നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം കൊവിഡ് മുക്തി; സന്തോഷത്താൽ നൃത്തമാടി കുടുംബം, വീഡിയോ വൈറൽ
രോഗികളുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനും സ്വന്തം സമ്മർദ്ദത്തെ ഇല്ലാതാക്കുന്നതിനും പോസിറ്റീവിറ്റി വ്യാപിപ്പിക്കുന്നതിനും ഡോക്ടർമാർ നൃത്തം ചെയ്യുന്ന വീഡിയോകളും രാജ്യങ്ങളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറത്തുവന്നിരുന്നു.
ഭോപ്പാൽ: കൊറോണ വൈറസ് എന്ന മാഹാമാരിക്കെതിരെ ഒരു മനസോടെ പോരാടുകയാണ് ലോക ജനത. ഓരോ ദിവസം കൂടുന്തോറും രോഗ ബാധിതരുടെയും മരിക്കുന്നവരുടെയും നിരക്കുകൾ വർധിക്കുകയാണ്. ഇതിനിടയിലും നിരവധി പേർ രോഗമുക്തരായി ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് ആശ്വാസം നൽകുന്നുണ്ട്. അത്തരത്തിൽ കൊവിഡ് മുക്തമായ സന്തോഷത്തിൽ നൃത്തം ചെയ്യുന്ന ഒരു കുടുംബത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
മധ്യപ്രദേശിലെ കട്നിയിലുള്ള എട്ട് പേരടങ്ങുന്ന കുടുംബമാണ് കൊവിഡിനെ ചെറുത്ത് തോൽപ്പിച്ചത്. 17 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ചൊവ്വാഴ്ചയാണ് കുടുംബം കൊവിഡ് മുക്തരായത്. ഇന്നലെ വൈകുന്നേരത്തോടെ ഇവരുടെ പരിശോധനാഫലം നെഗറ്റീവാകുകയായിരുന്നു. ഡിസ്ചാർജ് ചെയ്യുന്നതിനുമുമ്പ് കുടുംബത്തിലെ ചെറുപ്പക്കാരും പ്രായമായവരും വാർഡിൽ നൃത്തം വയ്ക്കുകയും ചെയ്തു. കട്നി കൊവിഡ് കെയർ സെന്ററിലായിരുന്നു കുടുംബം ചികിത്സയിൽ കഴിഞ്ഞത്.
ഇത്തരത്തിൽ കൊറോണ വൈറസ് ബാധിച്ച ആളുകൾ സുഖം പ്രാപിച്ച് പോകുമ്പോൾ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന നിരവധി വീഡിയോകൾ നേരത്തെയും പുറത്തുവന്നിട്ടുണ്ട്. രോഗികളുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനും സ്വന്തം സമ്മർദ്ദത്തെ ഇല്ലാതാക്കുന്നതിനും പോസിറ്റീവിറ്റി വ്യാപിപ്പിക്കുന്നതിനും ഡോക്ടർമാർ നൃത്തം ചെയ്യുന്ന വീഡിയോകളും രാജ്യങ്ങളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറത്തുവന്നിരുന്നു.