5 ഘട്ടങ്ങളായി അണ്‍ലോക്ക് ചെയ്യാനൊരുങ്ങി മഹാരാഷ്ട്ര; പത്താം ക്ലാസ്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി
ടെസ്റ്റ് പോസിറ്റിവിറ്റി 5 ശതമാനത്തില്‍ കുറവുള്ള ജില്ലകളും ആശുപത്രിയിലെ കൊവിഡ് രോഗികളുടെ ബെഡില്‍ ആളുകള്‍ എത്തുന്നത് 25 ശതമാനത്തില്‍ കുറവും ആവുന്ന ജില്ലകളെ ഒന്നാം ഘട്ടത്തില്‍ തന്നെ പൂര്‍ണമായി അണ്‍ലോക്ക് ചെയ്യും.
കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടായതിന് പിന്നാലെ അഞ്ച് ഘട്ടങ്ങളായി നടത്തുന്ന അണ്‍ലോക്ക് പദ്ധതി വ്യക്തമാക്കി മഹാരാഷ്ട്ര. ടെസ്റ്റ് പോസിറ്റിവിറ്റി 5 ശതമാനത്തില്‍ കുറവുള്ള ജില്ലകളും ആശുപത്രിയിലെ കൊവിഡ് രോഗികളുടെ ബെഡില്‍ ആളുകള്‍ എത്തുന്നത് 25 ശതമാനത്തില്‍ കുറവും ആവുന്ന ജില്ലകളെ ഒന്നാം ഘട്ടത്തില്‍ തന്നെ പൂര്‍ണമായി അണ്‍ലോക്ക് ചെയ്യും.
സിനിമാ തിയേറ്ററുകളും മാളുകളും സ്വകാര്യ, സര്‍ക്കാര്‍ ഓഫീസുകളും ഈ ജില്ലകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. പതിവ് രീതിയിലെ വിവാഹം, മരണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്കും ഇവിടങ്ങളില്‍ അനുമതിയുണ്ടാവുമെന്നാണ് മഹാരാഷ്ട്ര വ്യക്തമാക്കുന്നത്. ഔറംഗബാദ്, ബാന്ദ്ര, ദൂലേ, ഗഡ്ചിറോളി, ജല്‍ഗോണ്‍, നന്ദേത്, നാസിക്, പര്‍ഭാനി, താനെ എന്നിവിടങ്ങള്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ണമായി തുറക്കും
അമരാവതി, ഹിംഗോളി, നന്ദൂര്‍ബാര്‍, മുംബൈ എന്നീ ജില്ലകളാവും രണ്ടാം ഘട്ടത്തില്‍ തുറക്കുക. ഈ ജില്ലകളില്‍ നിരോധനാജ്ഞ നിലവിലുണ്ടാകും. ഭക്ഷണശാലകള്‍, ജിമ്മുകള്‍, ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും അന്‍പത് ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനാനുമതി നല്‍കും.സാധാരണക്കാര്‍ക്ക് ലോക്കല്‍ ട്രെയിന്‍ സൌകര്യം ലഭിക്കില്ല. എന്നാല്‍ ജൂണ്‍ 15 വരെയുള്ള സാഹചര്യം വിലയിരുത്തി മാത്രമേ മുംബൈ അണ്‍ലോക്ക് ചെയ്യൂവെന്ന് മുംബൈ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. പത്താം ക്ലാസ്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona