3 നില കെട്ടിടം തകർന്ന് 8 മരണം; 28 പേർക്ക് പരിക്കേറ്റു; ലക്നൗവിൽ ഇന്നലെയുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ഊർജിതം
കെട്ടിടം തകര്‍ന്നതിന്‍റെ കാരണം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
ദില്ലി: ലക്നൗവിലെ ട്രാന്‍സ്പോര്‍ട്ട് നഗര്‍ മേഖലയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം എട്ടായി. ഇരുപത്തിയെട്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഗോഡൗണായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകി. എസ് ഡി ആര്‍ എഫ്, എന്‍ ഡി ആര്‍ എഫ് സംഘങ്ങളും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടം തകര്‍ന്നതിന്‍റെ കാരണം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.