comscore

Lok Sabha Election Results 2024 Highlights: നിറംമങ്ങി എൻഡിഎ, കേരളത്തിൽ യു‍ഡിഎഫ്!

Lok Sabha Election Results 2024 Live all details here

ലോക് സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. തീ പാറുന്ന പോരാട്ടമാണ് രാജ്യമെങ്ങും നടക്കുന്നത്. 

10:40 PM IST

ആറ്റിങ്ങലിൽ അടൂർ പ്രകാശ് തന്നെ; റീകൗണ്ടിങ് പൂർത്തിയായി

റീകൗണ്ടിങ് നടന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് തന്നെ ലീഡ് നിലനിർത്തി. 684 വോട്ടുകൾക്ക് അടൂർ പ്രകാശ് വിജയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ  984 പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയിരുന്നു. വോട്ടെണ്ണൽ പൂർത്തിയായി രണ്ടായിരത്തിൽ താഴെ വോട്ടുകൾക്ക് അടൂർ പ്രകാശ് വിജയിച്ചതോടെ എൽഡിഎഫ് പോസ്റ്റൽ വോട്ടുകളുടെ റീ കൗണ്ടിങ് ആവശ്യപ്പെടുകയായിരുന്നു. രാത്രി പത്ത് മണിക്ക് ശേഷം റീ കൗണ്ടിങ് പൂ‍ത്തിയായപ്പോൾ അടൂർ പ്രകാശ് തന്നെയാണ് വിജയിച്ചതെങ്കിലും ലീഡ് 684 വോട്ടുകളായി കുറഞ്ഞു. 

9:26 PM IST

40 വ‍ർഷത്തിന് ശേഷം അലഹബാദ് തിരിച്ചുപിടിച്ച് കോൺഗ്രസ്

നാൽപത് വർഷത്തിന് ശേഷം അലഹബാദ് ലോക്സഭാ തെരഞ്ഞെടുപ്പ് തിരികെ പിടിച്ച് കോൺഗ്രസ്. 1984ന് ശേഷമാണ് അലഹബാദിൽ കോൺഗ്രസിന് വിജയം കാണാനാവുന്നത്. 58,795 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ ഉജ്യൽ രാമൻ സിങാണ് ഇന്ന് അലഹബാദിൽ വിജയിച്ചത്. അവസാനമായി ഇവിടെ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി സിനിമ താരം അമിതാഭ് ബച്ചനായിരുന്നു.

9:24 PM IST

എൻ‍ഡിഎയിൽ തന്നെയെന്ന് ചന്ദ്രബാബു നായിഡു

എൻഡിഎയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കി ചന്ദ്രബാബു നായിഡു. മോദിയുടെ ആശംസയ്ക്ക് നന്ദി അറിയിച്ച് അദ്ദേഹം എക്‌സിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. ആന്ധ്രയിലെ ജനവിധി എൻഡിഎയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും മോദിക്കൊപ്പം നിന്ന് ആന്ധ്രയുടെ പ്രതാപം വീണ്ടെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് നായിഡുവിന്റെ നിലപാട്.

9:20 PM IST

പ്രതിപക്ഷത്തെ പരിഹസിച്ച് മോദി

തെര‌ഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നിലെ പ്രതിപക്ഷത്തെ പരിഹസിച്ച് നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യം ഒറ്റക്ക് ജയിച്ച സീറ്റുകള്‍ ബിജെപിക്ക് ഒറ്റക്ക് നേടി. രാജ്യത്തെ ജനം ബിജെപിയിലും എന്‍ഡിഎയിലും ജനം പൂര്‍ണ വിശ്വാസം അര്‍പ്പിച്ചു. ഇത് ജനാധിപത്യത്തിന്‍റെ വിജയമെന്നും മോദി..

9:19 PM IST

വൈകാരിക പ്രതികരണവുമായി കെ മുരളീധരൻ; പൊതുരംഗത്തു നിന്ന് വിട്ടുനിൽക്കുന്നു

ഇനിയൊരു മത്സരത്തിന് തത്കാലം ഇല്ലെന്നും താൻ കുരുതിയ്ക്ക് നിന്നുകൊടുക്കാൻ പാടില്ലായിരുന്നുവെന്നും കെ മുരളീധരൻ പറ‌ഞ്ഞു. പൊതുരംഗത്തു നിന്ന് വിട്ടുനിൽക്കുന്നു. സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണത്തിന് പ്രധാനമന്ത്രിയെത്തി, സുനിൽ കുമാറിനായി മുഖ്യമന്ത്രി വന്നു. തനിക്ക് വേണ്ടി ആരും വന്നില്ല. ഡികെ ശിവകുമാർ വന്നത് സൂര്യൻ കത്തിനിൽക്കുമ്പോഴായിരുന്നു. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണം എന്നാണെന്നും ഇനി മത്സര രംഗത്തില്ലെന്നും അദ്ദേഹം പറ‌ഞ്ഞു.

എൽഡിഎഫ് ജയിച്ചിരുന്നെങ്കിൽ തനിക്ക് ദുഃഖമുണ്ടാകുമായിരുന്നില്ല. എന്നാൽ താൻ മത്സരിച്ചിട്ടും ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചില്ല എന്നതാണ് സങ്കടം. ലീഗിലെ എല്ലാ നേതാക്കളും തനിക്കായി വന്നുവെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസുകാരനായി നിലനിൽക്കും. തത്കാലം ഒരു കമ്മിറ്റികളിലേക്കും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.  

9:19 PM IST

അയോദ്ധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ ബിജെപി തോറ്റു

അയോധ്യ ഉള്‍പ്പെടെന്ന ഉത്തർപ്രദേശിലെ ഫൈസബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് തോല്‍വി. സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി അവ്ദേഷ് പ്രസാദ് ഇവിടെ നിന്ന് വിജയിച്ചു. 54,567 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സമാജ്‍വാദി പാർട്ടിയുടെ വിജയം.

9:19 PM IST

ആറ്റിങ്ങലിൽ റീകൗണ്ടിങ്

ഫോട്ടോ ഫിനിഷിനൊടുവിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ച ആറ്റിങ്ങൽ മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളുടെ റീകൗണ്ടിങ് നടക്കും. എൽഡിഎഫ് റീ കൗണ്ടിങ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

9:19 PM IST

ഏത് മണ്ഡലത്തിൽ തുടരുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ച സാഹചര്യത്തിൽ ഏത് മണ്ഡലത്തിൽ തുടരുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടിലൊരു മണ്ഡലത്തിൽ മാത്രമേ തുടരാൻ സാധിക്കൂ എന്നും അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

9:18 PM IST

സ്വന്തം ബൂത്തിൽ മുകേഷ് മൂന്നാം സ്ഥാനത്ത്

കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷ് വോട്ടു ചെയ്ത പട്ടത്താനം എസ്.എൻ.ഡി.പി സ്കൂളിലെ അൻപതാം നമ്പർ ബൂത്തിൽ അദ്ദേഹം മൂന്നാം സ്ഥാനത്ത്. ഇവിടെ എൻ.കെ പ്രേമചന്ദ്രൻ - 427 വോട്ടുകളും ബിജെപി സ്ഥാനാർത്ഥിജി.  കൃഷ്ണകുമാർ - 275 വോട്ടുകളും നേടിയപ്പോൾ മുകേഷിന് 181 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സ്വന്തം മണ്ഡലത്തിലും മുകേഷിന് തിരിച്ചടിയാണ് ലഭിച്ചത്. കൊല്ലം നിയമസഭാ മണ്ഡലത്തിൽ മാത്രം 23792 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന് ലഭിച്ചു.

9:18 PM IST

ഭൂരിപക്ഷം ഉയർത്തി എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഒന്നരലക്ഷത്തിന് മുകളിലെത്തി. 1,50,302 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ എൻ.കെ പ്രേമചന്ദ്രന് ലഭിച്ചത്. ഇത് മണ്ഡലത്തിൽ പ്രേമചന്ദ്രന്റെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ്.

9:18 PM IST

മോദി രാജിവെക്കണമെന്ന് മമത ബാന‍ർജി

മോദിക്ക് ധാർമികപരമായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് മമതാ ബാനർജി. അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്തു. ഉദ്ദവ് താക്കറെ, കെജ്രിവാള്‍, ശരത് പവാർ എന്നിവരുമായി താന്‍ സംസാരിച്ചു. ടിഡിപിയേയും ജെഡിയുവിനെയും ഊന്നുവടികളായി ഉപയോഗിക്കുകയാണ് ബിജെപി. കഴിയാവുന്ന എല്ലാ സഖ്യകക്ഷിനേതാക്കളുമായും ചർച്ച നടത്തുമെന്നും മമത പറഞ്ഞു.

9:18 PM IST

മോദിക്കും അമിത്ഷാക്കുമെതിരായ പോരാട്ടമായിരുന്നെന്ന് രാഹുൽ ഗാന്ധി

ഭരണഘടന സ്ഥാപനങ്ങളെ തകർക്കുന്ന മോദിക്കും, അമിത് ഷാക്കുമതിരായ പോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പിൽ നടന്നതെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഭരണഘടന സ്ഥാപനങ്ങളെയും, ഭരണഘടനയേയും സംരക്ഷിക്കാനുള്ള പോരാട്ടം. ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കും, കോൺഗ്രസ് നേതാക്കൾക്കും, പ്രവർത്തകർക്കും വോട്ടർമാർക്കും നന്ദിയെന്നും ഈ രാജ്യത്തെ തകർക്കാൻ മോദിയേയും, അമിത് ഷായേയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ വിജയം സമ്മാനിച്ചത് സാധാരണക്കാരാണ്. ഭരണഘടനയെ സംരക്ഷിക്കാൻ ഒപ്പം നിന്നവർക്ക് നന്ദി. കോൺഗ്രസ് എന്നും ഒപ്പമുണ്ടാകും. നാളെ ഇന്ത്യാ സഖ്യത്തിന്റെ യോഗം ചേർന്ന് തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

7:58 PM IST

പ്രതിപക്ഷത്തിരിക്കാൻ തയ്യാറെന്ന് സൂചിപ്പിച്ച് ഖാർഗെ

ലോക്സഭാ തെരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമെന്ന് മല്ലികാർജുൻ ഖാർഗെ. മോദിയും ജനങ്ങളും തമ്മിലായിരുന്നു പോരാട്ടം. ജനങ്ങൾ തിരസ്കരിച്ചു. വിധി മോദിക്കെതിരാണ്. ബിജെപിയുടെ മുഖത്തെ ജനം തള്ളിപ്പറഞ്ഞു. ഇത് മോദിയുടെ പരാജയമാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണം ഫലപ്രദമായിരുന്നു. ജനകീയ വിഷയങ്ങളാണ് അവതരിപ്പിച്ചത്. എന്നാൽ കോൺഗ്രസിന്റെ പ്രകടനപത്രികയെ പോലും മോദി അപമാനിച്ചു. രാഹുലിന്റെ യാത്രകൾ ജനങ്ങൾ സ്വീകരിച്ചു. ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഭരണഘടനയെ തകർക്കാനുള്ള നീക്കത്തിന് കിട്ടിയ അടിയാണിത്. 
നിയമവാഴ്ചയെ വെല്ലുവിളിച്ച് നേതാക്കളെ ജയിലിലടക്കുന്നതിനുള്ള മറുപടിയാണ്. ഭരണഘടനയെ രക്ഷിക്കാൻ സമാന മനസ്കരുമായി വരും ദിവസങ്ങളിൽ കൈകോർക്കുമെന്നും മല്ലികാർജുൻ ഖാർഗെ പറ‌ഞ്ഞു.

7:57 PM IST

അമിത് ഷായ്ക്ക് 7,44,716 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ മത്സരിച്ച ബിജെപി നേതാവ് അമിത് ഷാ വിജയിച്ചു. 7,44,716  വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2019ൽ 5,56,390 ആയിരുന്ന ഭൂരിപക്ഷമാണ് അദ്ദേഹം ഉയർത്തിയത്. ഭറൂച്ചിൽ ആംആദ്മി സ്ഥാനാ‍ർത്ഥി ചൈതർവസാവ തോറ്റു. ബനസ്കന്ധയിൽ കോണ്ഗ്രസ് സ്ഥാനാർത്ഥി ഗെനിബെൻ ഠാക്കൂർ ജയമുറപ്പിച്ചു.
 
7:57 PM IST

മധുരയിൽ സിപിഎമ്മിന് വിജയം

തമിഴ്നാട്ടിലെ മധുരയിൽ സിപിഎം സ്ഥാനാർത്ഥി എസ് വെങ്കിടേഷൻ ജയിച്ചു. 2,00,847 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. മധുരയിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ബിജെപിക്ക് വേണ്ടി മത്സരിച്ച രാമ ശ്രീനിവാസൻ 2,17,653 വോട്ടുകൾ നേടി. എഐഎഡിഎംകെ സ്ഥാനാർത്ഥി പി ശരവണൻ മൂന്നാം സ്ഥാനത്താണ്.

7:57 PM IST

തമിഴ്നാട്ടിൽ എൻഡിഎയുടെ തകർച്ച പൂർണം

സംസ്ഥാനത്ത് എൻഡിഎയുടെ അവസാന പ്രതീക്ഷയായിരുന്ന ധർമംപുരിയിലും ഡിഎംകെ സ്ഥാനാർത്ഥി ജയിച്ചു. ഇവിടെ എൻഡിഎയുടെ സൗമ്യ അൻപുമണി 20,000 വോട്ടിനാണ് തോറ്റത്. ഇതോടെ തമിഴ്നാട്ടിൽ ഒരു സീറ്റിലും ബിജെപിക്കും എൻഡിഎയ്ക്കും വിജയിക്കാനായില്ല. 

5:27 PM IST

വരാണസിയിൽ മോദി ജയിച്ചു; ഭൂരിപക്ഷം കുത്തനെ ഇടി‌ഞ്ഞു

പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെ വരാണസി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 1,52,513 വോട്ടിന്റെ ഭൂരിപക്ഷമാണ് മോദിക്ക് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണത്തെ തെര‌ഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 3,26,992 വോട്ടുകളുടെ കുറവാണ് മോദിയുടെ ഭൂരിപക്ഷത്തിലുണ്ടായത്. കോൺഗ്രസ് നേതാവും ഉത്തർപ്രദേശ് പി.സി.സി പ്രസിഡന്റുമായ അജയ് റായാണ് വലിയ മത്സരം കാഴ്ച വെച്ച് മോദിയെ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ തളച്ചത്. മോദി 6,12,970 വോട്ട് പിടിച്ചപ്പോള്‍ അജയ് റായ് 4,60,457 വോട്ട് പിടിച്ചു

5:23 PM IST

അപരന്മാരെ നിർത്തി തോൽപ്പിക്കാൻ ശ്രമിച്ചെന്ന് അടൂർ പ്രകാശ്

ആറ്റിങ്ങലിൽ തനിക്ക് അപരന്മാരെ നിർത്തി തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. എതിർ സ്ഥാനാർഥിയുടെ പേരിൽ എനിക്കും അപരന്മാരെ നിർത്താമായിരുന്നു. എന്നാൽ രാഷ്ട്രീയ മര്യാദയുടെ ഭാഗമായാണ് അതുത് ചെയ്യാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തിലധികം വോട്ടുകളാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച അടൂർ പ്രകാശിന്റെ അപരന്മാർ നേടിയത്.

5:18 PM IST

ഫോട്ടോ ഫിനിഷിനൊടുവിൽ ജയിച്ചുകയറി അടൂർ പ്രകാശ്

കടുത്ത മത്സരം നടന്ന ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂ‍ർ പ്രകാശ് 1708 വോട്ടുകൾക്ക് ജയിച്ചു. ഇടതു സ്ഥാനാർത്ഥി വി ജോയിയുമായി അവസാന ഘട്ടം വരെ ശക്തമായ മത്സരമാണ് അടൂർ പ്രകാശ് നടത്തിയത്. ലീ‍ഡ് നിലകൾ പലതവണ മാറി മറി‌ഞ്ഞു. 

5:16 PM IST

തോൽവി അംഗീകരിക്കുന്നു; പാർട്ടി പരിശോധിക്കുമെന്ന് എം.വി ഗോവിന്ദൻ

തെര‌ഞ്ഞെടുപ്പിലെ വലിയ തോൽവി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിനന്ദൻ. തോൽവി അംഗീകരിക്കുന്നു. പരിശോധിച്ച് പാർട്ടി മുന്നോട്ടുപോകും. തൃശ്ശൂരിൽ കോൺഗ്രസിന് കുറഞ്ഞ ഒരുലക്ഷത്തോളം വോട്ട് ബിജെപിക്ക് അധികമായി ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനവാക്ക്. അത് അംഗീകരിക്കുന്നു. സർക്കാർ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തും. സ്ഥാനാർത്ഥി നി‍ർണയവും പ്രചരണവും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും എം.വി ഗോവിനന്ദൻ പറഞ്ഞു.

5:11 PM IST

സ്മൃതി ഇറാനി തോറ്റു

രാഹുൽ ഗാന്ധിയെ മത്സരിക്കാൻ വെല്ലുവിളിച്ച സ്മൃതി ഇറാനി ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തിൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ കിഷോറിലാൽ ശർമ്മക്ക് ഇവിടെ 1,50,000ൽ പരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. കിഷോറിലാൽ ശർമ്മ 5,09,269 വോട്ടുകൾ നേടിയപ്പോൾ, സ്മൃതി ഇറാനി 3,53,481 വോട്ടുകളാണ് മണ്ഡലത്തിൽ നിന്ന് നേടിയത്.

5:06 PM IST

ആറ്റിങ്ങലിൽ ജയം ഉറപ്പിച്ച് അടൂർ പ്രകാശ്

ഫോട്ടോ ഫിനിഷിനൊടുവിൽ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ജയം ഉറപ്പിച്ചു. 1708 വോട്ടുകൾക്ക് നിലവിൽ അടൂർ പ്രകാശ് എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയിയേക്കാൾ മുന്നിലാണ്. വോട്ടെണ്ണൽ പൂർത്തിയാവാൻ ഇനി അൽപസമയം കൂടി മാത്രമേ ബാക്കിയുള്ളൂ. 
 
5:00 PM IST

ഫോട്ടോ ഫിനിഷിലേക്ക് ആറ്റിങ്ങൽ; അടൂർ പ്രകാശ് മുന്നിൽ

ഫോട്ടോ ഫിനിഷിനൊടുവിൽ  ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയത്തിലേക്കെന്ന് സൂചന. 846 വോട്ടുകൾക്ക് നിലവിൽ അടൂർ പ്രകാശ് എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയിയേക്കാൾ മുന്നിലാണ്. ഇനി ആയിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ആറ്റിങ്ങൽ മണ്ഡലത്തിൽ എണ്ണാൻ ബാക്കിയുള്ളത്.  

4:47 PM IST

രാഹുലിന് റായ്ബറേലിയിൽ നാലര ലക്ഷം ഭൂരിപക്ഷം

വയനാടിന് പുറമെ രാഹുൽ ഗാന്ധി മത്സരിച്ച ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം നാലര ലക്ഷത്തിലേക്ക് എത്തുന്നു. ദിനേശ് പ്രതാപ് സിങാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. വയനാട്ടിലും മൂന്നര ലക്ഷത്തിന് പുറത്താണ് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം

4:42 PM IST

സ്മൃതി ഇറാനി തോൽവിയിലേക്ക്; ഒന്നര ലക്ഷത്തോളം വോട്ടുകൾക്ക് പിന്നിൽ

രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാന് അമേഠി മണ്ഡലത്തിൽ തോൽവിയുടെ വക്കിൽ. നിലവിൽ ഒന്നര ലക്ഷത്തോളം വോട്ടുകൾക്ക് സ്മൃതി ഇറാനി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പിന്നിലാണ്. 4,68,141 വോട്ടുകളാണ് കോൺഗ്രസ് സ്ഥാനാർത്ഥി കിശോരിലാൽ നേടിയത്. സ്മൃതി ഇറാനിക്ക് ലഭിച്ചതാവട്ടെ 3,38,691 വോട്ടുകളും

4:38 PM IST

വീണ്ടും മാറിമറി‌ഞ്ഞ് ആറ്റിങ്ങൽ, അടൂർ പ്രകാശ് മുന്നിലേക്ക്

ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ വീണ്ടും ലീഡ് നിലയിൽ മാറ്റം. എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയിയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വീണ്ടും മുന്നിലെത്തി. 610 വോട്ടുകളാണ് അടൂർ പ്രകാശിന്റെ ഏറ്റവും ഒടുവിലത്തെ ലീഡ്.

4:36 PM IST

അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപി കൂടുതൽ പിന്നിലേക്ക്

അയോധ്യ ഉള്‍പ്പെടുന്ന ഉത്തർപ്രദേശിലെ ഫൈസാബാദ് മണ്ഡലത്തിൽ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാർത്ഥി അവ്ദേഷ് പ്രസാദ് ലീഡ് ഉയർത്തുന്നു. ബിജെപി സ്ഥാനാർത്ഥിയേക്കാള്‍ 47935 വോട്ടിന് അദ്ദേഹം ഇപ്പോൾ മുന്നിലാണ്. ബിജെപി സ്ഥാനാർത്ഥി ലല്ലു സിങിന് 4,20,588 വോട്ടുകളാണ് ലഭിച്ചത്.

4:31 PM IST

കണക്കുകൾ വൈകുന്നു; തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ദുരൂഹമെന്ന് മനു അഭിഷേക് സിങ്‍വി

വോട്ടിങ് നില കൃത്യമായി പുറത്തുവിടാത്തതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ അതൃപ്തി അറിയിച്ച് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‍വി. ഇക്കാര്യത്തിൽ ആശങ്കയും പ്രതിഷേധവും അറിയിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നേതാക്കൾ തെര‌ഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ചു. ഓരോ റൗണ്ടിലെയും വിവരങ്ങൾ ലഭ്യമാക്കുന്നില്ല. പുതിയ കണക്കുകൾ നൽകാൻ അര മണിക്കൂറിലധികം സമയമെടുക്കുന്നു. തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4:21 PM IST

ഇടുക്കിയിൽ കൗണ്ടിങ് അവസാനിച്ചു; ഡീനിന് ലീഡ് 1,33,727

ഇടുക്കിയിൽ വോട്ടെണ്ണൽ പൂർ‍ത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് 1,33,727 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചുഡീൻ കുര്യാക്കോസ് 4,27,128 വോട്ടുകളും രണ്ടാം സ്ഥാനത്തുള്ള ജോയിസ് ജോർജിന്  2,95,975 വോട്ടുകളും ലഭിച്ചു. 90,663 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥി അഡ്വ സംഗീത വിശ്വനാഥന് ഇടുക്കിയിൽ ലഭിച്ചത്.

4:14 PM IST

ആറ്റിങ്ങലിൽ ലീഡുയർത്തി വി.ജോയ്

ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി ജോയ് ലീഡ് ഉയർത്തുന്നു. ഏറ്റവും ഒടുവിൽ വിവരം ലഭിച്ചതനുസരിച്ച് ജോയുടെ ലീഡ് 1534 ആണ്. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. അടൂർ പ്രകാശുമായി ഇഞ്ചോടിഞ്ച് മത്സരമാണ് ഇവിടെ നടക്കുന്നത്. ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ വലിയ മത്സരം കാഴ്ചവെച്ചെങ്കിലും ഒരുഘട്ടത്തിലും ഒന്നാം സ്ഥാനത്തേക്കോ രണ്ടാം സ്ഥാനത്തേക്കോ എത്തിയില്ല. വി മുരളീധരൻ മൂന്ന് ലക്ഷത്തിലധികം വോട്ടുകൾ നിലവിൽ മറികടന്നു.

4:10 PM IST

അസദുദ്ദീൻ ഒവൈസിക്ക് മൂന്നര ലക്ഷം ഭൂരിപക്ഷത്തോടെ ജയം

ഹൈദരാബാദിൽ ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസിക്ക് മൂന്നരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം. 6,53,626 വോട്ടുകൾ നേടിയ അദ്ദേഹം രണ്ടാം സ്ഥാനാത്തുള്ള ബിജെപി സ്ഥാനാർത്ഥിയേക്കാൾ 3,35,635 വോട്ടുകളാണ് അധികം നേടിയത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മൂന്നാം സ്ഥാനത്ത്. 

4:04 PM IST

അവസാന റൗണ്ടിൽ ലീഡുയർത്തി; ആലത്തൂരിൽ ജയമുറപ്പിച്ച് കെ രാധാകൃഷ്ണൻ

ആലത്തൂരിൽ അവസാന റൗണ്ട് വോട്ടെണ്ണൽ നടക്കുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ ലീഡ് വർദ്ധിപ്പിച്ചു. നിലവിൽ 20,143 വോട്ടുകളുടെ ലീഡാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം കെ രാധാകൃഷ്ണനുള്ളത്. രണ്ടാം സ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസും മൂന്നാം സ്ഥാനാത്ത് ബിജെപി സ്ഥാനാർത്ഥി ഡോ. ടി.എൻ സരസുവുമാണുള്ളത്.

4:01 PM IST

ഫലം അംഗീകരിക്കുന്നു, തിരുവനന്തപുരത്ത് തുടരുമെന്ന് രാജീവ് ചന്ദ്രശേഖർ

തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഫലം അംഗീകരിക്കുന്നു. തിരുവനന്തപുരത്ത് തുടരും. താൻ പോസിറ്റീവ് പ്രചാരണമാണ് മണ്ഡലത്തിൽ നടത്തിയത്. അതിലൂടെ വോട്ട് വിഹിതം കൂട്ടാനായി. എന്നാൽ കടുത്ത മത്സരമാണ് നടന്നതെന്നും രാജീവ് ചന്ദ്രശേഖർ പറ‌ഞ്ഞു. 

3:56 PM IST

തമിഴ്നാട്ടിൽ ഇന്ത്യ സഖ്യം മാത്രം

തമിഴ്നാട്ടിൽ എല്ലാ മണ്ഡലത്തിലും ഇന്ത്യ സഖ്യത്തിന് ലീഡ് തുടരുന്നു. പുതുച്ചേരി അടക്കം ആകെയുള്ള നാൽപത് മണ്ഡലങ്ങളിൽ നാൽപതിലും ഡിഎംകെ സഖ്യം തന്നെയാണ് ലീ‍ഡ് ചെയ്യുന്നത്. 

3:54 PM IST

പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്ന് വി.ഡി സതീശൻ

യുഡിഎഫിന്റെ ജയത്തിൽ വോട്ടർമാരെ അഭിനന്ദിച്ച് വി.ഡി സതീശൻ. കേരളത്തിലെത് അഭിമാനമായ ജയമാണ്. യുഡിഎഫിന്റെ ഐക്യത്തിന്റെ ജയമാണിത്. തൃശ്ശൂരിൽ അപ്രതീക്ഷിത തോൽവിയുണ്ടായി. അപകടകരമായ നീക്കം നടക്കുന്നു എന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണ്. ബിജെപിയും സിപിഎമ്മും ഗൂഢാലോചന നടത്തിയതാണ് തോൽവിക്ക് കാരണം. പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്നും ഇക്കാര്യം യുഡിഎഫ് പരിശോധിക്കുമെന്നും വി.ഡി സതീശൻ പറ‌ഞ്ഞു. 

3:50 PM IST

ജനവിധി അംഗീകരിക്കുന്നു; പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നുവെന്ന് എം.വി ജയരാജൻ

ജനവിധി അംഗീകരിക്കുന്നുവെന്നും പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നുവെന്ന് സിപിഎം നേതാവ് എം.വി ജയരാജൻ പറ‌ഞ്ഞു. പ്രാഥമിക പരിശോധനയിൽ വിവിധ സ്ഥലങ്ങളിലെ വോട്ടിംങ് പാറ്റേൺ ഒരേ രീതിയിലാണെന്ന് കാണുന്നു. യു.ഡി.എഫിന് കേരളത്തിലെമ്പാടും ഉണ്ടായ പിന്തുണയുടെ പ്രതിഫലനമാണിത്. എക്സിറ്റ് പോൾ പ്രസ്താവനകളെ അസ്ഥാനത്താക്കിയുള്ള ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിൽ സന്തോഷമുണ്ടെന്നും ബിജെപിക്ക് ഒരു ബദൽ ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ സുരേഷ് ഗോപിയുടേത് ഒറ്റപ്പെട്ട വിജയമാണെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

3:46 PM IST

സംസ്ഥാന രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് കെ സുരേന്ദ്രൻ

തൃശൂരിലെ ബിജെപിയുടെ ജയം സംസ്ഥാന രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളത്തിലെ പൊതു ചിത്രം വ്യക്തമായി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി താമര ചിഹ്നത്തിൽ ബിജെപി വൻ വിജയം നേടി. രാജ്യത്ത് എവിടെ ജയിച്ചാലും കേരളത്തിൽ ബി.ജെ.പി ജയിക്കില്ലെന്ന് വലിയ പ്രചാരണം നടത്തി. അതിനെയെല്ലാം അതിജീവിച്ചാണ് ഈ വിജയം. എല്ലാ മണ്ഡലങ്ങളിലും ബിജെപി മുന്നേറ്റമുണ്ടാക്കിയെന്നും തിരുവനന്തപുരത്ത് ശശി തരൂരിന് എൽ.ഡി.എഫിന്റെ സഹായം കിട്ടിയെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. 

3:33 PM IST

തൃശ്ശൂരിൽ വോട്ടെണ്ണൽ സമാപിച്ചു; സുരേഷ് ഗോപിക്ക് ലീഡ് മൂക്കാൽ ലക്ഷത്തോളം

തൃശൂരിൽ വോട്ടെണ്ണൽ അവസാനിച്ചതായി തെര‌ഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ലീഡ് മുക്കാൽ 74,840 വോട്ടുകളിലേക്ക് എത്തിയിരിക്കുകയാണ്. രണ്ടാം സ്ഥാനത്ത് അഡ്വ. വി.എസ് സുനിൽകുമാറും മൂന്നാം സ്ഥാനത്ത് കെ. മുരളീധരനുമാണ്. ആകെ വോട്ടുകളിൽ 409302 വോട്ടുകൾ സുരേഷ് ഗോപിക്കും 334462 വോട്ടുകൾ അഡ്വ. വി.എസ് സുനിൽ കുമാറിനും 324810 വോട്ടുകൾ കെ. മുരളീധരനും ലഭിച്ചു.

3:29 PM IST

പിണറായിയുടെ ബൂത്തിൽ ഇരട്ടിയായി ബിജെപി വോട്ടുകൾ; ഇടിഞ്ഞ് എൽഡിഎഫ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിൽ ബിജെപി വോട്ട് ഇരട്ടിയായതായി കണക്കുകൾ. 2019ൽ ബിജെപിക്ക് കിട്ടിയ 53 വോട്ട് ഇത്തവണ 115 വോട്ടായി ഉയരുകയായിരുന്നു. ബൂത്തിൽ എൽഡിഎഫ് ലീഡ് കുറയുകയും ചെയ്തു. 2019ൽ എൽഡിഎഫിന് 517 വോട്ട് ലഭിച്ചത് ഇത്തവണ 407 വോട്ടുകളായി കുറയുകയായിരുന്നു. 

3:24 PM IST

ഹിന്ദി ഹൃദയ ഭൂമിയിൽ ഇന്ത്യ സഖ്യം ചലനമുണ്ടാക്കിയെന്ന് ശരദ് പവാർ

യു.പിയിലെ ഫലം കാണിക്കുന്നത് സാഹചര്യം മാറി എന്നാണ്. ഈ ഘട്ടത്തിൽ ദേശീയതലത്തിലെ സാധ്യതകൾ മുന്നണി പ്രയോജനപ്പെടുത്തും എന്ന് പവാർ. ഹിന്ദി ഹൃദയ ഭൂമിയിൽ ഇന്ത്യ സഖ്യം ചലനമുണ്ടാക്കിയെന്ന് ശരദ് പവാർ. നിതിഷ് കുമാറുമായി ഫോണിൽ സംസാരിച്ചില്ല ആരുമായും സംസാരം നടന്നിട്ടില്ലെന്ന് ശരദ് പവാർ.

3:16 PM IST

ആറ്റിങ്ങലിലെ അപരന്മാര്‍

ആറ്റിങ്ങലിലെ യുഡിഎഫ് അപരൻമാർ പിടിച്ചത് 1598+727 വോട്ട്

3:15 PM IST

'മുൻധാരണകളെ തിരുത്തുന്ന ഫലങ്ങള്‍'

മുൻധാരണകളെ തിരുത്തുന്ന ഫലങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നതെന്ന് മുസ്ലീലീഗ് അദ്ധ്യക്ഷന്‍ സാദിഖലി തങ്ങൾ. ഇന്ത്യൻ ജനത മാറിയിരുക്കുന്നു എന്നതിന്‍റെ തെളിവാണിത്. ഭരണഘടനയും , മതേതരത്വവും സംരക്ഷിക്കാൻ കൂടെ ഉണ്ട് എന്ന് ഇന്ത്യൻ ജനത വിളിച്ച് പറയുകയാണ്. ബിജെപിയുടെ അവകാശവാദങ്ങൾ പൊളിഞ്ഞു പോയി. ദേശീയ രാഷ്ട്രീയത്തിൽ ഒഴിച്ച് കൂടാൻ പറ്റത്ത ശക്തിയായി ഇന്ത്യ മുന്നണി മാറി

പാണക്കാട് കുടുംബത്തിനു കീഴിൽ പാർട്ടി ഭദ്രം. മലപ്പുറത്തും പൊന്നാനിയിലും മാത്രമല്ല ലീഗ് സ്വാധീന മേഖലകളിലെല്ലാം മികച്ച വിജയം പൊന്നാനിയിൽ കഥകൾ മെനഞ്ഞു, സർവകാല റെക്കോർഡാണ് പൊന്നാനിയിൽവടകരയും കോഴിക്കോടും ജാതിയും മതവും നോക്കാതെയാണ് ജനങ്ങൾ വിജയിപ്പിച്ചത്എന്ത് വെല്ലുവിളി ഉണ്ടായാലും അത് ലീഗിന് ഗുണകരമാവും പൊന്നാനിയിൽ ഞങ്ങളെ നേരിട്ട് വെല്ലുവിളിച്ചതാണല്ലോ എന്ത് കുത്തിത്തിരുപ്പായാലും അത് വിലപ്പോകില്ല എന്നു തെളിഞ്ഞു.

ജനങ്ങളുടെ ലീഗിനോടുള്ള സ്നേഹം ഇപ്പോഴാണ് മനസിലായത്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഒറ്റപ്പെട്ട സംഭവം. ആഴത്തിൽ പരിശോധിക്കേണ്ട വിഷയമാണ്. യുഡിഎഫ് ചർച്ച ചെയ്യും. മറ്റൊരു സ്ഥലത്തുമില്ലാത്തതെങ്ങനെ തൃശൂരിലുണ്ടായി എന്നു നോക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

3:06 PM IST

സ്മൃതി ഇറാനിക്ക് കനത്ത തിരിച്ചടി

അമേഠിയില്‍ കോണ്‍ഗ്രസിന്‍റെ കുതിപ്പ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാലിന് 1,06,512 വോട്ടിന്‍റെ ലീഡ്. സ്മൃതി ഇറാനി പിന്നില്‍

3:04 PM IST

വയനാട് രാഹുല്‍ ഗാന്ധി തന്നെ

രാഹുൽ ഗാന്ധി 34000 + വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധിക്ക് വയനാട് ലോകസഭ മണ്ഡലത്തിൽ ജയം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു 89000 വോട്ടിന്റെ ലീഡ് കുറവ്.  ഒരു ലക്ഷത്തി 34000 വോട്ടു നേടി കെ. സുരേന്ദ്രൻ.

3:03 PM IST

മുഖ്യമന്ത്രിയുടെ ബൂത്തിൽ ബിജെപി വോട്ട് ഇരട്ടിയായി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബൂത്തിൽ ബിജെപി വോട്ട് ഇരട്ടിയായി.2019ൽ 53 വോട്ട് ഇത്തവണ 115 വോട്ട്. ബൂത്തിൽ എൽഡിഎഫ് ലീഡ് കുറഞ്ഞു. 2019ൽ 517 ഇത്തവണ 407.

3:02 PM IST

അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ വീണ്ടും ലീഡില്‍

അടൂര്‍ പ്രകാശ് 1558 വോട്ടിന് മുന്നില്‍

2:59 PM IST

തിരുവനന്തപുരം മണ്ഡലത്തിലെ ലീഡ്

തിരുവനന്തപുരം മണ്ഡലത്തില്‍ തരൂരിന്  5000 ൽ അധികം വോട്ടിന്‍റെ ലീഡ്. നേമത്ത് ബിജെപിയ്ക്ക് 22000 വോട്ടിന്‍റെ ലീഡ്. നേമത്ത് തരൂർ രണ്ടാമത്. കഴക്കൂട്ടത്ത് ബിജെപിയ്ക്ക് 4000 ൽ പരം വോട്ടിന്‍റെ ലീഡ്. വട്ടിയൂർക്കാവിൽ ബിജെപി ലീഡ് 7000. പാറശാല തരൂരിന് 12372 ലീഡ്

2:55 PM IST

മോദിയേക്കാള്‍ ലീഡ് നേടി രാഹുല്‍ ഗാന്ധി

മോദിയേക്കാള്‍ ലീഡ് നേടി രാഹുല്‍ ഗാന്ധി. റായ്ബറേലിയില്‍ രാഹുലിന് 3,12,588  വോട്ടിന്‍റെ ലീഡ്. നരേന്ദ്രമോദിക്ക് വാരാണസിയില്‍  1,42,521 വോട്ടിന്‍റെ ലീഡ്

2:49 PM IST

പാലായിലും ലീഡെടുത്ത് ഫ്രാൻസിസ് ജോർജ്

മണി ഗ്രൂപ്പിൻറെ തട്ടകമായ പാലായിലും ലീഡെടുത്ത് ഫ്രാൻസിസ് ജോർജ്

2:49 PM IST

പശ്ചിമബംഗാള്‍ ടിഎംസി

പശ്ചിമബംഗാള്‍ ടിഎംസി 29,  ബിജെപി 12 , കോണ്‍ഗ്രസ് 1

2:48 PM IST

'ബാഗ് പായ്ക്ക് ചെയ്ത് സ്ഥലം വിട്ടോ'

ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നടി കങ്കണ റണാവത്ത് ലീഡ് ചെയ്യുന്നു. ഉച്ചയ്ക്ക് ഒരു മണിയിലെ കണക്ക് പ്രകാരം 70,000ലേറെ വോട്ടുകള്‍ക്ക് കങ്കണ മുൻപിലാണ്. പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെ പരിഹസിക്കുകയും ചെയ്തു. ബാഗ് പായ്ക്ക് ചെയ്ത് പോകേണ്ടിവരും എന്നാണ് എതിരാളിയോട് കങ്കണ പറഞ്ഞത്. - ലിങ്ക് ക്ലിക്ക് ചെയ്യുക

2:41 PM IST

ആറ്റിങ്ങലില്‍ 'ആന്‍റി ക്ലൈമാക്സ്'

ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നു

2:24 PM IST

'തൃശ്ശൂർ ഞാനെടുത്തതല്ല, അവർ എനിക്ക് തന്നതാണ്'

തൃശ്ശൂർ ഞാനെടുത്തതല്ല, അവർ എനിക്ക് തന്നതാണെന്ന് തൃശ്ശൂരില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. വഞ്ചിക്കില്ല ചതിക്കില്ല പറഞ്ഞ വാക്കിൽ നിന്ന് മാറില്ല.

2:24 PM IST

ആറ്റിങ്ങലില്‍ 'വോട്ടോ ഫിനിഷ്'

ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ് മുന്നിട്ട് നില്‍ക്കുന്നു

2:21 PM IST

ഭൂരിപക്ഷം ഉയർത്താനാകാതെ മോദി

ഭൂരിപക്ഷം ഉയർത്താനാകാതെ മോദി. വാരാണാസിയില്‍ 9 ലക്ഷത്തിനടുത്ത് വോട്ടെണ്ണി . നരേന്ദ്രമോദിക്ക് 1,32 ,515  ഭൂരിപക്ഷം. കോണ്‍ഗ്രസ് സ്ഥാനാർത്ഥി അജയ് റായിക്ക് 3,57,964  വോട്ട്.

2:20 PM IST

'അപവാദ പ്രചരണത്തെ അതിജീവിച്ച ജയം'

തിളക്കമുള്ള വിജയമാണ് കൊല്ലത്ത് നേടിയത് എന്ന് എന്‍കെ പ്രേമചന്ദ്രന്‍.  അപവാദ പ്രചരണത്തെ അതിജീവിച്ച ജയമാണ് നേടിയിരിക്കുന്നത്. മുസ്ലിം വിഭാഗത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതിന് തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായത്. ബി ജെ പി ക്കുണ്ടായ തിരിച്ചടി പ്രത്യാശ നൽകുന്നത്.പിണറായിക്കുള്ള താക്കീത് കൂടിയാണ് ജയമെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. 

2:18 PM IST

ബിജെപി നേതാവിനെ കാണാൻ തയ്യാറാകാതെ നിതീഷ് കുമാർ

ബീഹാറിൽ ബിജെപി നേതാവിനെ കാണാൻ തയ്യാറാകാതെ നിതീഷ് കുമാർ. സമ്രാട്ട് ചൗധരിയെ നിതീഷ് മടക്കി അയച്ചു

2:16 PM IST

ജനങ്ങളെ വണങ്ങുന്നുവെന്ന് സുരേഷ് ഗോപി

ജനങ്ങളെ വണങ്ങുന്നുവെന്ന് സുരേഷ് ഗോപി. പാർട്ടി പ്രവർത്തകർ കഴിഞ്ഞ അഞ്ചുവർഷം ഒരു മിഷൻ ആയി പ്രവർത്തിച്ചു. നരേന്ദ്രമോദി എന്‍റെ രാഷ്ട്രീയ ദൈവം. പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നന്ദിയുണ്ടെന്ന് സുരേഷ് ഗോപി. ഇടത് വലതു മുന്നണിയിൽ നിന്ന് വോട്ട് ലഭിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

2:13 PM IST

'സർക്കാർ രൂപീകരണ സാധ്യതകള്‍ തേടും'

സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് കെസി വേണുഗോപാല്‍. അന്തിമഫലത്തിനായി കാത്തിരിക്കുകയാണ്. ടിഡിപി ഉൾപ്പെടെയുള്ള ഏത് കക്ഷികളുമായി സംസാരിക്കുന്നതിൽ കുഴപ്പമില്ല . തൃശ്ശൂരിലെ വിജയം സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം കൊണ്ട്. തൃശ്ശൂരിലെ തോൽവി സൂക്ഷ്മമായി പാർട്ടി പരിശോധിക്കും.ആലപ്പുഴയിൽ ശോഭ വോട്ട് പിടിച്ചതും പരിശോധിക്കും.സംസ്ഥാനത്ത് സിപിഐഎം വോട്ട് ബാങ്കിൽ വൻ ചോർച്ച പരിശോധിക്കും. 

2:03 PM IST

ഭൂരിപക്ഷത്തില്‍ വിയര്‍ത്ത് മോദി

ഒന്നരലക്ഷം പോലും ഭൂരിപക്ഷം  നേടാനാകാതെ വാരണാസിയില്‍ വിയർത്ത് മോദി. കഴിഞ്ഞ തവണ 4,79, 505 വോട്ടിൻറെ കൂറ്റൻ ഭൂരിപക്ഷം നേടിയാണ് മോദി തെരഞ്ഞെടുക്കപ്പെട്ടത്.

2:02 PM IST

നേടിയത് രാഷ്ട്രീയ വിജയമെന്ന് ഷാഫി പറമ്പിൽ

നേടിയത് രാഷ്ട്രീയ വിജയമെന്ന് ഷാഫി പറമ്പിൽ. വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നു.  പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരില്ലെന്ന വാദം തെറ്റെന്ന് തെളിഞ്ഞു അവിടെ ആ ജനത അർഹിക്കുന്ന ഒരാളെ സ്ഥാനാർത്ഥി ആക്കും. വടകരയിൽ എംപി ആയ ആൾ തൃശൂരിലേക്ക് പോയത് വലിയ ഉത്തരവാദിത്തവുമായി. പാർട്ടിക്ക് വേണ്ടി കെ മുരളീധരൻ പോരാട്ടം നടത്തി മുരളീധരൻ അവിടെ മത്സരിച്ചതിന്‍റെ ഫലം മറ്റു 19 സീറ്റുകളിലും ലഭിച്ചുവെന്ന് ഷാഫി പറഞ്ഞു.

2:00 PM IST

'ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമായി'

കാസര്‍കോട് മണ്ഡലത്തിലെ രണ്ടാം വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമായി കേരള, കേന്ദ്ര സർക്കാരുകൾക്കെതിരെയുള്ള വികാരമാണ് വോട്ടർമാർ പ്രകടിപ്പിച്ചത്. മോദി അധികാരത്തിൽ ഏറാതിരിക്കാൻ കോൺഗ്രസ് ഇടപെടണം NDA ഘടക കക്ഷികളുമായി കോൺഗ്രസ് ചർച്ച നടത്തണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

1:59 PM IST

തരൂർ വീണ്ടും ലീഡ് ഉയർത്തി

പ്രതീക്ഷിച്ച ശക്തി കേന്ദ്രങ്ങളില്‍ വോട്ട് പിടിച്ച് ശശി തരൂര്‍

1:58 PM IST

പൊന്നാനിയിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിലേക്ക്

എംപി അബ്ദുസമദ് സമദാനിക്ക് 194229
വോട്ടിൻ്റെ ലീഡ്

2019 ലെ ഇ.ടി മുഹമ്മദ് ബഷീറിൻ്റെ
ഭൂരിപക്ഷം മറികടന്നു

( 2019 ലെ- ഭൂരിപക്ഷം -   193273
ആകെ വോട്ട് - 521824 )

1:58 PM IST

മോദി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

1:56 PM IST

ബിജെപി ടിഡിപിയെ ബന്ധപ്പെട്ടു

നായിഡു മറുകണ്ടം ചാടാതിരിക്കാൻ ബിജെപിയുടെ മിന്നൽ നീക്കങ്ങൾ 

1:54 PM IST

'എൻഡിഎ കൺവീനർ സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി'

എൻഡിഎ കൺവീനർ സ്ഥാനം ചന്ദ്രബാബു നായിഡുവിന് വാഗ്ദാനം ചെയ്ത് ബിജെപി

1:50 PM IST

വടകരയില്‍ യുഡിഎഫ് ലീഡ് ഒരുലക്ഷത്തിലേക്ക്

ഷാഫി പറമ്പില്‍ ഭൂരിപക്ഷം ലക്ഷത്തിലേക്ക്.

1:49 PM IST

തരൂരിന്‍റെ ലീഡ് മുകളിലോട്ട്

11815 വോട്ട് ലീഡുമായി തരൂര്‍ വീണ്ടും മത്സരത്തിലേക്ക്

1:45 PM IST

പവാർ പോരിൽ ശരദ് പവാറിന് മേല്‍ക്കൈ

ബാരാമതിയടക്കം ഇരു എൻസിപിയും ഏറ്റുമുട്ടിയ എല്ലാ മണ്ഡലത്തിലും ലീഡ്. മൽസരിച്ച പത്തിൽ എട്ട് സീറ്റിലും എൻസിപി ശരദ് വിഭാഗം ലീഡ് ചെയ്യുന്നു അജിത് ക്യാമ്പിന് ആശ്വാസമായി ഒരു സീറ്റ് മാത്രം. റായ്ഗഡിൽ സുനിൽ തത്കരെ ലീഡ് ചെയ്യുന്നു.

1:41 PM IST

വിജയം ഉറപ്പിച്ചു ബെന്നി ബെഹ്‌നൻ

47717 വോട്ടിന്‍റെ ലീഡില്‍ ചാലക്കുടി നിലനിര്‍ത്താന്‍ ബെന്നി ബെഹ്‌നൻ

1:40 PM IST

ബാരാമതിയിൽ വിജയമുറപ്പിച്ച് സുപ്രിയ സുലേ

ബാരാമതിയിൽ വിജയമുറപ്പിച്ച് സുപ്രിയ സുലേ. സുനേത്ര പവാറിനെതിരെ 50000  വോട്ടിന്റെ ലീഡ്. അജിത് പവാർ എൻസിപി ഒരു സീറ്റിൽ മാത്രം ലീഡ് ചെയ്യുന്നു

1:39 PM IST

ചന്ദ്രബാബു നായിഡുവുമായി സംസാരിച്ച് മോദി

ചന്ദ്രബാബു നായിഡുവുമായി ഫോണിൽ സംസാരിച്ച് മോദി

1:37 PM IST

ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യം

ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിന് 46 സീറ്റ് ലീഡ്

1:36 PM IST

കദളി കുല സമർപ്പിച്ചു

ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിനോടനുബന്ധിച്ച് ബി.ജെ.പി പ്രവർത്തകർ   ഗുരുവായൂരപ്പനു മുന്നിൽ 
കദളി കുല സമർപ്പിച്ചു.

1:36 PM IST

തീരം വീണ്ടും തരൂരിനൊപ്പം

ശശി തരൂരിന്‍റെ ലീഡ് പത്തായിരത്തിലേക്ക്

1:24 PM IST

ശശി തരൂർ മുന്നിൽ

തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയെ പിന്തള്ളി കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ. 192 വോട്ടിന് മുന്നിൽ.

1:24 PM IST

ഒഡീഷയിൽ ബിജെപി ലീഡ് കുറഞ്ഞു

ഒഡീഷയിൽ ബിജെപി ലീഡ് കുറഞ്ഞു. ബിജെപിക്ക് 72 സീറ്റ്. ബിജെഡിക്ക് 57 സീറ്റ്. കോൺഗ്രസിന് 15 സീറ്റ്, സിപിഎം 1, സ്വതന്ത്രർ 2. കോൺഗ്രസ് നിലപാട് നിർണ്ണായകമായേക്കും.

1:23 PM IST

കൊല്ലത്ത് നില മെച്ചപ്പെടുത്തി ബിജെപി

കൊല്ലത്ത് നില മെച്ചപ്പെടുത്തി ബിജെപി. കഴിഞ്ഞ തവണത്തെ ഒരു ലക്ഷത്തി മൂവായിരം വോട്ട് മറികടന്ന് കൃഷ്ണകുമാർ.

1:14 PM IST

ഒരു ലക്ഷം വോട്ട് ഭൂരിപക്ഷം പിടിച്ച് മോദി

മോദിക്ക് 100239 വോട്ടിന്‍റെ ഭൂരിപക്ഷം

1:08 PM IST

ഗുജറാത്ത് ബിജെപി കോട്ട തന്നെ

ഗുജറാത്തിൽ കോൺഗ്രസ് ഒരു സീറ്റിൽ മുന്നിൽ

പാഠൻ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ചന്ദൻജി ഠാക്കൂർ 7,970 വോട്ടിന് ലീഡ് ചെയ്യുന്നു

മറ്റ് 25 സീറ്റിലും ബിജെപി മുന്നേറ്റം

കേന്ദ്രമന്ത്രിമാർ വൻ ലീഡിലേക്ക്

അമിത് ഷാ ഗാന്ധിനഗറിൽ 4,72,604 ലീഡ്

മൻസൂഖ് മാണ്ഡവ്യ പോർബന്ധറിൽ 3,60,363

പർഷോത്തം രൂപാല രാജ്കോട്ടിൽ 3,44,617

1:07 PM IST

മേനകാ ഗാന്ധി പിന്നില്‍

മേനകാ ഗാന്ധി 13747 വോട്ടിന് പിന്നിൽ

1:06 PM IST

ആലത്തൂരിൽ ബിജെപിക്ക് വോട്ട് വർധന

ആലത്തൂരിൽ ബിജെപിക്ക് വോട്ട് വർധന. 2014, 2019 വർഷങ്ങളെക്കാള്‍ 20000തിലേറെ വോട്ടുകൾ അധികം ലഭിച്ചു

1:04 PM IST

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കുതിപ്പ്

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കുതിപ്പ് തുടരുന്നു 

ടിഎംസി 31, ബിജെപി 10 , കോണ്‍ഗ്രസ് 1

1:00 PM IST

കർണാടകയിലെ ആദ്യ ജയപ്രഖ്യാപനങ്ങൾ പുറത്ത്

മണ്ഡ്യയിൽ കുമാരസ്വാമി ജയിച്ചു, ഭൂരിപക്ഷം രണ്ടരലക്ഷത്തോളം

ബെല്ലാരിയിൽ മുൻ മന്ത്രി ബി ശ്രീരാമുലുവിനെ തറപറ്റിച്ച് കോൺഗ്രസ് മന്ത്രി ഇ തുക്കാറാം, എഴുപത്തയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷം

ചാമരാജനഗർ മണ്ഡലത്തിൽ മന്ത്രി എച്ച് സി മഹാദേവപ്പയുടെ മകൻ സുനിൽ ബോസിന് ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയം

1:00 PM IST

മണിപ്പൂരിൽ രണ്ട് സീറ്റിലും കോൺഗ്രസ്

വർഗ്ഗീയ സംഘർഷമുണ്ടായ മണിപ്പൂരിൽ രണ്ട് സീറ്റിലും കോൺഗ്രസ്

12:55 PM IST

ഇലക്ഷന്‍ കമ്മീഷന്‍ അപ്ഡേറ്റ് പതുക്കെയെന്ന് കോണ്‍ഗ്രസ്

ഇലക്ഷന്‍ കമ്മീഷന്‍ അപ്ഡേറ്റ് പതുക്കെയെന്ന് കോണ്‍ഗ്രസ്  

12:54 PM IST

വാരണാസിയിൽ മോദിയുടെ ലീഡ്

വാരണാസിയിൽ 576276 വോട്ട് എണ്ണി. മോദിയുടെ ലീഡ് 86777 മാത്രം. അമിത് ഷായുടെ ലീഡ് 472604.
അമിത് ഷാ കൂറ്റൻ ജയത്തിലേക്ക്

12:52 PM IST

'നിതീഷിനെ പ്രധാനമന്ത്രിയാക്കണം'

നിതീഷിനെ പ്രധാനമന്ത്രിയാക്കണം എന്ന നിർദ്ദേശം ചർച്ച ചെയ്യാൻ നിർദ്ദേശിച്ച് മമത

12:49 PM IST

മഹാരാഷ്ട്രയില്‍ ഇന്ത്യ സഖ്യം

മഹാവികാസ് അഘാഡി (ഇന്ത്യ) 30
മഹായുതി (എൻഡിഎ ) 17
മറ്റുളളവർ 01 ( കോൺഗ്രസ് വിമതൻ )

സാംഗ്ലിയിൽ കോൺഗ്രസ് വിമതൻ വിശാൽ പാട്ടീലിന് വ്യക്തമായ ലീഡ്- 45,837 . മുൻ മുഖ്യമന്ത്രി വസന്ത് ദാദാ പാട്ടീലിന്റെ ചെറുമകനാണ്  വിശാൽ പാട്ടീൽ സീറ്റിൽ എംവിഎ സഖ്യത്തിനായി ഉദ്ദവ് ശിവസേനയാണ് മത്സരിച്ചത്

12:48 PM IST

എഎം ആരിഫിന്‍റെ ആദ്യത്തെ തോല്‍വി

തെരഞ്ഞെടുപ്പ് രംഗത്ത് എഎം ആരിഫിന്  ആദ്യ തോൽവി

12:47 PM IST

തൃശൂരെടുത്ത് സുരേഷ് ഗോപി

സുരേഷ് ഗോപി തൃശ്ശൂരില്‍ വിജയിച്ചു

12:47 PM IST

കോയമ്പത്തൂരിൽ ലീഡ് ഉയർത്തി ഡിഎംകെ

അണ്ണാമലയെക്കാൾ 19,000 വോട്ടിന് മുന്നിലെത്തി ഗണപതി രാജ്‌കുമാർ

12:46 PM IST

ചെറിയ പാർട്ടികളുമായി ചർച്ച നടത്തി ഹിമന്ത ബിശ്വശർമ്മ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചെറിയ പാർട്ടികളുമായി ചർച്ച നടത്തി അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ

12:45 PM IST

ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് ശിവസേന ഉദ്ദവ് വിഭാഗം

100 സീറ്റ് കടന്നാൽ  പ്രധാനമന്ത്രി കോണ്ഗ്രസിൽ നിന്നാകും. രാഹുൽ പ്രധാനമന്ത്രിയാകാൻ രാജ്യം ആഗ്രഹിക്കുന്നുവെന്നും സഞ്ജയ് റൗത്ത്

12:42 PM IST

ജഗനോട് നായിഡുവിന്റെ പ്രതികാരം

ജഗൻ സത്യപ്രതിജ്ഞയ്ക്ക് തീരുമാനിച്ച ദിവസം തന്നെ അധികാരമേൽക്കും. ജൂൺ 9നു ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ എന്ന് TDP. ജൂൺ 9നുള്ള സത്യപ്രതിജ്ഞയുടെ പോസ്റ്ററുകൾ YSRCP പുറത്തിറക്കിയിരുന്നു

12:37 PM IST

പവൻ കല്യാണ്‍ വിജയത്തിലേക്ക്

പിട്ടാപുരം നിയമസഭ മണ്ഡലത്തിൽ 30,000 വോട്ടിന്റെ ലീഡ് നേടി തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്ല്യാണ്‍. ആദ്യജയത്തിന് അരികെ തെലുഗ് സൂപ്പർ താരം . 7 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞു

12:34 PM IST

കോഴിക്കോട്ടെ ജനങ്ങളുടെ വിജയമെന്ന് എംകെ രാഘവൻ

ജാതി മത ഭേദമന്യേ  ജന മനസുകളാണ് തന്നെ ജയിപ്പിച്ചതെന്ന് എംകെ രാഘവൻ. ജനങ്ങളുടെ മുന്നിൽ പ്രണമിക്കുന്നു.ജനങ്ങളോടുള്ള കടപ്പാട് എല്ലാകാലത്തും ഉണ്ടാകും. ഒരു ലക്ഷം  ഭൂരിപക്ഷം  ആദ്യമേ പ്രതീക്ഷിച്ചത്.കേരളത്തിൽ സിപിഎം സ്വീകരിച്ച സമീപനം ബിജെപിയെ സഹായിച്ചു.തൃശൂരിലെ ബിജെപി ലീഡ്
സിപിഎം കേന്ദ്രങ്ങളിൽ സുരേഷ് ഗോപി ലീഡ് നേടി. സിപിഎമ്മിന്‍റെ നിലപാട് സഹായിക്കുന്നത് ബിജെപിയെയാണ് എന്നും എംകെ രാഘവൻ പറഞ്ഞു.

12:31 PM IST

ഇടുക്കിയിലേത് മഹാവിജയം എന്ന് ഡീൻ

ഇടതു സർക്കാരിനോടുള്ള ഇടുക്കിയിലെ ജനങ്ങളുടെ പ്രതിഷേധം കൂടിയാണ് ഈ വിജയമെന്ന് ഡീന്‍ കൂര്യക്കോസ്. 

12:30 PM IST

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിന് ആശ്വാസം

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിന് ആശ്വാസം. ഉപതെരഞ്ഞെടുപ്പ് നടന്ന 6 മണ്ഡലങ്ങളിൽ നാലിലും ലീഡ്. കോൺഗ്രസിന് നിലവിൽ 34 അംഗങ്ങളാണ് ഉള്ളത്. 68 നിയമസഭ സീറ്റുകളാണ് ഹിമാചലിൽ ഉള്ളത്.

10:40 PM IST:

റീകൗണ്ടിങ് നടന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് തന്നെ ലീഡ് നിലനിർത്തി. 684 വോട്ടുകൾക്ക് അടൂർ പ്രകാശ് വിജയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ  984 പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയിരുന്നു. വോട്ടെണ്ണൽ പൂർത്തിയായി രണ്ടായിരത്തിൽ താഴെ വോട്ടുകൾക്ക് അടൂർ പ്രകാശ് വിജയിച്ചതോടെ എൽഡിഎഫ് പോസ്റ്റൽ വോട്ടുകളുടെ റീ കൗണ്ടിങ് ആവശ്യപ്പെടുകയായിരുന്നു. രാത്രി പത്ത് മണിക്ക് ശേഷം റീ കൗണ്ടിങ് പൂ‍ത്തിയായപ്പോൾ അടൂർ പ്രകാശ് തന്നെയാണ് വിജയിച്ചതെങ്കിലും ലീഡ് 684 വോട്ടുകളായി കുറഞ്ഞു. 

9:26 PM IST:

നാൽപത് വർഷത്തിന് ശേഷം അലഹബാദ് ലോക്സഭാ തെരഞ്ഞെടുപ്പ് തിരികെ പിടിച്ച് കോൺഗ്രസ്. 1984ന് ശേഷമാണ് അലഹബാദിൽ കോൺഗ്രസിന് വിജയം കാണാനാവുന്നത്. 58,795 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ ഉജ്യൽ രാമൻ സിങാണ് ഇന്ന് അലഹബാദിൽ വിജയിച്ചത്. അവസാനമായി ഇവിടെ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി സിനിമ താരം അമിതാഭ് ബച്ചനായിരുന്നു.

9:24 PM IST:

എൻഡിഎയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കി ചന്ദ്രബാബു നായിഡു. മോദിയുടെ ആശംസയ്ക്ക് നന്ദി അറിയിച്ച് അദ്ദേഹം എക്‌സിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. ആന്ധ്രയിലെ ജനവിധി എൻഡിഎയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും മോദിക്കൊപ്പം നിന്ന് ആന്ധ്രയുടെ പ്രതാപം വീണ്ടെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് നായിഡുവിന്റെ നിലപാട്.

9:20 PM IST:

തെര‌ഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നിലെ പ്രതിപക്ഷത്തെ പരിഹസിച്ച് നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യം ഒറ്റക്ക് ജയിച്ച സീറ്റുകള്‍ ബിജെപിക്ക് ഒറ്റക്ക് നേടി. രാജ്യത്തെ ജനം ബിജെപിയിലും എന്‍ഡിഎയിലും ജനം പൂര്‍ണ വിശ്വാസം അര്‍പ്പിച്ചു. ഇത് ജനാധിപത്യത്തിന്‍റെ വിജയമെന്നും മോദി..

9:19 PM IST:

ഇനിയൊരു മത്സരത്തിന് തത്കാലം ഇല്ലെന്നും താൻ കുരുതിയ്ക്ക് നിന്നുകൊടുക്കാൻ പാടില്ലായിരുന്നുവെന്നും കെ മുരളീധരൻ പറ‌ഞ്ഞു. പൊതുരംഗത്തു നിന്ന് വിട്ടുനിൽക്കുന്നു. സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണത്തിന് പ്രധാനമന്ത്രിയെത്തി, സുനിൽ കുമാറിനായി മുഖ്യമന്ത്രി വന്നു. തനിക്ക് വേണ്ടി ആരും വന്നില്ല. ഡികെ ശിവകുമാർ വന്നത് സൂര്യൻ കത്തിനിൽക്കുമ്പോഴായിരുന്നു. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണം എന്നാണെന്നും ഇനി മത്സര രംഗത്തില്ലെന്നും അദ്ദേഹം പറ‌ഞ്ഞു.

എൽഡിഎഫ് ജയിച്ചിരുന്നെങ്കിൽ തനിക്ക് ദുഃഖമുണ്ടാകുമായിരുന്നില്ല. എന്നാൽ താൻ മത്സരിച്ചിട്ടും ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചില്ല എന്നതാണ് സങ്കടം. ലീഗിലെ എല്ലാ നേതാക്കളും തനിക്കായി വന്നുവെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസുകാരനായി നിലനിൽക്കും. തത്കാലം ഒരു കമ്മിറ്റികളിലേക്കും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.  

9:19 PM IST:

അയോധ്യ ഉള്‍പ്പെടെന്ന ഉത്തർപ്രദേശിലെ ഫൈസബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് തോല്‍വി. സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി അവ്ദേഷ് പ്രസാദ് ഇവിടെ നിന്ന് വിജയിച്ചു. 54,567 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സമാജ്‍വാദി പാർട്ടിയുടെ വിജയം.

9:19 PM IST:

ഫോട്ടോ ഫിനിഷിനൊടുവിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ച ആറ്റിങ്ങൽ മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളുടെ റീകൗണ്ടിങ് നടക്കും. എൽഡിഎഫ് റീ കൗണ്ടിങ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

9:19 PM IST:

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ച സാഹചര്യത്തിൽ ഏത് മണ്ഡലത്തിൽ തുടരുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടിലൊരു മണ്ഡലത്തിൽ മാത്രമേ തുടരാൻ സാധിക്കൂ എന്നും അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

9:18 PM IST:

കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷ് വോട്ടു ചെയ്ത പട്ടത്താനം എസ്.എൻ.ഡി.പി സ്കൂളിലെ അൻപതാം നമ്പർ ബൂത്തിൽ അദ്ദേഹം മൂന്നാം സ്ഥാനത്ത്. ഇവിടെ എൻ.കെ പ്രേമചന്ദ്രൻ - 427 വോട്ടുകളും ബിജെപി സ്ഥാനാർത്ഥിജി.  കൃഷ്ണകുമാർ - 275 വോട്ടുകളും നേടിയപ്പോൾ മുകേഷിന് 181 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സ്വന്തം മണ്ഡലത്തിലും മുകേഷിന് തിരിച്ചടിയാണ് ലഭിച്ചത്. കൊല്ലം നിയമസഭാ മണ്ഡലത്തിൽ മാത്രം 23792 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന് ലഭിച്ചു.

9:18 PM IST:

കൊല്ലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഒന്നരലക്ഷത്തിന് മുകളിലെത്തി. 1,50,302 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ എൻ.കെ പ്രേമചന്ദ്രന് ലഭിച്ചത്. ഇത് മണ്ഡലത്തിൽ പ്രേമചന്ദ്രന്റെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ്.

9:18 PM IST:

മോദിക്ക് ധാർമികപരമായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് മമതാ ബാനർജി. അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്തു. ഉദ്ദവ് താക്കറെ, കെജ്രിവാള്‍, ശരത് പവാർ എന്നിവരുമായി താന്‍ സംസാരിച്ചു. ടിഡിപിയേയും ജെഡിയുവിനെയും ഊന്നുവടികളായി ഉപയോഗിക്കുകയാണ് ബിജെപി. കഴിയാവുന്ന എല്ലാ സഖ്യകക്ഷിനേതാക്കളുമായും ചർച്ച നടത്തുമെന്നും മമത പറഞ്ഞു.

9:18 PM IST:

ഭരണഘടന സ്ഥാപനങ്ങളെ തകർക്കുന്ന മോദിക്കും, അമിത് ഷാക്കുമതിരായ പോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പിൽ നടന്നതെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഭരണഘടന സ്ഥാപനങ്ങളെയും, ഭരണഘടനയേയും സംരക്ഷിക്കാനുള്ള പോരാട്ടം. ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കും, കോൺഗ്രസ് നേതാക്കൾക്കും, പ്രവർത്തകർക്കും വോട്ടർമാർക്കും നന്ദിയെന്നും ഈ രാജ്യത്തെ തകർക്കാൻ മോദിയേയും, അമിത് ഷായേയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ വിജയം സമ്മാനിച്ചത് സാധാരണക്കാരാണ്. ഭരണഘടനയെ സംരക്ഷിക്കാൻ ഒപ്പം നിന്നവർക്ക് നന്ദി. കോൺഗ്രസ് എന്നും ഒപ്പമുണ്ടാകും. നാളെ ഇന്ത്യാ സഖ്യത്തിന്റെ യോഗം ചേർന്ന് തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

7:58 PM IST:

ലോക്സഭാ തെരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമെന്ന് മല്ലികാർജുൻ ഖാർഗെ. മോദിയും ജനങ്ങളും തമ്മിലായിരുന്നു പോരാട്ടം. ജനങ്ങൾ തിരസ്കരിച്ചു. വിധി മോദിക്കെതിരാണ്. ബിജെപിയുടെ മുഖത്തെ ജനം തള്ളിപ്പറഞ്ഞു. ഇത് മോദിയുടെ പരാജയമാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണം ഫലപ്രദമായിരുന്നു. ജനകീയ വിഷയങ്ങളാണ് അവതരിപ്പിച്ചത്. എന്നാൽ കോൺഗ്രസിന്റെ പ്രകടനപത്രികയെ പോലും മോദി അപമാനിച്ചു. രാഹുലിന്റെ യാത്രകൾ ജനങ്ങൾ സ്വീകരിച്ചു. ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഭരണഘടനയെ തകർക്കാനുള്ള നീക്കത്തിന് കിട്ടിയ അടിയാണിത്. 
നിയമവാഴ്ചയെ വെല്ലുവിളിച്ച് നേതാക്കളെ ജയിലിലടക്കുന്നതിനുള്ള മറുപടിയാണ്. ഭരണഘടനയെ രക്ഷിക്കാൻ സമാന മനസ്കരുമായി വരും ദിവസങ്ങളിൽ കൈകോർക്കുമെന്നും മല്ലികാർജുൻ ഖാർഗെ പറ‌ഞ്ഞു.

7:57 PM IST:

ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ മത്സരിച്ച ബിജെപി നേതാവ് അമിത് ഷാ വിജയിച്ചു. 7,44,716  വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2019ൽ 5,56,390 ആയിരുന്ന ഭൂരിപക്ഷമാണ് അദ്ദേഹം ഉയർത്തിയത്. ഭറൂച്ചിൽ ആംആദ്മി സ്ഥാനാ‍ർത്ഥി ചൈതർവസാവ തോറ്റു. ബനസ്കന്ധയിൽ കോണ്ഗ്രസ് സ്ഥാനാർത്ഥി ഗെനിബെൻ ഠാക്കൂർ ജയമുറപ്പിച്ചു.
 
7:57 PM IST:

തമിഴ്നാട്ടിലെ മധുരയിൽ സിപിഎം സ്ഥാനാർത്ഥി എസ് വെങ്കിടേഷൻ ജയിച്ചു. 2,00,847 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. മധുരയിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ബിജെപിക്ക് വേണ്ടി മത്സരിച്ച രാമ ശ്രീനിവാസൻ 2,17,653 വോട്ടുകൾ നേടി. എഐഎഡിഎംകെ സ്ഥാനാർത്ഥി പി ശരവണൻ മൂന്നാം സ്ഥാനത്താണ്.

7:57 PM IST:

സംസ്ഥാനത്ത് എൻഡിഎയുടെ അവസാന പ്രതീക്ഷയായിരുന്ന ധർമംപുരിയിലും ഡിഎംകെ സ്ഥാനാർത്ഥി ജയിച്ചു. ഇവിടെ എൻഡിഎയുടെ സൗമ്യ അൻപുമണി 20,000 വോട്ടിനാണ് തോറ്റത്. ഇതോടെ തമിഴ്നാട്ടിൽ ഒരു സീറ്റിലും ബിജെപിക്കും എൻഡിഎയ്ക്കും വിജയിക്കാനായില്ല. 

5:27 PM IST:

പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെ വരാണസി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 1,52,513 വോട്ടിന്റെ ഭൂരിപക്ഷമാണ് മോദിക്ക് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ തവണത്തെ തെര‌ഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 3,26,992 വോട്ടുകളുടെ കുറവാണ് മോദിയുടെ ഭൂരിപക്ഷത്തിലുണ്ടായത്. കോൺഗ്രസ് നേതാവും ഉത്തർപ്രദേശ് പി.സി.സി പ്രസിഡന്റുമായ അജയ് റായാണ് വലിയ മത്സരം കാഴ്ച വെച്ച് മോദിയെ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ തളച്ചത്. മോദി 6,12,970 വോട്ട് പിടിച്ചപ്പോള്‍ അജയ് റായ് 4,60,457 വോട്ട് പിടിച്ചു

5:23 PM IST:

ആറ്റിങ്ങലിൽ തനിക്ക് അപരന്മാരെ നിർത്തി തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. എതിർ സ്ഥാനാർഥിയുടെ പേരിൽ എനിക്കും അപരന്മാരെ നിർത്താമായിരുന്നു. എന്നാൽ രാഷ്ട്രീയ മര്യാദയുടെ ഭാഗമായാണ് അതുത് ചെയ്യാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തിലധികം വോട്ടുകളാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച അടൂർ പ്രകാശിന്റെ അപരന്മാർ നേടിയത്.

5:18 PM IST:

കടുത്ത മത്സരം നടന്ന ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂ‍ർ പ്രകാശ് 1708 വോട്ടുകൾക്ക് ജയിച്ചു. ഇടതു സ്ഥാനാർത്ഥി വി ജോയിയുമായി അവസാന ഘട്ടം വരെ ശക്തമായ മത്സരമാണ് അടൂർ പ്രകാശ് നടത്തിയത്. ലീ‍ഡ് നിലകൾ പലതവണ മാറി മറി‌ഞ്ഞു. 

5:16 PM IST:

തെര‌ഞ്ഞെടുപ്പിലെ വലിയ തോൽവി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിനന്ദൻ. തോൽവി അംഗീകരിക്കുന്നു. പരിശോധിച്ച് പാർട്ടി മുന്നോട്ടുപോകും. തൃശ്ശൂരിൽ കോൺഗ്രസിന് കുറഞ്ഞ ഒരുലക്ഷത്തോളം വോട്ട് ബിജെപിക്ക് അധികമായി ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനവാക്ക്. അത് അംഗീകരിക്കുന്നു. സർക്കാർ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തും. സ്ഥാനാർത്ഥി നി‍ർണയവും പ്രചരണവും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും എം.വി ഗോവിനന്ദൻ പറഞ്ഞു.

5:11 PM IST:

രാഹുൽ ഗാന്ധിയെ മത്സരിക്കാൻ വെല്ലുവിളിച്ച സ്മൃതി ഇറാനി ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തിൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ കിഷോറിലാൽ ശർമ്മക്ക് ഇവിടെ 1,50,000ൽ പരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. കിഷോറിലാൽ ശർമ്മ 5,09,269 വോട്ടുകൾ നേടിയപ്പോൾ, സ്മൃതി ഇറാനി 3,53,481 വോട്ടുകളാണ് മണ്ഡലത്തിൽ നിന്ന് നേടിയത്.

5:06 PM IST:

ഫോട്ടോ ഫിനിഷിനൊടുവിൽ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ജയം ഉറപ്പിച്ചു. 1708 വോട്ടുകൾക്ക് നിലവിൽ അടൂർ പ്രകാശ് എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയിയേക്കാൾ മുന്നിലാണ്. വോട്ടെണ്ണൽ പൂർത്തിയാവാൻ ഇനി അൽപസമയം കൂടി മാത്രമേ ബാക്കിയുള്ളൂ. 
 
5:01 PM IST:

ഫോട്ടോ ഫിനിഷിനൊടുവിൽ  ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയത്തിലേക്കെന്ന് സൂചന. 846 വോട്ടുകൾക്ക് നിലവിൽ അടൂർ പ്രകാശ് എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയിയേക്കാൾ മുന്നിലാണ്. ഇനി ആയിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ആറ്റിങ്ങൽ മണ്ഡലത്തിൽ എണ്ണാൻ ബാക്കിയുള്ളത്.  

4:47 PM IST:

വയനാടിന് പുറമെ രാഹുൽ ഗാന്ധി മത്സരിച്ച ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം നാലര ലക്ഷത്തിലേക്ക് എത്തുന്നു. ദിനേശ് പ്രതാപ് സിങാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. വയനാട്ടിലും മൂന്നര ലക്ഷത്തിന് പുറത്താണ് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം

4:42 PM IST:

രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാന് അമേഠി മണ്ഡലത്തിൽ തോൽവിയുടെ വക്കിൽ. നിലവിൽ ഒന്നര ലക്ഷത്തോളം വോട്ടുകൾക്ക് സ്മൃതി ഇറാനി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പിന്നിലാണ്. 4,68,141 വോട്ടുകളാണ് കോൺഗ്രസ് സ്ഥാനാർത്ഥി കിശോരിലാൽ നേടിയത്. സ്മൃതി ഇറാനിക്ക് ലഭിച്ചതാവട്ടെ 3,38,691 വോട്ടുകളും

4:38 PM IST:

ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ വീണ്ടും ലീഡ് നിലയിൽ മാറ്റം. എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയിയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വീണ്ടും മുന്നിലെത്തി. 610 വോട്ടുകളാണ് അടൂർ പ്രകാശിന്റെ ഏറ്റവും ഒടുവിലത്തെ ലീഡ്.

4:36 PM IST:

അയോധ്യ ഉള്‍പ്പെടുന്ന ഉത്തർപ്രദേശിലെ ഫൈസാബാദ് മണ്ഡലത്തിൽ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാർത്ഥി അവ്ദേഷ് പ്രസാദ് ലീഡ് ഉയർത്തുന്നു. ബിജെപി സ്ഥാനാർത്ഥിയേക്കാള്‍ 47935 വോട്ടിന് അദ്ദേഹം ഇപ്പോൾ മുന്നിലാണ്. ബിജെപി സ്ഥാനാർത്ഥി ലല്ലു സിങിന് 4,20,588 വോട്ടുകളാണ് ലഭിച്ചത്.

4:31 PM IST:

വോട്ടിങ് നില കൃത്യമായി പുറത്തുവിടാത്തതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ അതൃപ്തി അറിയിച്ച് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‍വി. ഇക്കാര്യത്തിൽ ആശങ്കയും പ്രതിഷേധവും അറിയിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നേതാക്കൾ തെര‌ഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ചു. ഓരോ റൗണ്ടിലെയും വിവരങ്ങൾ ലഭ്യമാക്കുന്നില്ല. പുതിയ കണക്കുകൾ നൽകാൻ അര മണിക്കൂറിലധികം സമയമെടുക്കുന്നു. തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4:26 PM IST:

ഇടുക്കിയിൽ വോട്ടെണ്ണൽ പൂർ‍ത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് 1,33,727 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചുഡീൻ കുര്യാക്കോസ് 4,27,128 വോട്ടുകളും രണ്ടാം സ്ഥാനത്തുള്ള ജോയിസ് ജോർജിന്  2,95,975 വോട്ടുകളും ലഭിച്ചു. 90,663 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥി അഡ്വ സംഗീത വിശ്വനാഥന് ഇടുക്കിയിൽ ലഭിച്ചത്.

4:17 PM IST:

ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്ന ആറ്റിങ്ങൽ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി ജോയ് ലീഡ് ഉയർത്തുന്നു. ഏറ്റവും ഒടുവിൽ വിവരം ലഭിച്ചതനുസരിച്ച് ജോയുടെ ലീഡ് 1534 ആണ്. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. അടൂർ പ്രകാശുമായി ഇഞ്ചോടിഞ്ച് മത്സരമാണ് ഇവിടെ നടക്കുന്നത്. ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ വലിയ മത്സരം കാഴ്ചവെച്ചെങ്കിലും ഒരുഘട്ടത്തിലും ഒന്നാം സ്ഥാനത്തേക്കോ രണ്ടാം സ്ഥാനത്തേക്കോ എത്തിയില്ല. വി മുരളീധരൻ മൂന്ന് ലക്ഷത്തിലധികം വോട്ടുകൾ നിലവിൽ മറികടന്നു.

4:10 PM IST:

ഹൈദരാബാദിൽ ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസിക്ക് മൂന്നരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയം. 6,53,626 വോട്ടുകൾ നേടിയ അദ്ദേഹം രണ്ടാം സ്ഥാനാത്തുള്ള ബിജെപി സ്ഥാനാർത്ഥിയേക്കാൾ 3,35,635 വോട്ടുകളാണ് അധികം നേടിയത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മൂന്നാം സ്ഥാനത്ത്. 

4:04 PM IST:

ആലത്തൂരിൽ അവസാന റൗണ്ട് വോട്ടെണ്ണൽ നടക്കുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ ലീഡ് വർദ്ധിപ്പിച്ചു. നിലവിൽ 20,143 വോട്ടുകളുടെ ലീഡാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം കെ രാധാകൃഷ്ണനുള്ളത്. രണ്ടാം സ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസും മൂന്നാം സ്ഥാനാത്ത് ബിജെപി സ്ഥാനാർത്ഥി ഡോ. ടി.എൻ സരസുവുമാണുള്ളത്.

4:01 PM IST:

തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഫലം അംഗീകരിക്കുന്നു. തിരുവനന്തപുരത്ത് തുടരും. താൻ പോസിറ്റീവ് പ്രചാരണമാണ് മണ്ഡലത്തിൽ നടത്തിയത്. അതിലൂടെ വോട്ട് വിഹിതം കൂട്ടാനായി. എന്നാൽ കടുത്ത മത്സരമാണ് നടന്നതെന്നും രാജീവ് ചന്ദ്രശേഖർ പറ‌ഞ്ഞു. 

3:56 PM IST:

തമിഴ്നാട്ടിൽ എല്ലാ മണ്ഡലത്തിലും ഇന്ത്യ സഖ്യത്തിന് ലീഡ് തുടരുന്നു. പുതുച്ചേരി അടക്കം ആകെയുള്ള നാൽപത് മണ്ഡലങ്ങളിൽ നാൽപതിലും ഡിഎംകെ സഖ്യം തന്നെയാണ് ലീ‍ഡ് ചെയ്യുന്നത്. 

3:54 PM IST:

യുഡിഎഫിന്റെ ജയത്തിൽ വോട്ടർമാരെ അഭിനന്ദിച്ച് വി.ഡി സതീശൻ. കേരളത്തിലെത് അഭിമാനമായ ജയമാണ്. യുഡിഎഫിന്റെ ഐക്യത്തിന്റെ ജയമാണിത്. തൃശ്ശൂരിൽ അപ്രതീക്ഷിത തോൽവിയുണ്ടായി. അപകടകരമായ നീക്കം നടക്കുന്നു എന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണ്. ബിജെപിയും സിപിഎമ്മും ഗൂഢാലോചന നടത്തിയതാണ് തോൽവിക്ക് കാരണം. പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്നും ഇക്കാര്യം യുഡിഎഫ് പരിശോധിക്കുമെന്നും വി.ഡി സതീശൻ പറ‌ഞ്ഞു. 

3:50 PM IST:

ജനവിധി അംഗീകരിക്കുന്നുവെന്നും പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നുവെന്ന് സിപിഎം നേതാവ് എം.വി ജയരാജൻ പറ‌ഞ്ഞു. പ്രാഥമിക പരിശോധനയിൽ വിവിധ സ്ഥലങ്ങളിലെ വോട്ടിംങ് പാറ്റേൺ ഒരേ രീതിയിലാണെന്ന് കാണുന്നു. യു.ഡി.എഫിന് കേരളത്തിലെമ്പാടും ഉണ്ടായ പിന്തുണയുടെ പ്രതിഫലനമാണിത്. എക്സിറ്റ് പോൾ പ്രസ്താവനകളെ അസ്ഥാനത്താക്കിയുള്ള ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിൽ സന്തോഷമുണ്ടെന്നും ബിജെപിക്ക് ഒരു ബദൽ ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ സുരേഷ് ഗോപിയുടേത് ഒറ്റപ്പെട്ട വിജയമാണെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

3:46 PM IST:

തൃശൂരിലെ ബിജെപിയുടെ ജയം സംസ്ഥാന രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളത്തിലെ പൊതു ചിത്രം വ്യക്തമായി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി താമര ചിഹ്നത്തിൽ ബിജെപി വൻ വിജയം നേടി. രാജ്യത്ത് എവിടെ ജയിച്ചാലും കേരളത്തിൽ ബി.ജെ.പി ജയിക്കില്ലെന്ന് വലിയ പ്രചാരണം നടത്തി. അതിനെയെല്ലാം അതിജീവിച്ചാണ് ഈ വിജയം. എല്ലാ മണ്ഡലങ്ങളിലും ബിജെപി മുന്നേറ്റമുണ്ടാക്കിയെന്നും തിരുവനന്തപുരത്ത് ശശി തരൂരിന് എൽ.ഡി.എഫിന്റെ സഹായം കിട്ടിയെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. 

3:39 PM IST:

തൃശൂരിൽ വോട്ടെണ്ണൽ അവസാനിച്ചതായി തെര‌ഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ലീഡ് മുക്കാൽ 74,840 വോട്ടുകളിലേക്ക് എത്തിയിരിക്കുകയാണ്. രണ്ടാം സ്ഥാനത്ത് അഡ്വ. വി.എസ് സുനിൽകുമാറും മൂന്നാം സ്ഥാനത്ത് കെ. മുരളീധരനുമാണ്. ആകെ വോട്ടുകളിൽ 409302 വോട്ടുകൾ സുരേഷ് ഗോപിക്കും 334462 വോട്ടുകൾ അഡ്വ. വി.എസ് സുനിൽ കുമാറിനും 324810 വോട്ടുകൾ കെ. മുരളീധരനും ലഭിച്ചു.

3:29 PM IST:

മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിൽ ബിജെപി വോട്ട് ഇരട്ടിയായതായി കണക്കുകൾ. 2019ൽ ബിജെപിക്ക് കിട്ടിയ 53 വോട്ട് ഇത്തവണ 115 വോട്ടായി ഉയരുകയായിരുന്നു. ബൂത്തിൽ എൽഡിഎഫ് ലീഡ് കുറയുകയും ചെയ്തു. 2019ൽ എൽഡിഎഫിന് 517 വോട്ട് ലഭിച്ചത് ഇത്തവണ 407 വോട്ടുകളായി കുറയുകയായിരുന്നു. 

3:24 PM IST:

യു.പിയിലെ ഫലം കാണിക്കുന്നത് സാഹചര്യം മാറി എന്നാണ്. ഈ ഘട്ടത്തിൽ ദേശീയതലത്തിലെ സാധ്യതകൾ മുന്നണി പ്രയോജനപ്പെടുത്തും എന്ന് പവാർ. ഹിന്ദി ഹൃദയ ഭൂമിയിൽ ഇന്ത്യ സഖ്യം ചലനമുണ്ടാക്കിയെന്ന് ശരദ് പവാർ. നിതിഷ് കുമാറുമായി ഫോണിൽ സംസാരിച്ചില്ല ആരുമായും സംസാരം നടന്നിട്ടില്ലെന്ന് ശരദ് പവാർ.

3:16 PM IST:

ആറ്റിങ്ങലിലെ യുഡിഎഫ് അപരൻമാർ പിടിച്ചത് 1598+727 വോട്ട്

3:15 PM IST:

മുൻധാരണകളെ തിരുത്തുന്ന ഫലങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നതെന്ന് മുസ്ലീലീഗ് അദ്ധ്യക്ഷന്‍ സാദിഖലി തങ്ങൾ. ഇന്ത്യൻ ജനത മാറിയിരുക്കുന്നു എന്നതിന്‍റെ തെളിവാണിത്. ഭരണഘടനയും , മതേതരത്വവും സംരക്ഷിക്കാൻ കൂടെ ഉണ്ട് എന്ന് ഇന്ത്യൻ ജനത വിളിച്ച് പറയുകയാണ്. ബിജെപിയുടെ അവകാശവാദങ്ങൾ പൊളിഞ്ഞു പോയി. ദേശീയ രാഷ്ട്രീയത്തിൽ ഒഴിച്ച് കൂടാൻ പറ്റത്ത ശക്തിയായി ഇന്ത്യ മുന്നണി മാറി

പാണക്കാട് കുടുംബത്തിനു കീഴിൽ പാർട്ടി ഭദ്രം. മലപ്പുറത്തും പൊന്നാനിയിലും മാത്രമല്ല ലീഗ് സ്വാധീന മേഖലകളിലെല്ലാം മികച്ച വിജയം പൊന്നാനിയിൽ കഥകൾ മെനഞ്ഞു, സർവകാല റെക്കോർഡാണ് പൊന്നാനിയിൽവടകരയും കോഴിക്കോടും ജാതിയും മതവും നോക്കാതെയാണ് ജനങ്ങൾ വിജയിപ്പിച്ചത്എന്ത് വെല്ലുവിളി ഉണ്ടായാലും അത് ലീഗിന് ഗുണകരമാവും പൊന്നാനിയിൽ ഞങ്ങളെ നേരിട്ട് വെല്ലുവിളിച്ചതാണല്ലോ എന്ത് കുത്തിത്തിരുപ്പായാലും അത് വിലപ്പോകില്ല എന്നു തെളിഞ്ഞു.

ജനങ്ങളുടെ ലീഗിനോടുള്ള സ്നേഹം ഇപ്പോഴാണ് മനസിലായത്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഒറ്റപ്പെട്ട സംഭവം. ആഴത്തിൽ പരിശോധിക്കേണ്ട വിഷയമാണ്. യുഡിഎഫ് ചർച്ച ചെയ്യും. മറ്റൊരു സ്ഥലത്തുമില്ലാത്തതെങ്ങനെ തൃശൂരിലുണ്ടായി എന്നു നോക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

3:06 PM IST:

അമേഠിയില്‍ കോണ്‍ഗ്രസിന്‍റെ കുതിപ്പ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാലിന് 1,06,512 വോട്ടിന്‍റെ ലീഡ്. സ്മൃതി ഇറാനി പിന്നില്‍

3:04 PM IST:

രാഹുൽ ഗാന്ധി 34000 + വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധിക്ക് വയനാട് ലോകസഭ മണ്ഡലത്തിൽ ജയം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു 89000 വോട്ടിന്റെ ലീഡ് കുറവ്.  ഒരു ലക്ഷത്തി 34000 വോട്ടു നേടി കെ. സുരേന്ദ്രൻ.

3:03 PM IST:

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബൂത്തിൽ ബിജെപി വോട്ട് ഇരട്ടിയായി.2019ൽ 53 വോട്ട് ഇത്തവണ 115 വോട്ട്. ബൂത്തിൽ എൽഡിഎഫ് ലീഡ് കുറഞ്ഞു. 2019ൽ 517 ഇത്തവണ 407.

3:02 PM IST:

അടൂര്‍ പ്രകാശ് 1558 വോട്ടിന് മുന്നില്‍

2:59 PM IST:

തിരുവനന്തപുരം മണ്ഡലത്തില്‍ തരൂരിന്  5000 ൽ അധികം വോട്ടിന്‍റെ ലീഡ്. നേമത്ത് ബിജെപിയ്ക്ക് 22000 വോട്ടിന്‍റെ ലീഡ്. നേമത്ത് തരൂർ രണ്ടാമത്. കഴക്കൂട്ടത്ത് ബിജെപിയ്ക്ക് 4000 ൽ പരം വോട്ടിന്‍റെ ലീഡ്. വട്ടിയൂർക്കാവിൽ ബിജെപി ലീഡ് 7000. പാറശാല തരൂരിന് 12372 ലീഡ്

2:55 PM IST:

മോദിയേക്കാള്‍ ലീഡ് നേടി രാഹുല്‍ ഗാന്ധി. റായ്ബറേലിയില്‍ രാഹുലിന് 3,12,588  വോട്ടിന്‍റെ ലീഡ്. നരേന്ദ്രമോദിക്ക് വാരാണസിയില്‍  1,42,521 വോട്ടിന്‍റെ ലീഡ്

2:49 PM IST:

മണി ഗ്രൂപ്പിൻറെ തട്ടകമായ പാലായിലും ലീഡെടുത്ത് ഫ്രാൻസിസ് ജോർജ്

2:49 PM IST:

പശ്ചിമബംഗാള്‍ ടിഎംസി 29,  ബിജെപി 12 , കോണ്‍ഗ്രസ് 1

2:48 PM IST:

ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നടി കങ്കണ റണാവത്ത് ലീഡ് ചെയ്യുന്നു. ഉച്ചയ്ക്ക് ഒരു മണിയിലെ കണക്ക് പ്രകാരം 70,000ലേറെ വോട്ടുകള്‍ക്ക് കങ്കണ മുൻപിലാണ്. പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെ പരിഹസിക്കുകയും ചെയ്തു. ബാഗ് പായ്ക്ക് ചെയ്ത് പോകേണ്ടിവരും എന്നാണ് എതിരാളിയോട് കങ്കണ പറഞ്ഞത്. - ലിങ്ക് ക്ലിക്ക് ചെയ്യുക

2:41 PM IST:

ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നു

2:25 PM IST:

തൃശ്ശൂർ ഞാനെടുത്തതല്ല, അവർ എനിക്ക് തന്നതാണെന്ന് തൃശ്ശൂരില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. വഞ്ചിക്കില്ല ചതിക്കില്ല പറഞ്ഞ വാക്കിൽ നിന്ന് മാറില്ല.

2:24 PM IST:

ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ് മുന്നിട്ട് നില്‍ക്കുന്നു

2:21 PM IST:

ഭൂരിപക്ഷം ഉയർത്താനാകാതെ മോദി. വാരാണാസിയില്‍ 9 ലക്ഷത്തിനടുത്ത് വോട്ടെണ്ണി . നരേന്ദ്രമോദിക്ക് 1,32 ,515  ഭൂരിപക്ഷം. കോണ്‍ഗ്രസ് സ്ഥാനാർത്ഥി അജയ് റായിക്ക് 3,57,964  വോട്ട്.

2:20 PM IST:

തിളക്കമുള്ള വിജയമാണ് കൊല്ലത്ത് നേടിയത് എന്ന് എന്‍കെ പ്രേമചന്ദ്രന്‍.  അപവാദ പ്രചരണത്തെ അതിജീവിച്ച ജയമാണ് നേടിയിരിക്കുന്നത്. മുസ്ലിം വിഭാഗത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതിന് തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായത്. ബി ജെ പി ക്കുണ്ടായ തിരിച്ചടി പ്രത്യാശ നൽകുന്നത്.പിണറായിക്കുള്ള താക്കീത് കൂടിയാണ് ജയമെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. 

2:18 PM IST:

ബീഹാറിൽ ബിജെപി നേതാവിനെ കാണാൻ തയ്യാറാകാതെ നിതീഷ് കുമാർ. സമ്രാട്ട് ചൗധരിയെ നിതീഷ് മടക്കി അയച്ചു

2:22 PM IST:

ജനങ്ങളെ വണങ്ങുന്നുവെന്ന് സുരേഷ് ഗോപി. പാർട്ടി പ്രവർത്തകർ കഴിഞ്ഞ അഞ്ചുവർഷം ഒരു മിഷൻ ആയി പ്രവർത്തിച്ചു. നരേന്ദ്രമോദി എന്‍റെ രാഷ്ട്രീയ ദൈവം. പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നന്ദിയുണ്ടെന്ന് സുരേഷ് ഗോപി. ഇടത് വലതു മുന്നണിയിൽ നിന്ന് വോട്ട് ലഭിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

2:13 PM IST:

സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് കെസി വേണുഗോപാല്‍. അന്തിമഫലത്തിനായി കാത്തിരിക്കുകയാണ്. ടിഡിപി ഉൾപ്പെടെയുള്ള ഏത് കക്ഷികളുമായി സംസാരിക്കുന്നതിൽ കുഴപ്പമില്ല . തൃശ്ശൂരിലെ വിജയം സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം കൊണ്ട്. തൃശ്ശൂരിലെ തോൽവി സൂക്ഷ്മമായി പാർട്ടി പരിശോധിക്കും.ആലപ്പുഴയിൽ ശോഭ വോട്ട് പിടിച്ചതും പരിശോധിക്കും.സംസ്ഥാനത്ത് സിപിഐഎം വോട്ട് ബാങ്കിൽ വൻ ചോർച്ച പരിശോധിക്കും. 

2:04 PM IST:

ഒന്നരലക്ഷം പോലും ഭൂരിപക്ഷം  നേടാനാകാതെ വാരണാസിയില്‍ വിയർത്ത് മോദി. കഴിഞ്ഞ തവണ 4,79, 505 വോട്ടിൻറെ കൂറ്റൻ ഭൂരിപക്ഷം നേടിയാണ് മോദി തെരഞ്ഞെടുക്കപ്പെട്ടത്.

2:02 PM IST:

നേടിയത് രാഷ്ട്രീയ വിജയമെന്ന് ഷാഫി പറമ്പിൽ. വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നു.  പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരില്ലെന്ന വാദം തെറ്റെന്ന് തെളിഞ്ഞു അവിടെ ആ ജനത അർഹിക്കുന്ന ഒരാളെ സ്ഥാനാർത്ഥി ആക്കും. വടകരയിൽ എംപി ആയ ആൾ തൃശൂരിലേക്ക് പോയത് വലിയ ഉത്തരവാദിത്തവുമായി. പാർട്ടിക്ക് വേണ്ടി കെ മുരളീധരൻ പോരാട്ടം നടത്തി മുരളീധരൻ അവിടെ മത്സരിച്ചതിന്‍റെ ഫലം മറ്റു 19 സീറ്റുകളിലും ലഭിച്ചുവെന്ന് ഷാഫി പറഞ്ഞു.

2:01 PM IST:

കാസര്‍കോട് മണ്ഡലത്തിലെ രണ്ടാം വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമായി കേരള, കേന്ദ്ര സർക്കാരുകൾക്കെതിരെയുള്ള വികാരമാണ് വോട്ടർമാർ പ്രകടിപ്പിച്ചത്. മോദി അധികാരത്തിൽ ഏറാതിരിക്കാൻ കോൺഗ്രസ് ഇടപെടണം NDA ഘടക കക്ഷികളുമായി കോൺഗ്രസ് ചർച്ച നടത്തണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

1:59 PM IST:

പ്രതീക്ഷിച്ച ശക്തി കേന്ദ്രങ്ങളില്‍ വോട്ട് പിടിച്ച് ശശി തരൂര്‍

1:58 PM IST:

എംപി അബ്ദുസമദ് സമദാനിക്ക് 194229
വോട്ടിൻ്റെ ലീഡ്

2019 ലെ ഇ.ടി മുഹമ്മദ് ബഷീറിൻ്റെ
ഭൂരിപക്ഷം മറികടന്നു

( 2019 ലെ- ഭൂരിപക്ഷം -   193273
ആകെ വോട്ട് - 521824 )

1:58 PM IST:

1:56 PM IST:

നായിഡു മറുകണ്ടം ചാടാതിരിക്കാൻ ബിജെപിയുടെ മിന്നൽ നീക്കങ്ങൾ 

1:54 PM IST:

എൻഡിഎ കൺവീനർ സ്ഥാനം ചന്ദ്രബാബു നായിഡുവിന് വാഗ്ദാനം ചെയ്ത് ബിജെപി

1:50 PM IST:

ഷാഫി പറമ്പില്‍ ഭൂരിപക്ഷം ലക്ഷത്തിലേക്ക്.

1:49 PM IST:

11815 വോട്ട് ലീഡുമായി തരൂര്‍ വീണ്ടും മത്സരത്തിലേക്ക്

1:45 PM IST:

ബാരാമതിയടക്കം ഇരു എൻസിപിയും ഏറ്റുമുട്ടിയ എല്ലാ മണ്ഡലത്തിലും ലീഡ്. മൽസരിച്ച പത്തിൽ എട്ട് സീറ്റിലും എൻസിപി ശരദ് വിഭാഗം ലീഡ് ചെയ്യുന്നു അജിത് ക്യാമ്പിന് ആശ്വാസമായി ഒരു സീറ്റ് മാത്രം. റായ്ഗഡിൽ സുനിൽ തത്കരെ ലീഡ് ചെയ്യുന്നു.

1:41 PM IST:

47717 വോട്ടിന്‍റെ ലീഡില്‍ ചാലക്കുടി നിലനിര്‍ത്താന്‍ ബെന്നി ബെഹ്‌നൻ

1:40 PM IST:

ബാരാമതിയിൽ വിജയമുറപ്പിച്ച് സുപ്രിയ സുലേ. സുനേത്ര പവാറിനെതിരെ 50000  വോട്ടിന്റെ ലീഡ്. അജിത് പവാർ എൻസിപി ഒരു സീറ്റിൽ മാത്രം ലീഡ് ചെയ്യുന്നു

1:39 PM IST:

ചന്ദ്രബാബു നായിഡുവുമായി ഫോണിൽ സംസാരിച്ച് മോദി

1:37 PM IST:

ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിന് 46 സീറ്റ് ലീഡ്

1:36 PM IST:

ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിനോടനുബന്ധിച്ച് ബി.ജെ.പി പ്രവർത്തകർ   ഗുരുവായൂരപ്പനു മുന്നിൽ 
കദളി കുല സമർപ്പിച്ചു.

1:36 PM IST:

ശശി തരൂരിന്‍റെ ലീഡ് പത്തായിരത്തിലേക്ക്

1:25 PM IST:

തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയെ പിന്തള്ളി കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ. 192 വോട്ടിന് മുന്നിൽ.

1:24 PM IST:

ഒഡീഷയിൽ ബിജെപി ലീഡ് കുറഞ്ഞു. ബിജെപിക്ക് 72 സീറ്റ്. ബിജെഡിക്ക് 57 സീറ്റ്. കോൺഗ്രസിന് 15 സീറ്റ്, സിപിഎം 1, സ്വതന്ത്രർ 2. കോൺഗ്രസ് നിലപാട് നിർണ്ണായകമായേക്കും.

1:23 PM IST:

കൊല്ലത്ത് നില മെച്ചപ്പെടുത്തി ബിജെപി. കഴിഞ്ഞ തവണത്തെ ഒരു ലക്ഷത്തി മൂവായിരം വോട്ട് മറികടന്ന് കൃഷ്ണകുമാർ.

1:14 PM IST:

മോദിക്ക് 100239 വോട്ടിന്‍റെ ഭൂരിപക്ഷം

1:08 PM IST:

ഗുജറാത്തിൽ കോൺഗ്രസ് ഒരു സീറ്റിൽ മുന്നിൽ

പാഠൻ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ചന്ദൻജി ഠാക്കൂർ 7,970 വോട്ടിന് ലീഡ് ചെയ്യുന്നു

മറ്റ് 25 സീറ്റിലും ബിജെപി മുന്നേറ്റം

കേന്ദ്രമന്ത്രിമാർ വൻ ലീഡിലേക്ക്

അമിത് ഷാ ഗാന്ധിനഗറിൽ 4,72,604 ലീഡ്

മൻസൂഖ് മാണ്ഡവ്യ പോർബന്ധറിൽ 3,60,363

പർഷോത്തം രൂപാല രാജ്കോട്ടിൽ 3,44,617

1:07 PM IST:

മേനകാ ഗാന്ധി 13747 വോട്ടിന് പിന്നിൽ

1:06 PM IST:

ആലത്തൂരിൽ ബിജെപിക്ക് വോട്ട് വർധന. 2014, 2019 വർഷങ്ങളെക്കാള്‍ 20000തിലേറെ വോട്ടുകൾ അധികം ലഭിച്ചു

1:04 PM IST:

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കുതിപ്പ് തുടരുന്നു 

ടിഎംസി 31, ബിജെപി 10 , കോണ്‍ഗ്രസ് 1

1:00 PM IST:

മണ്ഡ്യയിൽ കുമാരസ്വാമി ജയിച്ചു, ഭൂരിപക്ഷം രണ്ടരലക്ഷത്തോളം

ബെല്ലാരിയിൽ മുൻ മന്ത്രി ബി ശ്രീരാമുലുവിനെ തറപറ്റിച്ച് കോൺഗ്രസ് മന്ത്രി ഇ തുക്കാറാം, എഴുപത്തയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷം

ചാമരാജനഗർ മണ്ഡലത്തിൽ മന്ത്രി എച്ച് സി മഹാദേവപ്പയുടെ മകൻ സുനിൽ ബോസിന് ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയം

1:00 PM IST:

വർഗ്ഗീയ സംഘർഷമുണ്ടായ മണിപ്പൂരിൽ രണ്ട് സീറ്റിലും കോൺഗ്രസ്

12:55 PM IST:

ഇലക്ഷന്‍ കമ്മീഷന്‍ അപ്ഡേറ്റ് പതുക്കെയെന്ന് കോണ്‍ഗ്രസ്  

12:54 PM IST:

വാരണാസിയിൽ 576276 വോട്ട് എണ്ണി. മോദിയുടെ ലീഡ് 86777 മാത്രം. അമിത് ഷായുടെ ലീഡ് 472604.
അമിത് ഷാ കൂറ്റൻ ജയത്തിലേക്ക്

12:52 PM IST:

നിതീഷിനെ പ്രധാനമന്ത്രിയാക്കണം എന്ന നിർദ്ദേശം ചർച്ച ചെയ്യാൻ നിർദ്ദേശിച്ച് മമത

12:49 PM IST:

മഹാവികാസ് അഘാഡി (ഇന്ത്യ) 30
മഹായുതി (എൻഡിഎ ) 17
മറ്റുളളവർ 01 ( കോൺഗ്രസ് വിമതൻ )

സാംഗ്ലിയിൽ കോൺഗ്രസ് വിമതൻ വിശാൽ പാട്ടീലിന് വ്യക്തമായ ലീഡ്- 45,837 . മുൻ മുഖ്യമന്ത്രി വസന്ത് ദാദാ പാട്ടീലിന്റെ ചെറുമകനാണ്  വിശാൽ പാട്ടീൽ സീറ്റിൽ എംവിഎ സഖ്യത്തിനായി ഉദ്ദവ് ശിവസേനയാണ് മത്സരിച്ചത്

12:48 PM IST:

തെരഞ്ഞെടുപ്പ് രംഗത്ത് എഎം ആരിഫിന്  ആദ്യ തോൽവി

12:47 PM IST:

സുരേഷ് ഗോപി തൃശ്ശൂരില്‍ വിജയിച്ചു

12:47 PM IST:

അണ്ണാമലയെക്കാൾ 19,000 വോട്ടിന് മുന്നിലെത്തി ഗണപതി രാജ്‌കുമാർ

12:46 PM IST:

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചെറിയ പാർട്ടികളുമായി ചർച്ച നടത്തി അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ

12:45 PM IST:

100 സീറ്റ് കടന്നാൽ  പ്രധാനമന്ത്രി കോണ്ഗ്രസിൽ നിന്നാകും. രാഹുൽ പ്രധാനമന്ത്രിയാകാൻ രാജ്യം ആഗ്രഹിക്കുന്നുവെന്നും സഞ്ജയ് റൗത്ത്

12:42 PM IST:

ജഗൻ സത്യപ്രതിജ്ഞയ്ക്ക് തീരുമാനിച്ച ദിവസം തന്നെ അധികാരമേൽക്കും. ജൂൺ 9നു ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ എന്ന് TDP. ജൂൺ 9നുള്ള സത്യപ്രതിജ്ഞയുടെ പോസ്റ്ററുകൾ YSRCP പുറത്തിറക്കിയിരുന്നു

12:37 PM IST:

പിട്ടാപുരം നിയമസഭ മണ്ഡലത്തിൽ 30,000 വോട്ടിന്റെ ലീഡ് നേടി തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്ല്യാണ്‍. ആദ്യജയത്തിന് അരികെ തെലുഗ് സൂപ്പർ താരം . 7 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞു

12:34 PM IST:

ജാതി മത ഭേദമന്യേ  ജന മനസുകളാണ് തന്നെ ജയിപ്പിച്ചതെന്ന് എംകെ രാഘവൻ. ജനങ്ങളുടെ മുന്നിൽ പ്രണമിക്കുന്നു.ജനങ്ങളോടുള്ള കടപ്പാട് എല്ലാകാലത്തും ഉണ്ടാകും. ഒരു ലക്ഷം  ഭൂരിപക്ഷം  ആദ്യമേ പ്രതീക്ഷിച്ചത്.കേരളത്തിൽ സിപിഎം സ്വീകരിച്ച സമീപനം ബിജെപിയെ സഹായിച്ചു.തൃശൂരിലെ ബിജെപി ലീഡ്
സിപിഎം കേന്ദ്രങ്ങളിൽ സുരേഷ് ഗോപി ലീഡ് നേടി. സിപിഎമ്മിന്‍റെ നിലപാട് സഹായിക്കുന്നത് ബിജെപിയെയാണ് എന്നും എംകെ രാഘവൻ പറഞ്ഞു.

12:31 PM IST:

ഇടതു സർക്കാരിനോടുള്ള ഇടുക്കിയിലെ ജനങ്ങളുടെ പ്രതിഷേധം കൂടിയാണ് ഈ വിജയമെന്ന് ഡീന്‍ കൂര്യക്കോസ്. 

12:30 PM IST:

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിന് ആശ്വാസം. ഉപതെരഞ്ഞെടുപ്പ് നടന്ന 6 മണ്ഡലങ്ങളിൽ നാലിലും ലീഡ്. കോൺഗ്രസിന് നിലവിൽ 34 അംഗങ്ങളാണ് ഉള്ളത്. 68 നിയമസഭ സീറ്റുകളാണ് ഹിമാചലിൽ ഉള്ളത്.

12:20 PM IST:

ഹാസനിൽ പ്രജ്വൽ രേവണ്ണ തോൽവിയിലേക്ക്. ഭൂരിപക്ഷം 17,000 കടത്തി ശ്രേയസ് പട്ടേൽ ഗൗഡ

12:20 PM IST:

ഓഹരി വിപണി കൂപ്പുകുത്തി . സെൻസെക്സ് ഇടിഞ്ഞത് 5000 പോയിന്റ് . നിഫ്റ്റി 1600 പോയിന്റ് ഇടിഞ്ഞു . അദാനി കമ്പനി ഓഹരികൾ തകർന്നടിഞ്ഞു

12:19 PM IST:

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് ലീഡ് തിരിച്ചുപിടിച്ചു

12:18 PM IST:

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട്. വിജയം തെരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ തന്നെ ഉറപ്പിച്ചിരുന്നു. ഭരണ വിരുദ്ധ വികാരമടക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ മുഖവിലക്കെടുത്തു. തൃശൂരിൽ മൂന്നാം സ്ഥാനത്തെത്തിയത് പരിശോധിക്കും. സുരേഷ് ഗോപി വിജയിപ്പിച്ചാൽ പിണറായി വിജയനെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നുഅതാണ് പ്രതിഫലിക്കുന്നത്

12:17 PM IST:

രാജസ്ഥാനില്‍ സിപിഎം സ്ഥാനാർത്ഥിക്ക് വൻ കുതിപ്പ്.സികാറില്‍ അംറാറാമിന് 47994 വോട്ടിന്‍റെ ലീഡ്. ബിജെപി പിന്നില്‍

12:15 PM IST:

UDF ന്റെയും LDF  ന്റെയും  അടിത്തറ ഇളക്കി. സുരേഷ് ഗോപിയുടെ മുന്നേറ്റം

12:14 PM IST:

പാലക്കാട് യുഡിഎഫ് ലീഡ് 50,000 കടന്നു

12:12 PM IST:

രാജീവ് ചന്ദ്രശേഖരന്‍റെ ലീഡ് കുറയുന്നു.

12:08 PM IST:

പശ്ചിമബംഗാള്‍ 

തൃണമൂല്‍ കോണ്‍ഗ്രസ് 32

ബിജെപി 9

കോണ്‍ഗ്രസ് 1

12:07 PM IST:

ഹരിയാനയിൽ ഒപ്പത്തിനൊപ്പം 

IND 5
NDA 5

12:07 PM IST:

ജാ‌ർഖണ്ഡില്‍ എൻഡിഎയ്ക്ക് മേല്‍ക്കൈ. ഇന്ത്യ സഖ്യം പൊരുതുന്നു. എൻഡിഎ 9 സീറ്റില്‍ ലീഡ്. ഇന്ത്യ സഖ്യത്തിന് 5 സീറ്റിൽ ലീഡ്

12:06 PM IST:

അമേഠിയില്‍  സ്മൃതി ഇറാനി ബഹുദൂരം പിന്നിൽ. അര ലക്ഷത്തോളം വോട്ടിന് പിന്നിൽ

12:04 PM IST:

ടി ഡി പി, ബിജെഡി, വൈ എസ് ആർ.കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി സംസാരിക്കും. ജെഡിയുവിനെയും അടുപ്പിക്കാൻ നീക്കം. കോൺഗ്രസ്സ് നേതാക്കൾ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് ടിഡിപി

12:03 PM IST:

ഹെലികോപ്റ്ററില്‍ ഇന്ന് തന്നെ തൃശ്ശൂരിലേക്ക് തിരിക്കുന്ന കാര്യം പരിഗണിച്ച് സുരേഷ് ഗോപി

12:02 PM IST:

സുരേഷ് ഗോപി  ലീഡ് - 53768

11:59 AM IST:

ഒപ്പത്തിന് ഒപ്പം പിടിച്ച് വി മുരളീധരനും. ആറ്റിങ്ങലിൽ ശക്തമായ തൃകോണ പോരാട്ടം

11:59 AM IST:

ഹിമാചൽ പ്രദേശിൽ നാല് സീറ്റിലും ബിജെപി മുന്നിൽ . മണ്ടിയിൽ കങ്കണ റണൗട്ടിന്റെ ലീഡ് അൻപതിനായിരത്തിനടുത്തെത്തി. ഹാമിർപൂരിൽ കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ മുന്നിൽ 118291 വോട്ടിന്റെ ലീഡ് . കാം​ഗ്രയിൽ മുതിർന്ന കോൺ​ഗ്രസ് നേതാവ് ആനന്ദ് ശർമ 188245 വോട്ടിന് പിന്നിൽ

11:58 AM IST:

ഒഡീഷയില്‍ ബിജെപി സംസ്ഥാന ഭരണത്തിലേക്ക്. പതിറ്റാണ്ടുകള്‍ നീണ്ട നവീൻ പട്നായിക്ക് യുഗത്തിന് അന്ത്യം 
ബിജെപി 78 സീറ്റുകളിൽ മുന്നിൽ. ബിജെഡി ലീഡ് 54 സീറ്റുകളിൽ .കോൺഗ്രസ് 11 സീറ്റുകളിൽ മുന്നിൽ, സിപിഎം 1 സീറ്റിൽ മുന്നിൽ

11:55 AM IST:

തമിഴ്നാട്ടിൽ 1 ലക്ഷം ലീഡ് കടക്കുന്ന ആദ്യ സ്ഥാനാർഥി സിപിഎമ്മിന്‍റെത്.ദിണ്ടിഗലിൽ ആർ.സച്ചിദാനന്ദം ലീഡ് 1.03 ലക്ഷം ആയി

11:55 AM IST:

തമിഴ്നാട്ടിൽ 1 ലക്ഷം ലീഡ് കടക്കുന്ന ആദ്യ സ്ഥാനാർഥി സിപിഎമ്മിന്‍റെത്.ദിണ്ടിഗലിൽ ആർ.സച്ചിദാനന്ദം ലീഡ് 1.03 ലക്ഷം ആയി

11:54 AM IST:

ഉത്തര്‍പ്രദേശില്‍ ബിജെപിയെ മറികടന്ന് ഇന്ത്യ സഖ്യം മുന്നിൽ

11:53 AM IST:

തിരുവനന്തപുരം, തൃശ്ശൂര്‍  സീറ്റുകള്‍ ബിജെപി നേടുമെന്ന് കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള കേന്ദ്രനേതാവ് പ്രകാശ് ജാവദേക്കര്‍

11:52 AM IST:

25 സീറ്റുകളിൽ ബിജെപിയുടെ ലീഡ് പതിനായിരം വോട്ടിൽ താഴെ

11:50 AM IST:

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇതിലും നേട്ടം ഉണ്ടാകുമായിരുന്നു എന്ന് കോൺഗ്രസ്

11:49 AM IST:

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി മൂന്നാമത്

11:49 AM IST:

സർക്കാരിന് അവകാശവാദം ഉന്നയിക്കുന്നത് ആലോചിക്കും എന്ന് കോൺഗ്രസും. സംഖ്യ എത്രയാകും എന്ന് നോക്കിയ ശേഷം നീക്കം നടത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍

11:48 AM IST:

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന്‍റെ ലീഡ് 15,000ത്തിലേക്ക് കടക്കുന്നു

11:47 AM IST:

കോഴിക്കോട് എംകെ രാഘവൻ കഴിഞ്ഞതവണത്തെ ഭൂരിപക്ഷം മറികടന്നു. നാലാം റൗണ്ട് എണ്ണുമ്പോൾ ഭൂരിപക്ഷം 
എൺപത്തി ആറായിരം കടന്നു. സിപിഎം കോട്ടകളിൽ കടന്നു കയറി രാഘവൻ.ന്യൂനപക്ഷ വോട്ടർമാർ പിടിച്ചത് രാഘവന്റെ കൈ. സ്വാധീനമേഖലയായ  ബാലുശ്ശേരിയിലും എലത്തൂരിലും ബേപ്പൂരിലും സിപിഎമ്മിന് വൻനഷ്ടം.കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ രാഘവന് വൻ മുന്നേറ്റം

11:45 AM IST:

നിലവിൽ ബിജെപിക്ക് ഒരു സീറ്റും ഇല്ലാത്ത ഏക തെക്കേ ഇന്ത്യൻ സംസ്ഥാനം സ്റ്റാലിന്‍റെ തമിഴ്നാട്

11:38 AM IST:

കേരള കോൺഗ്രസ് എം വന്നിട്ടും ഇടുക്കി നിയമസഭ മണ്ഡലത്തിൽ ഡീൻ ലീഡ് ചെയ്തു. ഇടുക്കിയിൽ ലീഡ് : 15688

11:28 AM IST:

മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും മണ്ഡലങ്ങളിൽ ലീഡ്

11:27 AM IST:

സന്ദേശ്ഖാലി ഉള്‍പ്പെട്ട ബാസിർഹാട്ടില്‍ 42929 വോട്ടിന് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍ .ബിജെപി സ്ഥാനാർ‍ത്ഥി രേഖ പാത്ര പിന്നില്‍

11:27 AM IST:

രാജസ്ഥാനിലെ സികാറില്‍ സിപിഎം സ്ഥാനാർത്ഥി മുന്നേറുന്നു. അമ്രാറാമിന് 31912 വോട്ടിന്‍റെ ലീഡ് . ബിജെപി പിന്നില്‍

11:26 AM IST:

അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപി പിന്നില്‍

11:26 AM IST:

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍റെ  ഭൂരിപക്ഷം 40000 കടന്നു 

11:25 AM IST:

ദില്ലിയില്‍ ആംആദ്മി കോണ്‍ഗ്രസ് സഖ്യത്തിന് നേട്ടമില്ല

11:23 AM IST:

6 കേന്ദ്ര മന്ത്രിമാർ ഉത്തര്‍പ്രദേശില്‍  വിയർക്കുന്നു

11:22 AM IST:

സ്മൃതി ഇറാനി മുപ്പത്തിയൊന്നായിരത്തിൽ പരം വോട്ടിന് പിന്നിൽ

11:21 AM IST:

ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ജോയി മുന്നില്‍

11:15 AM IST:

തെലങ്കാനയിൽ ബിജെപി രണ്ടാം സ്ഥാനത്ത്.സീസീറ്റ് നിലയിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം.ബിആർഎസ്സിന്‍റെ വോട്ട് വിഹിതം കുത്തനെ ഇടിയുന്നു.എഐഎംഐഎം വോട്ട് വിഹിതം ഏറെക്കുറെ നിലനിർത്തുന്നു

11:14 AM IST:

കേരളം

യുഡിഎഫ് 17

എല്‍ഡിഎഫ് 1

എന്‍ഡിഎ 2

11:13 AM IST:

മോദിയുടെ ഭൂരിപക്ഷം അൻപതിനായിരത്തിനടുത്ത്

11:12 AM IST:

വോട്ടുവിഹിതത്തിൽ നാലാം സ്ഥാനത്ത് മാത്രം. അണ്ണാഡിഎംകെ രണ്ടാം സ്ഥാനത്ത്

11:17 AM IST:

രാജീവ് ചന്ദ്രശേഖരന്‍ തിരുവനന്തപുരത്ത് ലീഡ് ഉയര്‍ത്തുന്നു

11:11 AM IST:

പഞ്ചാബിൽ ബിജെപിക്ക് ഒറ്റ സീറ്റിലും ലീഡില്ല 
13 ൽ 7 കോൺ​ഗ്രസ് 
എഎപി 3, അകാലിദൾ 1 
സ്വതന്ത്രർ 2 
അമൃത്പാൽ സിം​ഗിന്റെ ഭൂരിപക്ഷം അറുപതിനായിരം കടന്നു

11:10 AM IST:

ദിണ്ടിഗലിൽ സിപിഎം ലീഡ് 70,000 ആയി 

മധുരയിൽ സിപിഎം ലീഡ് 28,000 

തിരുപ്പൂരിൽ സിപിഐ കടുത്ത മത്സരം നേരിടുന്നു

11:09 AM IST:

മഹാവികാസ് അഘാഡി (ഇന്ത്യ) 29
കോണ്​ഗ്രസ് 11
ശിവസേന ഉദ്ദവ് 11
എൻസിപി ശരദ് 7

മഹായുതി (എൻഡിഎ ) 18
ബിജെപി 11
ശിവസേന ഷിൻഡേ 6
എൻസിപി അജിത് 1

മറ്റുളളവർ 01

11:08 AM IST:

ബംഗാള്‍-

ടിഎംസി 32

ബിജെപി  9

കോണ്‍ഗ്രസ് 1

11:08 AM IST:

ഓഹരി വിപണിയിൽ വൻ ഇടിവ്. സെൻസെക്സ് 3000 പോയിന്റ്  ഇടിഞ്ഞു . രാജ്യം കൂട്ടുകക്ഷി ഭരണത്തിലേക്ക് എന്ന സൂചനകളാണ് വിപണിയിൽ ഇടിവുണ്ടാക്കുന്നത്

11:07 AM IST:

കാൽ ലക്ഷം കടന്ന്  കെസി വേണുഗോപാലിന്‍റെ ലീഡ്.ആലപ്പുഴയിൽ ചെങ്കോട്ടകളിൽ വിള്ളൽ

11:06 AM IST:

കണ്ണൂരില്‍ സിപിഎം കോട്ടകളിൽ സുധാകരൻ. മുഴുവൻ മണ്ഡലങ്ങളിലും ലീഡ്. ധർമടം, തളിപ്പറമ്പ്, മട്ടന്നൂർ  സിപിഎം പിന്നിൽ

11:05 AM IST:

ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വമ്പൻ ലീഡ്

10:48 AM IST:

എറണാകുളത്ത് വിജയാഘോഷം തുടങ്ങി യുഡിഎഫ് അണികള്‍

10:45 AM IST:

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കുതിപ്പ് ; 42 ല്‍  31 സീറ്റിലും ലീഡ്

10:45 AM IST:

സിപിഎമ്മിന് ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍റെ ലീഡ് 10000ത്തിലേക്ക്

10:44 AM IST:

സുരേഷ് ഗോപിയുടെ ലീഡ് കാല്‍ലക്ഷത്തോളമായി

10:44 AM IST:

സുരേഷ് ഗോപിയുടെ ലീഡ് കാല്‍ലക്ഷത്തോളമായി

10:38 AM IST:

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു

10:38 AM IST:

എഐഎഡിഎംകെ നാമക്കലിലും കള്ളക്കുറിച്ചിയിലും മുന്നിൽ . എന്‍ഡിഎ ധർമപുരിയിൽ (PMK) മാത്രം മുന്നിൽ .ബിജെപി ഒരിടത്തും ലീഡില്ല
കൊയമ്പത്തൂരില്‍ അണ്ണാമലൈക്ക് ഒരു ബൂത്തിലും ലീഡില്ല. ഒരു ബൂത്തിൽ കിട്ടിയത് ഒരു വോട്ട് മാത്രം

10:37 AM IST:

കോഴിക്കോട് രണ്ടും മൂന്നും റൗണ്ടിൽ ആധിപത്യം തുടർന്ന് എംകെ രാഘവൻ. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിൽ വോട്ടു ചോർച്ച. യുഡിഎഫ് ലീഡ് 33249

10:35 AM IST:

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്‍റെ ലീഡ് 5000 വോട്ടിലേക്ക്

10:34 AM IST:

ബിജെപിക്ക് ഒഡീഷയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കുന്നു. നിയമസഭ ഭരണം പിടിക്കുന്നു. പതിറ്റാണ്ടുകള്‍ നീണ്ട ബിജെഡി ഭരണം അവസാനിക്കുന്നു

10:31 AM IST:

എന്‍ഡിഎ ലീഡ് നില വീണ്ടും 300ന് താഴേക്ക് എത്തി.

10:29 AM IST:

തമിഴ്നാട്ടിൽ 39ൽ 37 സീറ്റിൽ ഇന്ത്യ സഖ്യം മുന്നിൽ. AIADMK നാമക്കലിൽ മാത്രം മുന്നിൽ. NDA ധർമപുരിയിൽ (PMK) മാത്രം മുന്നിൽ. ബിജെപി ഒരിടത്തും ലീഡില്ല

10:28 AM IST:

കോണ്‍ഗ്രസിന്‍റെ ലീഡ് 100 സീറ്റിലേക്ക്

10:27 AM IST:

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 26 സീറ്റില്‍ ലീഡ്. ബിജെപി ലീഡ് 14 ആയി താഴ്ന്നു, കോണ്‍ഗ്രസിന് 2 സീറ്റില്‍, ലീഡ്  സിപിഎം 0

10:21 AM IST:

മോദിയുടെ ലീഡ് 17148 വോട്ടായി ഉയര്‍ന്നു

10:21 AM IST:

ദില്ലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാർ പിന്നിൽ

10:20 AM IST:

ഒഡീഷ നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഡുയർത്തി ബിജെപി. ബിജെപി 43 സീറ്റുകളിൽ മുന്നിൽ ബിജെഡി 24 സീറ്റുകളിൽ മാത്രം മുന്നിൽ കോൺഗ്രസ് അഞ്ചും സിപിഎം 1 സീറ്റിലും മുന്നിൽ

10:18 AM IST:

രാജസ്ഥാന്‍

ബിജെപി 14

ഇന്ത്യ സഖ്യം 11

10:17 AM IST:

ടിഎംസി 24

ബിജെപി 16

കോണ്‍ഗ്രസ് 2

സിപിഎം 0

10:16 AM IST:

എന്‍ഡിഎ 315

ഇന്ത്യ സഖ്യം 212

മറ്റുള്ളവര്‍ 21

10:16 AM IST:

സുരേഷ് ഗോപിയുടെ ലീഡ് 20000 കടന്നു

10:15 AM IST:

തൃശ്ശൂരില്‍ സുരേഷ് ഗോപിയും, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ലീഡ് ചെയ്യുന്നു

10:14 AM IST:

ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി

10:12 AM IST:

അഖിലേഷ് യാദവിന് ഇരുപത്തിനാലായിരത്തിൽ പരം വോട്ടിൻ്റെ ഭൂരിപക്ഷം

10:11 AM IST:

രാജ്നാഥ് സിംഗിൻ്റെ ലീഡ് കുറയുന്നു

10:11 AM IST:

രാജ്നാഥ് സിംഗിൻ്റെ ലീഡ് കുറയുന്നു

10:11 AM IST:

അരലക്ഷം പിന്നിട്ട് എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബിയുടെ ഭൂരിപക്ഷം

10:10 AM IST:

മഹാരാഷ്ട്ര

മഹാവികാസ് അഘാഡി (ഇന്ത്യ) 25
മഹായുതി (എൻഡിഎ ) 21
മറ്റുളളവർ 02

10:10 AM IST:

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കൂര്യക്കോസിന്‍റെ ലീഡ് 30000 കടന്നു

10:08 AM IST:

മോദിയുടെ ലീഡ് ഉയരുന്നു. 9066 വോട്ടിൻ്റെ ലീഡ്

10:08 AM IST:

ഒരുലക്ഷം വോട്ട് എണ്ണി കഴിഞ്ഞപ്പോൾ കെ.രാധാകൃഷ്ണന് ആലത്തൂരില്‍ 5789 വോട്ടിൻ്റെ ലീഡ്

10:07 AM IST:

രാജസ്ഥാനില്‍ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തി ഇന്ത്യ സഖ്യം. ബിജെപിക്ക് 13 സീറ്റില്‍ ലീഡ് ; ഇന്ത്യ 12 സീറ്റില്‍ ലീഡ്.കോണ്‍ഗ്രസ് 9 , സിപിഎം 1

10:05 AM IST:

തൃശ്ശൂരില്‍ സുരേഷ് ഗോപി വന്‍ ലീഡിലേക്ക്. വിഎസ് സുനില്‍കുമാര്‍ രണ്ടാം സ്ഥാനത്ത്

10:04 AM IST:

ഒഡീഷ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിൽ. ബിജെപി 29 സീറ്റുകളിൽ മുന്നിൽ.ബിജെഡി 14 സീറ്റുകളിൽ മാത്രം മുന്നിൽ കോൺഗ്രസിന് 5 സീറ്റുകളിൽ ലീഡ്, സിപിഎം 1 സീറ്റിൽ മുന്നിൽ

10:03 AM IST:

നിതിൻ ​ഗഡ്കരി നാ​ഗ്പൂരിൽ 21000 വോട്ടിന് മുന്നിൽ

10:01 AM IST:

തിരുവനന്തപുരം, ആറ്റിങ്ങല്‍, മാവേലിക്കര, ആലത്തൂര്‍, കാസര്‍കോട് വലിയ പോരാട്ടം

10:00 AM IST:

മോദിയുടേത് ധാർമ്മികമായ തോൽവിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

9:59 AM IST:

ബാലുർഘാട്ടില്‍ സുകാന്ത മജുംദാർ 3196 വോട്ടിന് പിന്നില്‍ ; ടിഎംസി മുന്നില്‍

9:59 AM IST:

രാജസ്ഥാന്‍

ബിജെപി 14

കോണ്‍ഗ്രസ് 11

9:58 AM IST:

300 ലേക്ക് ലീഡ് നില തിരിച്ചെത്തിച്ച് എന്‍ഡിഎ സഖ്യം

9:58 AM IST:

തിരുവനന്തപുരം, ആറ്റിങ്ങല്‍, ആലത്തൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ കനത്ത മത്സരം

9:57 AM IST:

വടകരയില്‍ ഷാഫി പറമ്പിലിന്‍റെ ലീഡ് 10000 കടന്നു

9:56 AM IST:

കണ്ണൂർ ആദ്യ റൗണ്ട് യുഡിഎഫിന് 7231 വോട്ട് ലീഡ്

9:55 AM IST:

ആന്ധ്രയിൽ ടിഡിപി ഏറെ മുന്നിൽ

9:55 AM IST:

തമിഴ്നാട്ടിൽ ഒരു സീറ്റില്‍ NDA ലീഡില്‍. ധർമപുരിയിലാണ് ലീഡ് നേടിയത്. എന്‍ഡിഎ കക്ഷി പിഎംകെ നേതാവ്
അമ്പുമണി രാമദാസിന്‍റെ ഭാര്യ സൗമ്യ മുന്നിലെത്തി.ബിജെപി ഒരിടത്തും മുന്നിൽ ഇല്ല

9:54 AM IST:

ആലപ്പുഴയിൽ കെ സി വേണുഗോപാല്‍ വ്യക്തമായ ലീഡിലേക്ക്. ലീഡ് 9000 കടന്നു

9:53 AM IST:

കേരളത്തിൽ വ്യക്തമായ ലീഡുയത്തി യുഡിഎഫ്. ആദ്യ ഘട്ടത്തിൽ തുടക്കം മുതൽ ലീഡ് നിലയിൽ ആധിപത്യം സ്ഥാപിച്ച് യുഡിഎഫ് സ്ഥാനാർത്ഥികൾ. എൽഡിഎഫ് മുന്നേറ്റം രണ്ട് സീറ്റുകളിൽ മാത്രം.

9:43 AM IST:

തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോൺഗ്രസും ബിജെപിയും. തിരുവനന്തപുരത്ത് ഓരോ നിമിഷവും ആകാംക്ഷയുണർത്തി ലീഡ് നില മാറി മറിയുന്നു.

9:41 AM IST:

വയനാട്ടിൽ ലീഡുയർത്തി രാഹുൽ ഗാന്ധി. 20000 കടന്ന് ലീഡിൽ മുന്നേറ്റം.

9:36 AM IST:

4998 വോട്ടിന് പിന്നിലാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ സൈറ്റ്

9:34 AM IST:

തിരുവനന്തപുരം ലീഡ് തിരിച്ചു പിടിച്ച് ശശി തരൂർ

9:34 AM IST:

യുഡിഎഫ് 17

എല്‍ഡിഎഫ് 2

എന്‍ഡിഎ 1

9:32 AM IST:

ഹിമാചൽ പ്രദേശിലെ മണ്ടിയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിം​ഗ് മുന്നിലേക്ക്. ബിജെപി സ്ഥാനാര്‍ത്ഥി നടി കങ്കണ പിന്നില്‍

9:31 AM IST:

തൃണമൂല്‍ കോണ്‍ഗ്രസ് 19

ബിജെപി 18

കോണ്‍ഗ്രസ് 3

സിപിഎം 0

9:31 AM IST:

യുഡിഎഫ് 14

എല്‍ഡിഎഫ് 4

എന്‍ഡിഎ 2

9:30 AM IST:

ദേശീയതലത്തില്‍ തീപാറും പോരാട്ടം

എന്‍ഡിഎ 255

ഇന്ത്യ സഖ്യം 237

മറ്റുള്ളവര്‍ 13

9:27 AM IST:

ആദ്യ രണ്ടു റൗണ്ട് എണ്ണി കഴിയുമ്പോൾ രാഹുൽ ഗാന്ധിക്ക് 2019ലേതു പോലെ ലീഡ് ഇല്ല

9:26 AM IST:

ഉത്തര്‍പ്രദേശ്

എസ്പി- 32
കോണ്‍ഗ്രസ്-6

ബിജെപി- 25

9:23 AM IST:

സെൻസെക്സ് വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ 1457 പോയിന്‍റ് ഇടിഞ്ഞു.നിഫ്റ്റി 463 പോയിന്റ് ഇടിഞ്ഞു

9:23 AM IST:

ആദ്യ റൗണ്ട് പൂർത്തിയായി പാലക്കാട് നിലവിലെ എംപി കോണ്‍ഗ്രസിന്‍റെ ശ്രീകണ്ഠൻ മൂന്നാം സ്ഥാനത്ത്

9:22 AM IST:

അയോധ്യയിൽ  ബിജെപി സ്ഥാനാർത്ഥി പിന്നിൽ

9:21 AM IST:

അമേഠിയില്‍ സ്മൃതി ഇറാനി പിന്നിൽ

9:20 AM IST:

ഇന്ത്യ മുന്നണി മുന്നില്‍

എന്‍ഡിഎ 243

ഇന്ത്യ മുന്നണി 244

മറ്റുള്ളവര്‍ 12

9:19 AM IST:

എന്‍ഡിഎ 243

ഇന്ത്യ മുന്നണി 244

മറ്റുള്ളവര്‍ 13

9:16 AM IST:

മോദി ആറായിരത്തിലധികം വോട്ടിന് പിന്നിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ

9:15 AM IST:

2019 ൽ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫ് 2770 വോട്ടുകൾക്ക് ലീഡ് ചെയ്തിരുന്നു

9:14 AM IST:

എന്‍ഡിഎ ലീഡ് താഴോട്ട്

എന്‍ഡിഎ 255

ഇന്ത്യ സഖ്യം 232

മറ്റുള്ളവര്‍ 13

9:11 AM IST:

അമിത് ഷായുടെ ലീഡ് 1.24 ലക്ഷമെന്ന് ദേശീയ മാധ്യമങ്ങള്‍

9:10 AM IST:

വടകരയില്‍ ഷാഫി പറമ്പില്‍ ലീഡ് തിരിച്ചുപിടിച്ചു

9:09 AM IST:

UDF 14

LDF 5

BJP 1

9:08 AM IST:

വടകരയില്‍ കെകെ ശൈലജ ലീഡിലേക്ക്

9:06 AM IST:

ശോഭ കരന്തലജെ
പ്രൾഹാദ് ജോഷി
തേജസ്വി സൂര്യ
ജഗദീഷ് ഷെട്ടർ
ബി വൈ രാഘവേന്ദ്ര
കുമാരസ്വാമി- എന്നിവര്‍ മുന്നില്‍

9:05 AM IST:

ഛത്തീസ്ഗഡ്

ബിജെപി 09

കോണ്‍ഗ്രസ് 2

9:05 AM IST:

സുരേഷ് ഗോപി വലിയ ലീഡിലേക്ക്

9:04 AM IST:

മധ്യപ്രദേശ്

ബിജെപി 23

കോണ്‍ഗ്രസ് 4

9:04 AM IST:

ആലപ്പുഴയില്‍ ലീഡ് തിരിച്ചുപിടിച്ച് കെസി വേണുഗോപാല്‍

9:03 AM IST:

പഞ്ചാബിൽ 13 സീറ്റിൽ 8 ഇടത്ത് കോൺ​ഗ്രസ് 
എഎപി 3 
ബിജെപി 0 
അകാലിദൾ 1

9:02 AM IST:

തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മുന്നില്‍

8:59 AM IST:

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അണ്ണാമലൈ കൊയമ്പത്തൂര്‍ മണ്ഡലത്തില്‍ പിന്നില്‍

8:58 AM IST:

യുപിയിൽ 35 സീറ്റിൽ മുന്നിലെന്ന് അവകാശവാദവുമായി ഇന്ത്യ സഖ്യം

8:57 AM IST:

മധ്യപ്രദേശില്‍ 2 സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍ . ബിജെപിക്ക് 25 സീറ്റില്‍ ലീഡ്

8:57 AM IST:

ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍ മുന്നില്‍

8:55 AM IST:

യുഡിഎഫ് 13

എല്‍ഡിഎഫ് 6

എന്‍ഡിഎ 1

8:54 AM IST:

തമിഴ്നാട്ടില്‍ സിപിഎം മത്സരിച്ച രണ്ട് സീറ്റിലും മുന്നിൽ

8:53 AM IST:

തമിഴ്നാട്ടിൽ ഇന്ത്യ സഖ്യം മാത്രം ചിത്രത്തിൽ ;33 സീറ്റിൽ മുന്നിൽ

8:53 AM IST:

ബിജെപി  15

തൃണമൂല്‍ കോണ്‍ഗ്രസ് 14   

കോണ്‍ഗ്രസ്  2

സിപിഎം 1

8:52 AM IST:

യുഡിഎഫ് കേരളത്തില്‍ മുന്നേറ്റം നടത്തുന്നു

യുഡിഎഫ് 15

എല്‍ഡിഎഫ് 4

എന്‍ഡിഎ 1

8:50 AM IST:

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് 10000ത്തോളം  ലീഡ്

8:49 AM IST:

കര്‍ണാടകയിലെ ഹസനില്‍ പ്രജ്വൽ രേവണ്ണ പിന്നില്‍. ശ്രേയസ് പട്ടേൽ ഗൗഡ മുന്നിൽ

8:47 AM IST:

എന്‍ഡിഎ സഖ്യം മൊത്തം ലീഡ് 300 ലീഡിലേക്ക്

8:47 AM IST:

ഹാസനിൽ പ്രജ്വൽ രേവണ്ണ  മുന്നിൽത്തന്നെ

8:46 AM IST:

യുപി

എന്‍ഡിഎ 53,

ഇന്ത്യ 24

8:45 AM IST:

എന്‍ഡിഎ മുന്നിലേക്ക്

എന്‍ഡിഎ 294

ഇന്ത്യ സഖ്യം 169

മറ്റുള്ളവര്‍ 19

8:44 AM IST:

മധ്യപ്രദേശ്

ബിജെപി 21

കോണ്‍ഗ്രസ് 1

8:44 AM IST:

തൃശ്ശൂരില്‍ ആദ്യസൂചനയില്‍ എല്‍ഡിഎഫിന്‍റെ വിഎസ് സുനില്‍ കുമാര്‍ മുന്നില്‍

8:43 AM IST:

യുഡിഎഫ് 13

എല്‍ഡിഎഫ് 5

ബിജെപി 0

8:42 AM IST:

ബംഗാള്‍ ലീഡ് നില

ബിജെപി 17

തൃണമൂല്‍ കോണ്‍ഗ്രസ് 11 

സിപിഎം 1

കോണ്‍ഗ്രസ് 1

8:42 AM IST:

എന്‍ഡിഎ ദേശീയതലത്തില്‍ വന്‍ ലീഡ്

എന്‍ഡിഎ 295

ഇന്ത്യ സഖ്യം 160

മറ്റുള്ളവര്‍ 19

8:39 AM IST:

ഇതുവരെയുള്ള ലീഡുകളില്‍ കോൺഗ്രസ് 60 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുന്നു

8:39 AM IST:

പശ്ചിമബംഗാളില്‍ ഒരു സീറ്റില്‍ സിപിഎം മുന്നില്‍

8:38 AM IST:

യുഡിഎഫ് 12

എല്‍ഡിഎഫ് 6

എന്‍ഡിഎ 0

8:38 AM IST:

എന്‍ഡിഎ മുന്നില്‍

എന്‍ഡിഎ 290

ഇന്ത്യ സഖ്യം 161

മറ്റുള്ളവര്‍ 18

8:35 AM IST:

നീലഗിരിയിൽ കേന്ദ്രമന്ത്രി എൽ.മുരുകൻ പിന്നിൽ ; എ.രാജയ്ക്ക് ലീഡ്

8:34 AM IST:

രാജ്യവ്യാപകമായി ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങി

8:34 AM IST:

രാജസ്ഥാന്‍

ബിജെപി 16

ഇന്ത്യ 3

8:34 AM IST:

യുപി

എന്‍ഡിഎ 47

ഇന്ത്യ 27

8:33 AM IST:

 ബിജെപി  11

തൃണമൂല്‍ കോണ്‍ഗ്രസ് 8    

കോണ്‍ഗ്രസ്  1

8:33 AM IST:

ബിജെപിസ്ഥാനാര്‍ത്ഥിയായ കങ്കണ മുന്നില്‍

8:32 AM IST:

എന്‍ഡിഎ വന്‍ മുന്നേറ്റത്തില്‍

എന്‍ഡിഎ 252

ഇന്ത്യ സഖ്യം 134

മറ്റുള്ളവര്‍ 16

8:30 AM IST:

കേരളത്തില്‍ യുഡിഎഫ് മുന്നില്‍

യുഡിഎഫ് 10

എല്‍ഡിഎഫ് 7

ബിജെപി 0

8:28 AM IST:

കര്‍ണാടകയിലെ ഹസനില്‍ പ്രജ്വൽ രേവണ്ണ മുന്നിൽ

8:27 AM IST:

ആദ്യഘട്ടത്തില്‍ എന്‍ഡിഎ സഖ്യം വന്‍ ലീഡില്‍

എന്‍ഡിഎ 201

ഇന്ത്യ 106

മറ്റുള്ളവര്‍ 10

8:26 AM IST:

കണ്ണൂരില്‍ തപാല്‍ വോട്ടില്‍  എല്‍ഡിഎഫിന് ലീഡ്

8:25 AM IST:

രാജസ്ഥാന്‍

എന്‍ഡിഎ 13

ഇന്ത്യ 2

8:24 AM IST:

ബിഹാറില്‍ മത്സരിക്കുന്ന ലാലു പ്രസാദ് യാദവിന്റെ മത്സരിക്കുന്ന രണ്ട് മക്കളും പിന്നില്‍‌.മിസ ഭാരതി പാടലീ പുത്രത്തിലും രോഹിണി ആചാര്യ സാരണിലും പിന്നില്‍.

8:23 AM IST:

യുപി

NDA 34

INDIA 15

8:22 AM IST:

തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യം വന്‍ മുന്നേറ്റത്തില്‍. തമിഴ്നാട് തൂത്തുക്കൂടി കനിമൊഴി മുന്നിൽ,മധുരയിൽ സിപിഎം മുന്നിൽ - സു വെങ്കിടശൻ

8:20 AM IST:

LDF 8

UDF 6

BJP 1

8:19 AM IST:

പശ്ചിമബംഗാള്‍

TMC 3

INC 1

8:18 AM IST:

തിരുവന്തപുരത്ത് പോസ്റ്റല്‍ വോട്ടില്‍ രാജീവ് ചന്ദ്രശേഖറിന് ലീഡ്

8:18 AM IST:

വാരാണസിയില്‍ മോദി ലീഡ് ചെയ്യുന്നു

8:18 AM IST:

ദേശീയതലത്തില്‍ എന്‍ഡിഎ മുന്നേറ്റം

എന്‍ഡിഎ 131

ഇന്ത്യ സഖ്യം 51

മറ്റുള്ളവര്‍ 10

8:16 AM IST:

ദേശീയതലത്തില്‍ ലീഡ് മൂന്നക്കത്തിലേക്ക് ഉയര്‍ത്തി എന്‍ഡിഎ

എന്‍ഡിഎ 123

ഇന്ത്യ 45

മറ്റുള്ളവര്‍ 10

8:15 AM IST:

പോസ്റ്റല്‍ വോട്ടില്‍ കേരളത്തില്‍ എല്‍ഡിഎഫ് മുന്നില്‍. 

എല്‍ഡിഎഫ് 8

യുഡിഎഫ് 5

എന്‍ഡിഎ 0

8:14 AM IST:

റായിബറേലിയിലും രാഹുല്‍ ഗാന്ധി മുന്നില്‍

8:13 AM IST:

അഖിലേഷ് യാദവ്, സ്മൃതി ഇറാനി , ഡിംപിള്‍ യാദവ് എന്നിവര്‍ ലീഡ് ചെയ്യുന്നു

8:13 AM IST:

മധ്യപ്രദേശില്‍ 5 സീറ്റില്‍ ബിജെപി മുന്നില്‍

8:12 AM IST:

എന്‍ഡിഎ 101

ഇന്ത്യ സഖ്യം 40

മറ്റുള്ളവര്‍ 10

8:12 AM IST:

എല്‍ഡിഎഫ് 6

യുഡിഎഫ് 6

8:11 AM IST:

എന്‍ഡിഎ 80

എല്‍ഡിഎഫ് 30

മറ്റുള്ളവര്‍ 10

8:10 AM IST:

യുഡിഎഫ് 6

എല്‍ഡിഎഫ് 4

8:10 AM IST:

എന്‍ഡിഎ 70

ഇന്ത്യ സഖ്യം 20

മറ്റുള്ളവര്‍ 5

8:09 AM IST:

എന്‍ഡിഎ 45

ഇന്ത്യ സഖ്യം 11

മറ്റുള്ളവര്‍ 5

8:08 AM IST:

കേരളത്തില്‍ പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫ് മുന്നില്‍

യുഡിഎഫ് 4

എല്‍ഡിഎഫ് 1

8:07 AM IST:

വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി മുന്നില്‍

8:06 AM IST:

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷ് മുന്നില്‍. പോസ്റ്റല്‍ വോട്ടിലാണ് എല്‍ഡിഎഫ് മുന്നില്‍ എത്തിയിരിക്കുന്നത്

8:06 AM IST:

ശശി തരൂര്‍ തിരുവനന്തപുരത്ത് മുന്നില്‍. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്

8:05 AM IST:

ആറ്റിങ്ങലില്‍ യുഡിഎഫ് മുന്നില്‍, തിരുവനന്തപുരത്ത് ശശി തരൂര്‍ മുന്നില്‍

8:04 AM IST:

എന്‍ഡിഎ 7 ഇന്ത്യ സഖ്യം 3

8:04 AM IST:

എന്‍ഡിഎ 6  ഇന്ത്യ സഖ്യം 1

8:02 AM IST:

കര്‍ണാടകയിലെ ദാവൻഗെരെയിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഭാ മല്ലികാർജുൻ മുന്നിൽ

8:00 AM IST:

രാജ്യത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ എണ്ണുക തപാല്‍ വോട്ടുകള്‍. ആദ്യത്തെ 15 മിനുട്ടിനുള്ളില്‍ ആദ്യ സൂചനകള്‍.

7:57 AM IST:

വോട്ടെണ്ണല്‍ നടക്കാനിരിക്കെ പശ്ചിമബംഗാളില്‍ അക്രമം. ബംഗാളിലെ ഭാംങ്കറില്‍ ബോംബേറ്. ഐഎസ്എഫ് പ്രാദേശിക നേതാവ് ഉള്‍പ്പെടെ അഞ്ച് പർക്ക് പരിക്ക്
 
7:54 AM IST:

സുപ്രീംകോടതിയെയും ഇലക്ഷൻ കമ്മീഷനെയും പോലീസ് മേധാവിയെയും ടാഗ് ചെയ്താണ് അഖിലേഷ് യാദവിന്‍റെ പോസ്റ്റ് - വിശദമായി വായിക്കാം

7:52 AM IST:

എക്സിറ്റ്പോള്‍ ഫലങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാജ്യത്ത് ജനാധിപത്യ മതേതര  ഫലം ഉണ്ടാകട്ടെയന്നും. വടകരയിൽ കംഫർട്ട് ഭൂരിപക്ഷം ലഭിക്കുമെന്നും ഷാഫി പറഞ്ഞു

7:49 AM IST:

കേരളത്തില്‍ ബിജെപി മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുമെന്ന്  വി.മുരളീധരൻ. കേരളത്തിൽ നിന് പാര്‍ലമെന്‍റില്‍ അംഗമുണ്ടാകുമെന്നും ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ വി മുരളീധരന്‍

7:39 AM IST:

നല്ല ജാഗ്രത വേണമെന്ന് പ്രവർത്തകരോട് അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമയായി തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷൻ.

7:37 AM IST:

കർണാടകയിൽ എല്ലാ കൗണ്ടിംഗ് സെന്‍ററുകളിലെയും സ്ട്രോങ് റൂമുകൾ തുറന്നു. വോട്ടെണ്ണൽ ഏകോപിപ്പിക്കാൻ ടാസ്ക് ഫോഴ്സുമായി കർണാടക കോൺഗ്രസ് ഡി കെ ശിവകുമാർ കെപിസിസി ഓഫീസിൽ, ടാസ്ക് ഫോഴ്സ് അംഗങ്ങളുമെത്തിസംസ്ഥാനത്തെ നാല് ഡിവിഷനുകളിലായി തിരിച്ച് വോട്ടെണ്ണൽ നിരീക്ഷണം ഏകോപിപ്പിക്കാൻ കോൺഗ്രസ്. ബെംഗളുരുവിലെ ബിജെപി ഓഫിസിലെത്തി വിജയേന്ദ്രയും യെദിയൂരപ്പയും. മറ്റ് മുതിർന്ന നേതാക്കളും ബിജെപി ഓഫീസിലെത്തി.

7:35 AM IST:

7:32 AM IST:

കേരളത്തിൽ താമരവിരിയും. കേരളത്തില്‍ അഞ്ച് സീറ്റ് വരെയാണ് പ്രതീക്ഷിക്കുന്നത്. വയനാട്ടിൽ രാഹുൽഗാന്ധിയുടെ പ്രതീക്ഷയ്ക്ക് മങ്ങലുണ്ടാകും. കമ്യൂണിസ്റ്റ് പാർട്ടി നാമവശേഷമാകും. ബംഗാളിലേതിന് സമാനമായ സാഹചര്യമാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ്പാർട്ടിക്കുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

7:28 AM IST:

7:27 AM IST:

7:26 AM IST:

7:25 AM IST:

7:21 AM IST:

7:20 AM IST:

ഇന്ന് വൈകീട്ട് ഏഴുമണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ കാണുവാന്‍ പ്രധാനമന്ത്രി മോദി. 

7:19 AM IST:

വോട്ടെണ്ണല്‍ 8 മണിക്ക് ആരംഭിക്കും. ആദ്യ ട്രെന്‍റ് സൂചനകള്‍ 10 മണി മുതല്‍

7:02 AM IST:

മോദി തരംഗം കേരളത്തിലും ഉണ്ടാകുമെന്ന് കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥി എം.ടി.രമേശ് . എൻ.ഡി.എ. കേരളത്തിൽ ഒന്നിലധികം സീറ്റ് നേടും. കൂടുതൽ വോട്ടും എൻ.ഡി.എ ഇക്കുറി നേടുമെന്നും എം.ടി. രമേശ് പറഞ്ഞു.

6:18 AM IST:

തികഞ്ഞ വിജയപ്രതീക്ഷയെന്ന് ഇടുക്കി മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ജോയ്സ് ജോർജ്. തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ എല്ലാ അവലോകനങ്ങളിലും ലഭിച്ച സൂചന ഇതാണെന്നും അദ്ദേഹം പറഞ്ഞു.

6:11 AM IST:

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങും മുൻപ് തന്നെ ബിജെപി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇത്. 543 പാര്‍ലമെൻ്റ് മണ്ഡലങ്ങളിൽ 542 സീറ്റുകളിലേക്കുള്ള വോട്ടെണ്ണലാണ് ഇന്ന് നടക്കുക.

6:10 AM IST:

സംസ്ഥാനത്ത് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ തുറന്ന് തുടങ്ങി. എട്ട് മണിയോടെ മാത്രമേ വോട്ടിങ് മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാറ്റുകയുള്ളൂ.

4:36 AM IST:

രാവിലെ അഞ്ച് മണി മുതല്‍ ആല്‍ത്തറമൂട്-ലക്ഷ്മിനട റോഡില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതു വരെ പൊതു ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി അധികൃതര്‍. വാഹനങ്ങള്‍ ആല്‍ത്തറമൂട് ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് കഴ്സണ്‍ റോഡിലൂടെ ലക്ഷ്മിനട ഭാഗത്തേക്ക് പോകേണ്ടതാണ്. പുകയില പണ്ടകശാല മുതല്‍ സൂചിക്കാരന്‍ മുക്ക് വഴി വാടി വരെയുളള റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.

3:47 AM IST:

കൊല്ലം തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരം, കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി പരിസരം, താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വയനാട് മുട്ടില്‍ ഡബ്ല്യുഎംഎ കോളേജ് പരിസരങ്ങളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 
 
4:39 AM IST:

ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍. പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുക. പത്തര ലക്ഷം കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒന്‍പത് മണിയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കും.

7:44 PM IST:

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകൾ അറിയാം. രാജ്യം ആര് ഭരിക്കുമെന്ന ജനവിധിയുടെ ഏകദേശ ചിത്രം 12 മണിയോടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്