Asianet News MalayalamAsianet News Malayalam

ഇവരുടെ കാര്യം നാട്ടിലാണോ തീരുമാനിക്കുന്നത്? പെരുമ്പാമ്പ് വിഴുങ്ങിയ നീലക്കാള, വീഡിയോ കണ്ട് കോപിച്ച് നെറ്റിസൺസ്

വന്യജീവി (സംരക്ഷണ) നിയമ പ്രകാരം നീലക്കാളയെയും പെരുമ്പാമ്പിനെയും വേട്ടയാടുന്നത് കുറ്റകരമാണ്.

men beat python to rescue Nilgai calf video angers internet It s against nature
Author
First Published Oct 13, 2024, 4:31 PM IST | Last Updated Oct 13, 2024, 4:31 PM IST

ഷിംല: സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ വലിയ ചര്‍ച്ചകൾക്കാണ് വഴിയൊരുക്കിയത്. വിഴുങ്ങിയ നീലക്കാളയുടെ കുട്ടിയെ രക്ഷിക്കാൻ പെരുമ്പാമ്പിനെ എടുത്ത് കുടയുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലാണ് സംഭവം. നാട്ടുകാര്‍ ചേര്‍ന്ന് പാമ്പിന്റെ വായിൽ നിന്ന് നീലക്കാളയെ മോചിപ്പിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോ. നീലക്കാള കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനുമായില്ല. സംഭവത്തിന്റെ വീഡിയോ ഐ എഫ് എസ്. ഓഫീസറായ പര്‍വ്വീന്‍ കസ്വാനാണ് പങ്കുവച്ചത്.

പിന്നാലെ വീഡിയോ വൈറലായി. പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയത്. പെരുമ്പാമ്പ് വിഴുങ്ങിയ നീലക്കാളയെ പുറത്തെടുക്കാൻ ശ്രമിക്കുന്നത് ശരിയാണോ, ഇതൊരു പ്രകൃതി നിയമം അല്ലേ, അത് തടയുന്നത് ശരിയാണോ? അവര്‍ ചെയ്തത് ശിയാണെന്ന് കരുതുന്നോ? എന്ന കുറിപ്പോടെ ആയിരുന്നു വീഡിയോ പങ്കുവച്ചത്. എന്നാൽ കാട്ടിലെ കാര്യങ്ങൾ ഇപ്പോൾ നാട്ടുകാരായ മനുഷ്യരാണോ തീരുമാനിക്കുന്നതെന്നതടക്കം രൂക്ഷ പ്രതികരണങ്ങളാണ് സംഭവത്തിൽ ഉണ്ടായത്. 

കാട്ടിലെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കരുത്. മനുഷ്യനല്ല ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ടത്. പെരുമ്പാമിന്റെ വയറ്റിലേക്ക് നീലക്കാള എത്തുമ്പോൾ തന്നെ അതിന്റെ ജീവൻ നഷ്ടപ്പെട്ടുകാണും പിന്നെയെന്തിനാണ് അതിനെ പുറത്തെടുത്ത്, പാമ്പിന്റെ ഭക്ഷണം ഇല്ലാതാക്കുന്നത്. തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ വന്നതിൽ ഭൂരിഭാഗവും. ഇത് പ്രകൃതി നിയമത്തെ ചോദ്യം ചെയ്യലാണ്. അവരവരുടെ ഭക്ഷണം തേടാനുള്ള അവകാശമാണ് ഇവിടെ ഇല്ലാതാക്കുന്നത് എന്നും മറ്റൊരാൾ കമന്റായി പറയുന്നു. 

വന്യജീവി (സംരക്ഷണ) നിയമ പ്രകാരം നീലക്കാളയെയും പെരുമ്പാമ്പിനെയും വേട്ടയാടുന്നത് കുറ്റകരമാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റിൽ ഉള്‍പ്പെടുന്നവയാണ് നീലക്കാള. ഇന്ത്യയിലെ ഏറ്റവും വലിയ ആന്റിലോപ്പാണ് നീലക്കാള. കാഴ്ച്ചയില്‍ കാളയെ പോലെ തോന്നിക്കുന്ന നീലക്കാള മാന്‍ വര്‍ഗത്തില്‍പ്പെട്ട ഒരു മൃഗമാണ്.

മദ്രസകള്‍ നിര്‍ത്തലാക്കാനുള്ള നിര്‍ദേശം ഭരണഘടനാ വിരുദ്ധം; മത ധ്രുവീകരണത്തിന് ഇടയാക്കുമെന്ന് എംവി ഗോവിന്ദൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios