ശരിക്കും ഇഞ്ചോടിഞ്ച്! വിട്ടുകൊടുക്കാതെ ശശി തരൂരും രാജീവ് ചന്ദ്രശേഖറും പോരടിക്കുന്നു, ബിജെപിക്ക് ലീഡ്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രന് ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത് ഒഴിച്ചാല്‍ ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് മത്സരം നടക്കുന്നത്. 

Lok Sabha election 2024: shashi tharoor vs rajeev chandarsekhar result live updates

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം തുടരുന്നതിനിടെ തലസ്ഥാനത്ത് ശശി തരൂരും രാജീവ് ചന്ദ്രശേഖരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഓരോ ഘട്ടത്തിലും വോട്ട് നില മാറി മറിയുന്ന സ്ഥിതിയാണ് തിരുവനന്തപുരത്ത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് മുന്നിലെത്താൻ സാധിച്ചിരുന്നു. എന്നാല്‍, ഇവിഎമ്മിലെ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ശശി തരൂര്‍ മുന്നിലേക്ക് പോയി. 

പക്ഷേ, ലീഡ് നില കുത്തനെ ഉയര്‍ത്താൻ ശശി തരൂരിന് സാധിച്ചില്ല. ഇപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് മുന്നില്‍. ആറായിരത്തിന് മുകളിലേക്ക് ലീഡ് ഉയര്‍ത്താൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രന് ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത് ഒഴിച്ചാല്‍ ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് മത്സരം നടക്കുന്നത്. 

സമാനമായി ആദ്യം പിന്നിലായെങ്കിലും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ലീഡ് തിരികെ പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടുണ്ട്. പിസിസി അധ്യക്ഷൻ അജയ് റായിയെ തന്നെ നിയോഗിച്ച് കോണ്‍ഗ്രസ് ശക്തമായ പോരാട്ടത്തിന് തന്നെയാണ് വാരണാസിയില്‍ ഇറങ്ങി തിരിച്ചത്. കടുത്ത പോരാട്ടത്തിന്‍റെ സൂചന നല്‍കി ആദ്യ മുന്നിലെത്താൻ അജയ് റായിക്ക് സാധിച്ചു. എന്നാല്‍, പിന്നീട് മോദി ലീഡ് തിരികെ പിടിക്കുകയായിരുന്നു.

ഗ്ലാമർ പോരാട്ടം, വാരണാസിയിലേക്ക് രാജ്യം ഉറ്റുനോക്കുന്നു; മാറി മറിഞ്ഞ് ലീഡ് നില, നരേന്ദ്ര മോദി മുന്നിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios