ഉത്തരേന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ദില്ലിയിൽ വാരാന്ത്യ കർഫ്യൂ

ദില്ലിയിൽ വാരാന്ത്യ കർഫ്യൂ തുടങ്ങി. ഞായറാഴ്ച്ച അർധരാത്രി വരെയാണ് കർഫ്യൂ. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുവാദം. യുപിയിൽ നാളെ ഒറ്റദിന ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. 

Maharashtra Delhi Log Record-breaking New Infections as Second Wave of Covid 19 Batters India

ദില്ലി: ദില്ലിയിൽ വാരാന്ത്യ കർഫ്യൂ തുടങ്ങി. ഞാറാഴ്ച്ച അർധരാത്രി വരെയാണ് കർഫ്യൂ. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുവാദം. കർഫ്യൂവിന്റെ ഭാഗമായി കടുത്ത നിയന്ത്രങ്ങളാണ് ദില്ലിയിൽ നടപ്പാക്കിയിരിക്കുന്നത്. കർഫ്യൂ പാസ് ഉള്ളവർക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുവാദം. വിവാഹം പോലുള്ള ചടങ്ങുകൾക്ക് പാസ് എടുക്കണം. സിനിമഹാളിൽ 30 % മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. 

എന്നാൽ ഭക്ഷണ വിതരണം അനുവദിച്ചിട്ടുണ്ട്. മാളുകളും, ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിട്ടിരിക്കുകയാണ്.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധനകൾ തുടരുകയാണ്. അതെ സമയം ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുകയാണ്. യു പിയിൽ മുപ്പതിനായിരത്തിനടുത്താണ് പ്രതിദിന വർധനവ്. ഗുജറാത്തിൽ കൊവിഡ് രോഗികൾക്ക് മതിയായ ചികിത്സ സൗകര്യമില്ലെന്ന പരാതി ഉയരുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios