പിണങ്ങിപ്പോയ ഭാര്യ തിരികെയെത്താൻ നരബലി വേണമെന്ന് മന്ത്രവാദി, 4വയസുകാരിയെ തട്ടിയെടുത്ത യുവാവിന് തടവുശിക്ഷ

പിണങ്ങിപ്പോയ ഭാര്യ തിരികെ വരാൻ നരബലി വേണമെന്ന് മന്ത്രവാദി. 4 വയസുകാരിയെ തട്ടിയെടുത്ത് യുവാവിന് 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

man tries sacrifice child get bak wife gets 10 year in prison

ലുധിയാന: പിണങ്ങിപ്പോയ ഭാര്യ തിരികെയെത്താൻ നാല് വയസുകാരിയെ ബലി നൽകണമെന്ന് മന്ത്രവാദി. പിന്നാലെ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലി നടത്താൻ ശ്രമിച്ച യുവാവിന് യുവാവിന് പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ലുധിയാനയിലെ അഡീഷണൽ സെഷൻസ് കോടതിയാണ് യുവാവിന് കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്. 10000രൂപ പിഴയടയ്ക്കാൻ വീഴ്ച വരുത്തിയാൽ രണ്ട് മാസം കൂടി യുവാവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 

2022 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ധർമീന്ദർ സപേര എന്ന യുവാവിനെയാണ് കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ ബാലികയെ തട്ടിക്കൊണ്ട് പോയതിന് ജയിൽ ശിക്ഷ വിധിച്ചത്. ഒക്ടോബർ 14ന് സ്കൂളിൽ പോയി വന്ന നാല് വയസുകാരിയെ കാണാനില്ലെന്ന പരാതിയുമായി കാലു റാം എന്നയാൾ പൊലീസിനെ സമീപിക്കുന്നത്. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ നാല് വയസുകാരി വീടിന് പുറത്ത് കളിക്കാൻ പോയതോടെ കാണാനില്ലെന്നായിരുന്നു പരാതി. വീടിന് സമീപത്ത് ഒരാൾ നടക്കുന്നതായി കണ്ടിരുന്ന ഒരാളെ സംഭവത്തിൽ സംശയിക്കുന്നതായും കാലു റാം പരാതിയിൽ വിശദമാക്കിയിരുന്നു. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പൊലീസ് ധർമീന്ദർ സപേരയെ പൊലീസ് പിടികൂടിയത്. വീടിന് സമീപത്ത് നരബലി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായ വിവരം ലഭിച്ചതിനേ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. യുവാവിന്റെ പെരുമാറ്റ ദൂഷ്യം മൂലം ഭാര്യ പിണങ്ങി ബിഹാറിലുള്ള സഹോദരന്റെ വീട്ടിൽ പോയി താമസിക്കാൻ തുടങ്ങിയതിന് പിന്നാലെ പ്രശ്ന പരിഹാരത്തിനായി സമീപിച്ച മന്ത്രവാദിയാണ് നരബലിക്ക് നിർദ്ദേശം നൽകിയതെന്നാണ് യുവാവ് പൊലീസിനോട് വിശദമാക്കിയത്. 

ഇതിന് പിന്നാലെ താമസിച്ചിരുന്ന മേഖലയിൽ നിരന്തര നിരീക്ഷണം നടത്തി ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോയെന്നാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. ബലി നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു ഇയാൾ പിടിയിലായത്. പരാതിക്കാരനുമായി പ്രതിക്ക് വൈരാഗ്യമില്ലെന്നും കേസിൽ സ്വതന്ത്ര സാക്ഷികളുമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതിയുടെ നടപടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios