മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: തയ്യാറെടുപ്പ് തുടങ്ങി കോൺഗ്രസ്, പ്രിയങ്കയുടെ റാലി ജൂണിൽ, യോഗം വിളിച്ച് രാഹുൽ
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് - അശോഖ് ഗെഹ്ലോട്ട് ചേരിപ്പോര് തടയാൻ കോൺഗ്രസിനായിട്ടില്ല.
ദില്ലി : മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകള്‍ തുടങ്ങി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയുടെ റാലിക്ക് ജൂൺ 12 ന് ജബല്‍ പൂരില്‍ തുടക്കമാകും. രാഹുല്‍ ഗാന്ധി വിളിക്കുന്ന യോഗം ബുധനാഴ്ച ദില്ലിയില്‍ നടക്കും. കമല്‍നാഥടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. രാഹുലിന്‍റെ സംസ്ഥാനപര്യടനം യോഗത്തില്‍ നിശ്ചയിക്കും. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന് വലിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാന്‍ പ്രതസിന്ധിയിലും ഹൈക്കമാന്‍ഡ് ചര്‍ച്ച വൈകാതെ നടക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് - അശോഖ് ഗെഹ്ലോട്ട് ചേരിപ്പോര് തടയാൻ കോൺഗ്രസിനായിട്ടില്ല.
Read More : പത്താം ക്ലാസിൽ മുഴുവൻ എപ്ലസ് നേടി ജയിച്ച രാഖിശ്രീയുടെ ആത്മഹത്യ, ആരോപണവുമായി അച്ഛൻ