മണിപ്പൂരിൽ സാമൂഹ്യക്ഷേമ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഏതാനും ദിസവങ്ങളായി താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

manipur social welfare minister tests positive for covid 19

ഇംഫാൽ: മണിപ്പൂർ സാമൂഹ്യക്ഷേമ, സഹകരണ മന്ത്രി നെംചാ കിപ്ഗെനിന് കൊവി‍ഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിസവങ്ങളായി താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

“കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ടെസ്റ്റ് നടത്തി, റിപ്പോർട്ട് പോസിറ്റീവ് ആണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയാണ്“, നെംചാ കിപ്ഗെൻ ട്വീറ്റ് ചെയ്തു. കൊവിഡ് പോസിറ്റീവായ സംസ്ഥാനത്തെ ആദ്യത്തെ മന്ത്രിയാണ് നെംചാ.

Latest Videos
Follow Us:
Download App:
  • android
  • ios