മോദിക്ക് മൂന്നാമൂഴമെന്ന് സർവേകൾ; മുന്നൂറിലധികം സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലേറുമെന്ന് പ്രവചനം

എൻഡിഎ 353 മുതല്‍ 368 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 118 സീറ്റ് മുതല്‍ 133 സീറ്റ് വരെയും മറ്റുള്ളവ 43 മുതല്‍ 48 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ്  പ്രവചിക്കുന്നത്.

Lok Sabha Election 2024 Exit Poll  says will continue in third term of narendra modi government NDA winning over 350 seats

ദില്ലി: രാജ്യത്ത് വീണ്ടും മോദി തരംഗമെന്ന് എക് സിറ്റ് പോള്‍ പ്രവചനം.  എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും,  ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നു. ഇന്ത്യ സഖ്യം ഇരുനൂറ് കടക്കില്ലെന്നും പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടിയേക്കുമെന്ന് കോണ്‍ഗ്രസി്ന് ആശ്വസിക്കാമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. തെക്കേ ഇന്ത്യയിലും മികച്ച സാന്നിധ്യമായി ബിജെപി  മാറാമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. 

എൻഡിഎ 353 മുതല്‍ 368 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 118 സീറ്റ് മുതല്‍ 133 സീറ്റ് വരെയും മറ്റുള്ളവ 43 മുതല്‍ 48 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ്  പ്രവചിക്കുന്നത്. എൻഡിഎ 362 മുതല്‍ 392 വരെ സീറ്റ് നേടുമെന്നാണ് ജൻകി ബാത് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 141 മുതല്‍ 161 സീറ്റ് വരെ നേടുമെന്നും ജൻകി ബാത് പ്രവചിക്കുന്നു. എൻഡിഎ 359 സീറ്റും ഇന്ത്യ സഖ്യം 154 സീറ്റും മറ്റുവള്ളവര്‍ 30 സീറ്റും നേടുമെന്നാണ് റിപ്പബ്ലിക് ഭാരത് പി മാർക്ക് പ്രവചിക്കുന്നത്. എന്‍ഡിഎ 371 സീറ്റും ഇന്ത്യ സഖ്യം 125 സീറ്റും മറ്റുള്ളവര്‍ 47 സീറ്റും വിജയിക്കുമെന്ന് ന്യൂസ് എക്സും പ്രവചിക്കുന്നു. 

എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്നാണ് സിഎൻഎനും പ്രവചിക്കുന്നത്. എൻഡിഎ 355 മുതൽ 370 സീറ്റും (ബിജെപി - 305 മുതൽ 315 ) ഇന്ത്യ സഖ്യം 125 മുതൽ 140 സീറ്റും (കോൺഗ്രസ് - 62 മുതൽ 72 ) മറ്റുള്ളവർ  42 മുതൽ 52 സീറ്റ് വരെയും നേടുമെന്നാണ് സിഎൻഎന്‍റെ പ്രവചനം. എൻഡിഎ 353 മുതൽ 383 സീറ്റ് വരെ നേടുമെന്നാണ് എബിപിയുടെ സർവ്വേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 152 മുതൽ 182 സീറ്റ് വരെയും മറ്റുള്ളവർ 4 മുതൽ 12 വരെ സീറ്റ് നേടുമെന്നും എബിപി പ്രവചിക്കുന്നു.

Lok Sabha Election 2024 Exit Poll  says will continue in third term of narendra modi government NDA winning over 350 seats

കേരളത്തില്‍ യുഡിഎഫിന് മേധാവിത്വം

കേരളത്തില്‍ യുഡിഎഫിന് മേധാവിത്വം ഉണ്ടാകുമെന്നാണ് പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം പറയുന്നത്. ടൈംസ് നൗ–ഇടിജി എക്‌സിറ്റ് പോൾ പ്രകാരം കേരളത്തിൽ യുഡിഎഫിന് 14–15 സീറ്റുകൾ ലഭിക്കും. ഇടതുമുന്നണി 4 സീറ്റും ബിജെപി ഒരു സീറ്റും നേടുമെന്നാണ് പ്രവചനം. തൃശൂർ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപി ബിജെപി ജയിക്കുമെന്നാണ് പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേയും എൽഡിഎഫിന് തിരിച്ചടിയാണ് പ്രവചിക്കുന്നത്. എൽഡിഎഫ് പൂജ്യം മുതൽ ഒന്ന് വരെയും യുഡിഎഫ് 17 മുതൽ 18 വരെയും എൻഡിഎ 2 മുതൽ 3 വരെയും സീറ്റ് നേടുമെന്ന് പറയുന്നു.

ടൈംസ് നൗ-ഇടിജി സർവേയിൽ എൽഡിഎഫിന് നാല് സീറ്റുകളാണ് പ്രവചിക്കുന്നത്. 14-15 സീറ്റുകൾ യുഡിഎഫിനും ഒരുസീറ്റ് എൻഡിഎക്കും പ്രവചിക്കുന്നു. പുറത്തുവന്ന എല്ലാം എക്‌സിറ്റ് പോളുകളിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചനം. ഇന്ത്യാ ടിവി-സിഎൻഎക്സ് സർവേയിൽ എൽഡിഎഫ് മൂന്ന് മുതൽ അഞ്ച് വരെയും യുഡിഎഫ് 13 മുതൽ 15 വരെയും എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റുവരെയും പ്രവചിക്കുന്നു. സംസ്ഥാനത്ത് എൽ‍ഡിഎഫിന്റെ വോട്ടുവിഹിതം കുത്തനെ ഇടിയുമെന്നും എൻഡിഎയുടെ വോട്ടുവിഹിതം കുത്തനെ വർധിക്കുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു. 

Lok Sabha Election 2024 Exit Poll  says will continue in third term of narendra modi government NDA winning over 350 seats

കർണാടകയിൽ ബിജെപി മുന്നേറ്റം

കർണാടകയിൽ ബിജെപി മുന്നേറ്റമെന്നാണ് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിന് 33 മുതൽ 37 വരെ സീറ്റുകൾ ലഭിക്കുമെന്നും ബിജെപിക്ക് രണ്ട് മുതൽ 4 സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. അണ്ണാ ഡിഎംകെയ്ക്ക് പരമാവധി രണ്ട് സീറ്റുകളായിരിക്കും ലഭിക്കുക. എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ ഹാസൻ മണ്ഡലത്തിൽ ജയിക്കുമെന്നും ഇന്ത്യ  ടുഡേ പ്രവചിക്കുന്നു. 

തമിഴ്നാട്ടിലും ബിജെപി തരംഗമെന്ന് പ്രവചനം

തമിഴ്നാട്ടിൽ ഇത്തവണ ബിജെപി നേട്ടമുണ്ടാക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഡിഎംകെ ഉൾപ്പെട്ട ഇന്ത്യ മുന്നണിയ്ക്കാവും മുന്നേറ്റമെന്നും സർവേ ഫലങ്ങൾ പ്രവചിക്കുന്നുണ്ട്. ഇന്ത്യ ടിവി–സിഎൻഎക്സ് എക്സിറ്റ് പോൾ പ്രകാരം 5 മുതൽ 7 വരെ സീറ്റുകളാണ് ബിജെപി സഖ്യത്തിന് തമിഴ്‌നാട്ടിൽ ലഭിക്കുകയെന്നാണ് പ്രവചനം. ഇന്ത്യ ടുഡെ– ആക്സിസ് മൈ ഇന്ത്യ സർവേയിൽ 2 മുതൽ 4 സീറ്റുകൾ വരെ എൻഡിഎ നേടുമെന്ന് പ്രവചിക്കുന്നു. ജൻ കി ബാത് സർവേ 5 സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചിക്കുന്നത്.

തെലങ്കാനയിലും ബിജെപിക്ക് മുൻതൂക്കം

തെലങ്കാനയിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമെന്ന് എബിപി പ്രവചിക്കുന്നു.

ബിജെപി - 07-09
കോൺഗ്രസ് - 07-09
ബിആർഎസ് - 0 - സീറ്റ് നേടില്ലെന്നുറപ്പ് - ഒരു സീറ്റും പ്രവചിക്കുന്നില്ല
എഐഎംഐഎം - 0-1

തെലങ്കാനയിൽ ബിജെപി മുന്നിലെത്തുമെന്ന് ഇന്ത്യാ ടി വി സർവേ പ്രവചിക്കുന്നത്.

ബിജെപി - 8-10
കോൺഗ്രസ് - 6-8 
ബിആർഎസ് - 0-1
എഐഎംഐഎം - 1

തെലങ്കാനയിൽ ബിജെപിക്ക് മുൻതൂക്കം നേടുമെന്നും തൊട്ടുപിന്നിൽ കോൺഗ്രസ് സീറ്റ് നേടുമെന്നും ന്യൂസ് 18 പ്രവചിക്കുന്നു.

ബിജെപി - 07-10
കോൺഗ്രസ് 05-08
ബിആർഎസ് - 02-05
മറ്റുള്ളവർ - 1

Latest Videos
Follow Us:
Download App:
  • android
  • ios