1951 മുതല്‍ എല്ലാ ലോക്‌സഭ തെരഞ്ഞെടുപ്പിലും മുടങ്ങാതെ വോട്ട്; 100-ാം വയസിലും പരീഖ് പോളിംഗ് ബൂത്തിലെത്തി

പ്രായത്തിന്‍റെ അവശതകളിലും ഹോം വോട്ടിംഗ് സ്വീകരിക്കാതെ നേരിട്ട് ബൂത്തിലെത്തിയാണ് ഇത്തവണ പരീഖ് വോട്ട് ചെയ്‌തത്

Lok Sabha Polls 2024 Dr G G Parikh 100 year old who has voted in every general election in India

മുംബൈ: ഇന്ത്യയില്‍ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടന്നിട്ട് 73 വര്‍ഷങ്ങളായിരിക്കുന്നു. 1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21 വരെയായിരുന്നു രാജ്യത്തെ ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നത്. കന്നി പൊതു തെരഞ്ഞെടുപ്പ് മുതല്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ എല്ലാ പാര്‍ലമെന്‍റ് ഇലക്ഷനിലും വോട്ട് ചെയ്‌ത ഒരാളാണ് സ്വതന്ത്ര്യസമരസേനാനിയും മുംബൈ സ്വദേശിയുമായ ഡോ. ജീ ജീ പരീഖ്. പ്രായത്തിന്‍റെ അവശതകളിലും ഹോം വോട്ടിംഗ് സ്വീകരിക്കാതെ നേരിട്ട് ബൂത്തിലെത്തിയാണ് ഇത്തവണ പരീഖ് വോട്ട് ചെയ്‌തത് എന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.  

സ്വാതന്ത്ര്യസമരസേനാനി കൂടിയായ ഡോ. ജീ ജീ പരീഖിനിപ്പോള്‍ 100 വയസായി. 1951-52ലെ ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ മുടങ്ങാതെ വോട്ട് ചെയ്യുന്ന ഇദേഹം പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട പോളിംഗ് ദിനം മുംബൈയില്‍ തന്‍റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. മുംബൈ സൗത്ത് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ജീര്‍ട്ടണ്‍ ഹൈസ്‌കൂളിലുള്ള പോളിംഗ് ബൂത്തിലാണ് ജീ ജീ പരീഖ് വോട്ട് രേഖപ്പെടുത്തിയത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഹോം വോട്ടിംഗ് സംവിധാനം വിനിയോഗിക്കാതെ പരീഖ് നേരിട്ട് ബൂത്തിലെത്തുകയായിരുന്നു. പ്രായത്തിന്‍റെ ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാല്‍ പോളിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായം ഡോ. പരീഖ് ഉപയോഗിച്ചു. ബൂത്തിലേക്ക് സഹായിക്കൊപ്പം വീല്‍ച്ചെയറില്‍ എത്തിയ പരീഖിനെ വോട്ടിംഗ് മെഷീന് അരികിലെത്താനും വോട്ട് ചെയ്‌ത ശേഷം മടങ്ങാനും തെര‌ഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്നവര്‍ സഹായിച്ചു. 

Read more: 'സംഘര്‍ഷം, ഇവിഎം തകരാര്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, പണവിതരണം'; ബംഗാളില്‍ പരാതിപ്രളയം

ഡോ. ജീ ജീ പരീഖ് സ്വാതന്ത്ര്യസമര കാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തെ തുടര്‍ന്ന് 10 മാസം ജയിലില്‍ അടയ്‌ക്കപ്പെട്ടിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തും അദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഗോവ വിമോചന സമരത്തിലുള്‍പ്പെട്ട പങ്കെടുത്ത ചരിത്രവും പരീഖിനുണ്ട്. 2023 ഡിസംബര്‍ 30നാണ് ഡോ. ജി ജി പരീഖിന് 100 വയസ് തികഞ്ഞത്. ഡോ. ജീ ജീ പരീഖ് എന്നാണ് പൂര്‍ണ നാമം എങ്കിലും ജീജീ എന്നാണ് അദേഹത്തിന്‍റെ വിളിപ്പേര്. 

Read more: ജാന്‍വി കപൂര്‍ മുതല്‍ ആമിര്‍ ഖാന്‍ വരെ; മുംബൈയില്‍ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരനിര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios