UP: മുന്നേറ്റത്തിലും 'മോടി' തീരെ കുറവ്; മോദിയെ വെള്ളം കുടിപ്പിച്ച് അജയ് റായ്, ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു

അരവിന്ദ് കെജ്‍രിവാൾ മോദിക്കെതിരെ മത്സരിച്ചപ്പോള്‍ അജയ് റായിക്ക് 75,614 വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്. 2019ല്‍ ബിജെപിയും എസ്പിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടത്തിലും മൂന്നാം സ്ഥാനമാണ് അജയ് റായിക്ക് ലഭിച്ചത്.

lok sabha election 2024 ajay rai reduced narendra modi majority thrilling performance by congress

ലഖ്നൗ: വാരണാസിയില്‍ പ്രധാനമന്ത്രിയെ ശരിക്കും വെള്ളം കുടിപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ്. മോദിക്കെതിരെയുള്ള ഇതേ മണ്ഡലത്തില്‍ തന്നെയുള്ള മൂന്നാം അങ്കത്തിൽ നരേന്ദ്ര മോദിയെ വിറപ്പിക്കാൻ പിസിസി പ്രസിഡന്‍റ് കൂടിയായ അജയ് റായിക്ക് കഴിഞ്ഞിട്ടുണ്ട്. 2014ല്‍ 371,484, 2019ല്‍ 4,79,505 എന്നിങ്ങനെയായിരുന്നു മോദിയുടെ ഭൂരിപക്ഷം. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് തന്നെയായിരുന്നു.

അരവിന്ദ് കെജ്‍രിവാൾ മോദിക്കെതിരെ മത്സരിച്ചപ്പോള്‍ അജയ് റായിക്ക് 75,614 വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്. 2019ല്‍ ബിജെപിയും എസ്പിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടത്തിലും മൂന്നാം സ്ഥാനമാണ് അജയ് റായിക്ക് ലഭിച്ചത്. 152,548 വോട്ട് നേടാണ് അദ്ദേഹത്തിന് കഴിഞ്ഞു. ഇത്തവണ നാല് ലക്ഷത്തിന് അടുത്തേക്ക് അജയ് റായിക്ക് വോട്ട് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇതോടെ മോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.

നിലവില്‍ ഒന്നര ലക്ഷത്തിന് അടുത്ത് ഭൂരിപക്ഷം മാത്രമാണ് നരേന്ദ്ര മോദിക്കുള്ളത്.  പിസിസി അധ്യക്ഷൻ അജയ് റായിയെ തന്നെ നിയോഗിച്ച് കോണ്‍ഗ്രസ് ശക്തമായ പോരാട്ടത്തിന് തന്നെയാണ് വാരണാസിയില്‍ ഇറങ്ങി തിരിച്ചത്. കടുത്ത പോരാട്ടത്തിന്‍റെ സൂചന നല്‍കി ആദ്യ മുന്നിലെത്താൻ അജയ് റായിക്ക് സാധിച്ചു.

എന്നാല്‍, പിന്നീട് മോദി ലീഡ് തിരികെ പിടിക്കുകയായിരുന്നു. രാജ്യത്ത് എൻഡ‍ിഎയും ഇന്ത്യ സഖ്യവും തമ്മില്‍ നടക്കുന്ന വാശിയേറിയ പോരാട്ടത്തിന്‍റെ സൂചനകള്‍ തന്നെയാണ് വാരണാസിയില്‍ ആദ്യ ഘട്ടത്തില്‍ പ്രതിഫലിച്ചത്. ഒരുഘട്ടത്തില്‍ ആറായിരത്തിലധികം ലീഡ് പിടിക്കാൻ അജയ് റായിക്ക് സാധിച്ചു. ഏഴ് സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തിൽ മത്സരിച്ചത്. ബിഎസ്‌പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്. 

 നാൻ തിരിപ്പിയടിച്ചാൽ ഉങ്കളാൽ താങ്കമുടിയാത്! തമിഴകത്ത് തകര്‍ന്നടിഞ്ഞ് ബിജെപി, സിപിഎമ്മിനും നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios