മഹാമാരിയിൽ വിറങ്ങലിച്ച് മഹാരാഷ്ട്ര, രോഗികളുടെ എണ്ണത്തിൽ വൻ വര്‍ധനവ്

രോഗവ്യാപനം കൂടിയ മുംബൈയിൽ നിന്നും പൂനെയിൽ നിന്നും മലയാളി നഴ്സുമാർ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങുകയാണ്. കരാർ പുതുക്കാത്തവരും രാജിവച്ചവരും ഇക്കൂട്ടത്തിലുണ്ട്.  

Maharashtra records highest spike in COVID-19 cases

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയിൽ റെക്കോഡ് രോഗികളാണ് മഹാരാഷ്ട്രയിലുണ്ടായത്. 2940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം സംസ്ഥാനത്ത് 44,582 ആയി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് 63 പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ 1517 ആയി. ഇതുവരെ 12,583 പേർക്കാണ് രോഗം ഭേദമായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ധാരാവിയില്‍ ഇന്ന് മാത്രം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1478 ആയി. ഇവിടെ 57 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 

മുംബൈയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ശ്രമിക് ട്രെയിൻ  ഇന്ന് സർവീസ് നടത്തും. കേരളത്തിലേക്ക് സ‍ർവീസ് നടത്തുന്ന ആദ്യത്തെ ശ്രമിക് ട്രെയിനാണിത്. രാത്രി 8 മണിക്ക് ശേഷം കുർലയിൽ നിന്നും യാത്ര തിരിക്കും. അതിനിടെ രോഗവ്യാപനം കൂടിയ മുംബൈയിൽ നിന്നും പൂനെയിൽ നിന്നും മലയാളി നഴ്സുമാർ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങുകയാണ്. കരാർ പുതുക്കാത്തവരും രാജിവച്ചവരും ഇക്കൂട്ടത്തിലുണ്ട്.  മലയാളികളടക്കം നഴ്സുമാർക്കിടയിൽ കൊവിഡ് വ്യാപകമായി പടർന്നിരുന്നു. 

അതേസമയം തമിഴ്നാട്ടില്‍ ആശങ്ക വര്‍ധിപ്പിച്ച് ചെന്നൈയില്‍ രോഗബാധിതര്‍ കൂടുകയാണ്. സംസ്ഥാനത്ത് ഇന്ന് 786 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 569 പേരും ചെന്നൈയില്‍ നിന്നാണ്. ചെന്നൈയില്‍ മാത്രം രോഗബാധിതര്‍ 9000 കടന്നു.  ചെന്നൈയില്‍ കൂടുതല്‍ സോണുകളിലേക്കും രോഗം പടര്‍ന്നു.  തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 14753 ആയി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios