ലോക്ക് ഡൗണ്‍ നീട്ടിയേക്കും; തീരുമാനം ഇന്ന്
സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നല്കുന്നതാവും പുതിയ മാർഗ്ഗനിർദ്ദേശം. നാളെ മൻകിബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി രാജ്യത്തെ പൊതുസ്ഥിതി വിശദീകരിക്കും.
ദില്ലി: ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം വന്നേക്കും. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ കണ്ടിരുന്നു. സംസ്ഥാനങ്ങളുടെ നിലപാട് അനുസരിച്ച് പുതിയ മാർഗ്ഗനിർദ്ദേശം തയ്യാറാക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഉപദേശം ഷാ തേടി. സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നല്കുന്നതാവും പുതിയ മാർഗ്ഗനിർദ്ദേശം. നാളെ മൻകിബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി രാജ്യത്തെ പൊതുസ്ഥിതി വിശദീകരിക്കും.
കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച കൂടി നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ഇളവുകള്‍ നല്‍കിയായിരിക്കും ലോക്ക് ഡൗണ്‍ നീട്ടുക. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അനുവാദം നല്‍കും. ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാനും സാധ്യതയുണ്ട്. മാര്‍ച്ച് 25 ന് ആരംഭിച്ച ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടം ഈ മാസം 31 നാണ് അവസാനിക്കുന്നത്.