സ്വവർഗ പങ്കാളി ശരീരത്തിൽ മുറിവേൽപ്പിച്ചു, തർക്കത്തിനിടെ കൊലപ്പെടുത്തി, 14 വർഷം ഒളിവിൽ, യുവാവ് അറസ്റ്റിൽ

ഒളിവ് ജീവിത കാലത്ത് പുതിയ പേരിൽ ആധാർ, പാൻ കാർഡ് അടക്കമുള്ള തിരിച്ചറിയൽ രേഖകളും സംഘടിപ്പിച്ച യുവാവ് 2021ൽ വിവാഹിതനാവുകയും ചെയ്തു

man held after 14 years absconding  murder homosexual partner Gujarat

അഹമ്മദാബാദ്: ശരീരത്തിൽ സ്പർശിച്ചതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെ പുരുഷ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് 14 വർഷത്തിന് ശേഷം പിടിയിൽ. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ രമേഷ് ദേശായി എന്ന യുവാവിനെയാണ് 14 വർഷത്തെ ഒളിവ് ജീവിതത്തിനിടെ ക്രൈം ബ്രാഞ്ച് പിടികൂടിയത്.  സ്വവർഗ പങ്കാളിയായിരുന്ന മനീഷ് ഗുപ്തയേയാണ് ഇയാൾ 2010ൽ കൊലപ്പെടുത്തിയത്. 

ശനിയാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. 14 വർഷമായി പൊലീസിനെ പറ്റിച്ച് കഴിഞ്ഞ യുവാവിനെ ക്രൈം ബ്രാഞ്ചാണ് കുടുക്കിയത്. പരിഹരിക്കാത്ത കേസുകൾ പുനപരിശോധിച്ചപ്പോഴാണ് കൊലപാതക കേസ് വീണ്ടും സജീവമായത്. മുംബൈയിൽ നിന്ന് അഹമ്മദാബാദ് വഴി രാജസ്ഥാനിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണ് ഇയാൾ കുടുങ്ങിയത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന ഹിരാ സിംഗ് എന്നയാളുടെ പരാതിയിലാണ് മനീഷ് കൊല്ലപ്പെട്ടതായി പൊലീസ് കണ്ടെത്തിയത്. 

രാജസ്ഥാനിലെ ഭിൽവാര സ്വദേശിയായ രാജ്നാരായണ ഗുർജാർ എന്നാണ് അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തോട് യുവാവ് സ്വയം പരിചയപ്പെടുത്തിയത്. ഈ വിലാസത്തിലുള്ള ആധാർ കാർഡും പാൻ കാർഡും അടക്കമുള്ള തിരിച്ചറിയൽ രേഖകളും ഇയാൾ കാണിച്ചെങ്കിലും ഇയാളെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് കള്ളം പൊളിഞ്ഞത്.  2010 ജൂൺ 26ന് ഉച്ച കഴിഞ്ഞ് 3 മണിയോടെ മനിഷ് ശരീരത്തിൽ സ്പർശിച്ചതിനേ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റതോടെ യുവാവ് പങ്കാളിയെ ഇഷ്ടിക എടുത്ത് മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണ യുവാവിനെ അടുക്കളയിൽ കുഴിച്ച് മൂടി യുവാവ് ജോലിക്ക് പോയി. എന്നാൽ ഇവർക്കൊപ്പം വീട്ടിൽ താമസിച്ചിരുന്ന ഹരിസിംഗ് മനീഷിനേക്കുറിച്ച് ചോദിച്ചപ്പോൾ ജോലിക്ക് പോയതായാണ് മറുപടി നൽകിയത്. 

യുവാവിനെ കുഴിച്ചിട്ട ഭാഗത്ത് രക്തക്കറ കണ്ടതോടെ സംശയം ഉന്നയിച്ച ഹരിസിംഗിനോട് മുറുക്കാൻറെ കറയാണെന്നായിരുന്നു രമേഷ് പ്രതികരിച്ചത്. പിന്നീട് മുറി വൃത്തിയാക്കിയ ശേഷം ഇയാൾ ജോലിക്ക് പോയി. എന്നാൽ തിരികെ വീട്ടിലെത്തിയപ്പോൾ മൃതദേഹം അഴുകിയ മണം വന്നതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ഫോൺ വിറ്റ ശേഷം ഉപയോഗിച്ചിരുന്ന ബൈക്ക് ഉപേക്ഷിച്ച ശേഷമായിരുന്നു ഇയാൾ ഒളിവിൽ പോയത്.  ഗ്രാമത്തിൽ പൊലീസ് അന്വേഷിച്ചെത്തിയെന്ന് മനസിലായതിന് പിന്നാലെ രാജസ്ഥാനിലേക്ക് ഒളിച്ച് കടന്ന യുവാവ് എട്ട് വർഷത്തോളം ഭിൽവാരയിൽ താമസിക്കുകയും ഇവിടെ നിന്ന് തിരിച്ചറിയൽ രേഖകളും സംഘടിപ്പിക്കുകയായിരുന്നു. 2018ൽ മുംബൈയിലേക്ക് താമസം മാറിയ ഇയാൾ 2021ൽ വിവാഹിതനാവുകയും ചെയ്തിരുന്നു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios