കൊവിഡില്‍ വിറച്ച് മഹാനഗരം; മുംബൈയില്‍ 9000 പുതിയ കേസുകള്‍
മഹാരാഷ്ട്ര സംസ്ഥാനത്തും കേസുകള്‍ കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 47827 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. മരണ സംഖ്യയും ഉയര്‍ന്നു.
മുംബൈ: കൊവിഡ് രണ്ടാം വരവില്‍ വിറച്ച് മുംബൈ നഗരം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 9090 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബ്രിഹന്‍മുംബൈ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 5322 പേര്‍ക്കാണ് രോഗം ഭേദമായത്. നഗരത്തില്‍ ഇതുവരെ 3.66 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 62,187 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ 8832 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര സംസ്ഥാനത്തും കേസുകള്‍ കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 47827 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. മരണ സംഖ്യയും ഉയര്‍ന്നു. 202 പേരാണ് മരിച്ചത്.
പുണെയാണ് ഗുരുതരം. പുണെയില്‍ 10873 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 52 പേര്‍മ മരണത്തിന് കീഴടങ്ങി. 84.49 ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗശമന നിരക്ക്. രാജ്യത്ത് 89129 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സെപ്റ്റംബറിന് ശേഷം ഏറ്റവും കൂടുതര്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ മാസമാണ്.