്നുണ്ട്.
ബിഎംസി സ്ഥാപിക്കുന്ന ജംബോ ഫീല്‍ഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു നോഡല്‍ ഓഫീസര്‍മാരെ ബിഎംസി നിയോഗിച്ചിട്ടുണ്ട്. ഇതിനായി 24 വാര്‍ഡ് വാര് റൂമുകളും തുറക്കും. ഞായറാഴ്ച മുംബൈയില്‍ 9,986 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 79 മരണങ്ങളാണ് സംഭവിച്ചത്.