Malayalam News Live : ദാന ചുഴലിക്കാറ്റ് കര തൊട്ടു, ഒഡിഷയിൽ മിന്നൽപ്രളയ മുന്നറിയിപ്പ്

live news updates today latest news dana cyclone makes landfall

തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടു. വടക്കൻ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോർട്ട്. ഭദ്രക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. പശ്ചിമ ബം​ഗാൾ ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയിട്ടുണ്ട്. അതേ സമയം ഇതുവരെ ആളപായമൊന്നുമില്ലെന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത്. ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി വ്യക്തമാക്കി. 

6:39 AM IST

മുൻ എസ്പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള പീഡന പരാതി

മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം. പീഡന പരാതിയിൽ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് നിർദ്ദേശിച്ചിരുന്നു.

6:31 AM IST

ദിവ്യക്കെതിരെ സംഘടനാ നടപടിക്ക് സിപിഎം

പൊലീസ് റിപ്പോർട്ട്‌ എതിരായതോടെ പി. പി. ദിവ്യക്കെതിരെ സംഘടന നടപടിക്ക് സിപിഎം. തരം താഴ്ത്തൽ ഉൾപ്പെടെ കടുത്ത നടപടികളാണ് ചർച്ചയിൽ. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാകും. ഇന്നലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദിവ്യക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചന നൽകിയിരുന്നു.

6:39 AM IST:

മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം. പീഡന പരാതിയിൽ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് നിർദ്ദേശിച്ചിരുന്നു.

6:31 AM IST: