മണിപ്പൂരിൽ 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്; പൊലീസിന്‍റെ ആയുധങ്ങൾ കവർന്ന് കലാപകാരികൾ, ബിജെപി എംഎൽഎക്ക് പരിക്ക്

കലാപം രൂക്ഷമായതോടെ സംസ്ഥാനത്തേക്കുള്ള എല്ലാ ട്രെയിനുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. സാഹചര്യം മെച്ചപ്പെടുന്നത് വരെ ഒരു ട്രെയിനും മണിപ്പൂരിലേക്ക് കടത്തിവിടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ അറിയിച്ചു.

manipur Violence Train Services to State Halted govt issues shoot at sight order in extreme cases vkv

ഇംഫാൽ: മെ​യ്തേ​യി സ​മു​ദാ​യ​ത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘർഷം രൂക്ഷമാകുന്നു. കലാപകാരികളെ അടിച്ചമർത്താനായി ഷൂട്ട് അറ്റ് സൈറ്റിന് ഗവർണറുടെ ഉത്തരവ്. അതിനിടെ മണിപ്പൂർ സംഘർഷത്തിൽ ബിജെപി എംഎൽഎക്ക് ഗുരുതര പരിക്കേറ്റു. കലാപകാരികളുടെ ആക്രമണത്തിലാണ് വുംഗ്സാഗിൻ വൽത എംഎല്‍എയ്ക്ക് പരിക്കേറ്റത്. സംഘർഷത്തിനിടെ പൊലീസ് ട്രെയിനിംഗ് കോളെജിൽ കടന്ന അക്രമികൾ ആയുധങ്ങൾ കവർന്നത് വലിയ ആശങ്കയ്ക്ക് വഴി വെച്ചിട്ടുണ്ട്. 

സംഘർഷ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിലേക്ക് ഇന്ന് കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. നാഗാലാൻഡിൽ നിന്ന് അടക്കമുള്ള സൈനികരെയാണ് മണിപ്പൂരിലേക്ക് അയക്കുക. കലാപത്തെ തുടർന്ന് ഒൻപതിനായിരം പേരെ ഇതുവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.  കലാപത്തില്‍ നിരവധി വീടുകളും വാഹനങ്ങളും ആരാധനാലായങ്ങളും അക്രമികൾ തകർത്തു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കലാപത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർനെറ്റ് ബന്ധം പലയിടത്തും വിച്ഛേദിച്ചിരിക്കുകയാണ്. സംഘർഷ മേഖലകളായ ജില്ലകളിൽ നിരോധനാജ്ഞയും ഇൻറർനെറ്റ് നിരോധനവും ഇന്നും തുടരും. 

കലാപം രൂക്ഷമായതോടെ സംസ്ഥാനത്തേക്കുള്ള എല്ലാ ട്രെയിനുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. സാഹചര്യം മെച്ചപ്പെടുന്നത് വരെ ഒരു ട്രെയിനും മണിപ്പൂരിലേക്ക് കടത്തിവിടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ അറിയിച്ചു. സർക്കാർ നിർദേശപ്രകാരമാണ് നടപടി എന്നും റെയിൽവേ വ്യക്തമാക്കി. അക്രമികളെ അടിച്ചമർത്താനായി വെടിവെക്കാനാണ് ഗവർണർ രഞ്ജിത്ത് സിങിന്‍റെ നിര്‍ദേശം. ജില്ലാ കളക്ടർമാര്‍ അടക്കമുള്ളവർക്ക് ആവശ്യമെങ്കിൽ വെടിവെക്കാനുള്ള അനുമതി ഗവർണർ നല്‍കി. 

കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് നിയോഗിക്കുന്നതിനൊപ്പം വ്യോമസേന വിമാനത്തില്‍ ദ്രുത കർമസേനയെയും മേഖലയിൽ എത്തിച്ചിട്ടുണ്ട്. കലാപ മേഖലകളില്‍ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ തെറ്റിദ്ധാരണയാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി ബീരേൻ സിങ് പറഞ്ഞു. അക്രമങ്ങളെ തുടര്‍ന്ന് ഒൻപതിനായിരം പേരെ സൈനിക ക്യാമ്പുകളിലേക്കും സർക്കാര്‍ ഓഫീസുകളിലേക്കും മാറ്റിയിട്ടുണ്ട്.  

Read More : 'മനക്കട്ടിയുള്ള പെൺകുട്ടി, ഒടുവിൽ പതറിപ്പോയി'; പ്രണയ പകയിൽ പൊലിഞ്ഞ ആതിരയുടെ ജീവിതം, പൊലീസിന് വീഴ്ച ?

Latest Videos
Follow Us:
Download App:
  • android
  • ios