പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ശനിയാഴ്ച പുറപ്പെടുവിച്ചേക്കും

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 85,000 കവിഞ്ഞ് ചൈനയെ മറികടന്നു. 

lock down fourth phase norms will issue on Saturday

ദില്ലി: മെയ് 17ന് നേരത്തെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ശനിയാഴ്ച പുറപ്പെടുവിച്ചേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തി. സംസ്ഥാനങ്ങളുടെ ശുപാര്‍ശ ചര്‍ച്ച ചെയ്തു.

രാജ്യത്തെ കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പെട്ടെന്ന് പിന്‍വലിച്ചേക്കില്ല. ഘട്ടംഘട്ടമായി മാത്രമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കൂ. എന്നാല്‍, നാലാംഘട്ട ലോക്ക്ഡൗണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. പ്രവാസികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും മടക്കവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വെല്ലുവിളിയാണ്. അതിനിടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 85,000 കവിഞ്ഞ് ചൈനയെ മറികടന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios