ദേശീയ തലത്തിൽ ഉദ്വേഗം, എൻഡിഎയെ വിറപ്പിച്ച് ഇന്ത്യാ സഖ്യം; കേരളത്തിൽ യുഡിഎഫ്, തൃശ്ശൂരിൽ സുരേഷ് ഗോപി മുന്നിൽ 

വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിലാണ്. രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ ലീഡ് പതിനാറായിരം കടന്നു.  അമേഠിയിൽ സ്മൃതി ഇറാനി പിന്നിലാണ്. 

loksabha election 2024 result nda india alliance neck to neck after 2 hours

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ 2 മണിക്കൂർ പിന്നിടുമ്പോൾ ആകെ മൊത്തം ആവേശം. രാജ്യത്ത് എക്സിറ്റ് പോൾ പ്രവചനങ്ങളെ തളളുന്ന നിലയിലുളള ഫല സൂചനകളാണ് ആദ്യമണിക്കൂറുകളിൽ പുറത്ത് വരുന്നത്. എൻഡിഎ സഖ്യവും ഇന്ത്യാ സഖ്യവും സീറ്റുനിലയിൽ ഓരേ പോലെ മുന്നേറുകയാണ്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട് മുന്നിലെത്തി. രാഹുൽ ഗാന്ധി റായ്ബറേലിയിലും വയനാട്ടിലും മുന്നിലാണ്.  അമേഠിയിൽ സ്മൃതി ഇറാനി പിന്നിലാണ്. എൻഡിഎ സഖ്യം യുപിയിൽ അടക്കം പിന്നിൽ പോയി.

കേരളത്തിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. 16 സീറ്റുകളിൽ യുഡിഎഫും 2 സീറ്റുകളിൽ എൻഡിഎയും രണ്ട് സീറ്റിൽ എൽഡിഎഫും  മുന്നിട്ട് നിൽക്കുന്നു. ഏവരും ഉറ്റുനോക്കുന്ന തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നിലാണ്. എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറാണ് രണ്ടാമത്.  തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നിലാണ്. 

ആദ്യ റൗണ്ടിൽ പിന്നിൽ പോയ പ്രധാനമന്ത്രി വാരാണസിയിൽ നില മെച്ചപ്പെടുത്തി; ലീഡ് നില മാറുന്നു

വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുന്നു. ആലപ്പുഴയിൽ കെസി വേണുഗോപാൽ മുന്നിട്ട് നിൽക്കുന്നു. തൃശൂരിൽ സുരേഷ് ഗോപി മുന്നിലാണ്. കണ്ണൂരിൽ കെ സുധാകരൻ മുന്നിലാണ്. ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വളരെ മുന്നിലാണ്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ മുന്നിലാണ്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ മുന്നിട്ട് നിൽക്കുകയാണ്. വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മുന്നിട്ട് നിൽക്കുന്നു. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് മുന്നിലാണ്. കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ മുന്നിലാണ്. കോഴിക്കോട്ട് എം കെ രാഘവൻ മുന്നിലാണ്. പത്തനംതിട്ടയിൽ ആന്റോ ആന്റണി മുന്നിലാണ്. ആറ്റിങ്ങലിൽ വി ജോയ് മുന്നിട്ട് നിൽക്കുന്നു. ചാലക്കുടിയിൽ ബെന്നി ബെഹ്നാൻ മുന്നിട്ട് നിൽക്കുന്നു. കോട്ടയത്ത് തോമസ് ചാഴിക്കാടൻ മുന്നിലാണ്. പാലക്കാട്  വികെ ശ്രീകണ്ഠൻ മുന്നിലാണ്. ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ മുന്നിലാണ്. പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനി മുന്നിലാണ്.  മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീർ മുന്നിലാണ്.

തമിഴ്നാട്ടിലും യുപിയിലും ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. യുപിയിൽ എസ് പി മുന്നിട്ട് നിൽക്കുന്നു. പഞ്ചാബിൽ കോൺഗ്രസ് മുന്നേറുന്നു. ബിഹാറിൽ എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. കർണാടകയിൽ എൻഡിഎ ആദ്യ ഘട്ടത്തിൽ മുന്നിലാണ്. രാജസ്ഥാനിലും തെലങ്കാനയിലും എൻഡിഎ മുന്നിട്ട്  നിൽക്കുന്നു. പശ്ചിമബംഗാളില്‍ മമത ബാനർജി മുന്നിട്ട് നിൽക്കുന്നു. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios