കുടുംബ മണ്ഡലത്തിൽ കാലിടറി, ലൈംഗിക പീഡന കേസ് തിരിച്ചടിയായി, പ്രജ്വൽ രേവണ്ണ തോറ്റു
ലൈംഗിക പീഡന കേസിൽ പ്രതിയായ പ്രജ്വൽ 34 ദിവസം വിദേശത്ത് ഒളിവുജീവിതം നയിക്കുകയായിരുന്നു.
ബംഗ്ളൂരു : ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ കർണാടകയിലെ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ തോറ്റു. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനിൽ 25 വർഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. സ്വന്തം മണ്ഡലമായിരുന്ന ഹാസൻ, ദേവഗൗഡ പേരക്കുട്ടിക്ക് വേണ്ടി കൈമാറുകയായിരുന്നു. കോൺഗ്രസിന്റെ ശ്രേയസ് പട്ടേൽ ഗൗഡ ഭൂരിപക്ഷം 45,000 കടത്തിയാണ് വിജയിച്ചത്. കർണാടകയിൽ ബിജെപി- ജെഡിഎസ് സഖ്യം സീറ്റ് നിലയിൽ മുന്നിലാണ്. ബിജെപി 16 സീറ്റിലും കോൺഗ്രസ് 10 സീറ്റിലും ജെഡിഎസ് രണ്ട് സീറ്റിലും മുന്നിട്ട് നിൽക്കുന്നു.
പ്രമാദമായ ലൈംഗിക പീഡന കേസുകളിൽ പ്രതിയായ പ്രജ്വൽ കഴിഞ്ഞ 34 ദിവസമായി വിദേശത്ത് ഒളിവുജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിയ ഇയാളെ വിമാനത്താവളം വളഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രത്യേക കോടതി ഇയാളെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജയിലിൽ കഴിയവേയാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്.
കണ്ണൂര്‍ ഉറപ്പിച്ച് കെ സുധാകരൻ: മുഖ്യമന്ത്രിയുടെയും എംവി ഗോവിന്ദന്റെയും മണ്ഡലങ്ങളിൽ ഭൂരിപക്ഷം
കർഷക കരുത്തിൽ പഞ്ചാബ്, ബിജെപിയെ നിലംതൊടീച്ചില്ല, കോൺഗ്രസ് മുന്നേറ്റം, അകാലിദളിനും എഎപിക്കും ക്ഷീണം
മുൻപ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ഹൊലെനരസിപൂർ എംഎൽഎയുമായ എച്ച് ഡി രേവണ്ണയുടെ മൂത്ത മകനുമാണ് ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വൽ. 33-കാരനായ പ്രജ്വൽ കർണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. പ്രജ്വലിനെതിരായ ഗുരുതരമായ ലൈംഗിക പീഡനപരാതികൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് ദിവസങ്ങളിലെല്ലാം ദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു. പ്രജ്വലിനെതിരായ പീഡനപരാതികളെക്കുറിച്ച് ബിജെപി നേതൃത്വത്തിന് നേരത്തേ അറിയാമായിരുന്നെന്നാണ് ആരോപണം. വിവരം പുറത്തുവന്നിട്ടും ബിജെപി സംരക്ഷിച്ചുവെന്ന ആരോപണമാണ് ഉയർന്നത്.