'​ഗാന്ധിമാരുടെ പേരിൽ കോൺ​ഗ്രസ് നേതാക്കൾ കുറേ പണമുണ്ടാക്കി'; വിവാദ പരാമർശവുമായി കോൺ​ഗ്രസ് എംഎൽഎ

രമേഷ് കുമാറിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി ബിജെപി രം​ഗത്തെത്തി. കോൺഗ്രസ് പാർട്ടിയുടെ 60 വർഷത്തെ കൊള്ളയെ നോഹരമായി വിവരിച്ച മിടുക്കനായ നേതാവിന് അഭിനന്ദനങ്ങളെന്ന്  ആരോഗ്യമന്ത്രി സുധാകർ കെ പറഞ്ഞു.

Made enough money in name of Gandhis, Says Karnataka Congress MLA

ബെം​ഗളൂരു:  നെഹ്‌റു-ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള കോൺ​ഗ്രസ് എംഎൽഎയുടെ പരാമർശം വിവാദത്തിൽ.  ​ഗാന്ധിമാരുടെ പേരിൽ കോൺ​ഗ്രസ് നേതാക്കൾ കുറേ പണമുണ്ടാക്കിയെന്ന് കർണാടക കോൺ​ഗ്രസ് എംഎൽഎ രമേഷ് കുമാർ പറഞ്ഞു.  "ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ പേരിൽ ഞങ്ങൾ മൂന്ന് നാല് തലമുറകൾക്ക് ആവശ്യമായ പണം സമ്പാദിച്ചു. അവർക്കുവേണ്ടി ഞങ്ങൾക്ക് ഇത്രയും ത്യാഗം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അത് നല്ലതല്ല," -സോണിയാ​ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ രമേഷ് കുമാർ പറഞ്ഞു. രമേഷ് കുമാറിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി ബിജെപി രം​ഗത്തെത്തി. കോൺഗ്രസ് പാർട്ടിയുടെ 60 വർഷത്തെ കൊള്ളയെ നോഹരമായി വിവരിച്ച മിടുക്കനായ നേതാവിന് അഭിനന്ദനങ്ങളെന്ന്  ആരോഗ്യമന്ത്രി സുധാകർ കെ പറഞ്ഞു. നേരത്തെ റേപ് ജോക്കിൽ വിവാദത്തിലായ നേതാവാണ് രമേഷ് കുമാർ. 

 

 

സോണിയാ ​ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറിന്റെയും നേതൃത്വത്തിൽ കർണാടക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ക്വീൻസ് റോഡിലെ പാർട്ടി ഓഫീസിൽ നിന്ന് റാലി നടത്തി. സോണിയാ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് ഫ്രീഡം പാർക്കിൽ പൊതുയോഗവും സംഘടിപ്പിച്ചു. 

തിങ്കളാഴ്ച്ച വീണ്ടും ഹാജരാകണം, സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ്

 

മതാചാരത്തിന്റെ ഭാ​ഗമായി മൃഗങ്ങളെ കൊല്ലുന്നതിനെതിരെ ബിജെപി എംപി 

ദില്ലി: ആചാരത്തിന്റെ ഭാ​ഗമായി മൃ​ഗങ്ങളെ കൊല്ലുന്നതിനെതിരെ ബിജെപി എംപി ലോക്സഭയിൽ. റായ്പൂരിലെ ബിജെപി എംപി സുനിൽ കുമാർ സോണിയാണ് മൃ​ഗബലിക്കെതിരെ രം​ഗത്തെത്തിയത്. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 28-ാം വകുപ്പ് റദ്ദാക്കണമെന്നും  മതപരമായ ആചാരങ്ങളുടെ ഭാഗമായി ആട്, പോത്ത്, ഒട്ടകങ്ങൾ തുടങ്ങിയ മൃഗങ്ങളെ പരിശീലനം ലഭിക്കാത്ത ആളുകളാൽ അതി ക്രൂരമായ രീതിയിൽ കൊല്ലപ്പെടുന്നതിനെതിരെയാണ് അദ്ദേഹം രം​ഗത്തെത്തിയത്. അതേസമയം, തന്റെ നിയോജക മണ്ഡലത്തിന് കീഴിലുള്ള ഷിരോല ഗ്രാമത്തിൽ നൂറ്റാണ്ടുകളായി നടന്നുവരുന്ന നാഗപഞ്ചമിയിൽ ജീവനുള്ള പാമ്പുകളെ ആരാധിക്കുന്നതിന് അനുമതി വേണമെന്ന് ശിവസേന എംപി ധൈര്യശീല് സംഭാജി റാവു മാനെ ആവശ്യപ്പെട്ടു.  

Latest Videos
Follow Us:
Download App:
  • android
  • ios