ആന്ധ്രയിൽ ജഗന് തിരിച്ചടി; തെലങ്കാനയില്‍ മുൻതൂക്കം BJPക്ക്, തൊട്ടുപിന്നിൽ കോൺഗ്രസ്; ന്യൂസ് 18 എക്സിറ്റ് പോൾ
കർണാടകയിലും ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്നാണ് ന്യൂസ് 18 പ്രവചനം.
ദില്ലി: തെലങ്കാനയിൽ ബിജെപിക്ക് മുൻതൂക്കമെന്നും തൊട്ടുപിന്നിൽ കോൺഗ്രസെന്നും ന്യൂസ് 18 എക്സിറ്റ് പോൾ സർവ്വേ ഫലം. ബിജെപിക്ക് 7 മുതൽ എട്ട് സീറ്റുകൾ വരെയും കോൺഗ്രസിന് 5 മുതൽ 8 വരെ സീറ്റുകൾ ലഭിക്കും. കർണാടകയിലും ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്നാണ് ന്യൂസ് 18 പ്രവചനം. ആന്ധ്രാപ്രദേശിൽ ജഗന് തിരിച്ചടി നേരിട്ടേക്കും.