ആളുകൾ കയറി നിൽക്കെ ലിഫ്റ്റിന്റെ ബ്രേക്ക് തകരാറിലായി; പൊടുന്നനെ താഴേക്കും പിന്നെ മുകളിലേക്കും, മേൽക്കൂര തകർന്നു

ബ്രേക്ക് തകരാറിലായതിന് പിന്നാലെ വളരെ വേഗത്തിൽ താഴേ നിലയിലേക്ക് വന്ന ലിഫ്റ്റ് പൊടുന്നനെ 25-ാം നിലയിലേക്ക് വേഗത്തിൽ ഉയർന്നു. അമിത വേഗത്തിൽ മുകളിൽ ചെന്ന് ഇടിച്ചാണ് കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് തകരാറുകൾ സംഭവിച്ചത്.

lift break malfunction resulted in rapid downward and upward movement and breaking the roof

നോയിഡ: അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് അമിത വേഗത്തിൽ മുകളിലേക്ക് ഉയർന്ന് മേൽക്കൂരയിലേക്ക് ഇടിച്ചുകയറി. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെ തുടർന്ന് കെട്ടിടത്തിലെ എല്ലാ ലിഫ്റ്റുകളുടെയും പ്രവർത്തനം നിർത്തിവെച്ചു.

നോയിഡയിലെ സെക്ടർ 137ൽ ഉള്ള ഒരു ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ലിഫ്റ്റിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ പറയുന്നു. കെട്ടിടത്തിലെ അഞ്ചാം ടവറിന്റെ നാലാം നിലയിലായിരുന്നു തകരാർ സംഭവിക്കുമ്പോൾ ലിഫ്റ്റ് ഉണ്ടായിരുന്നത്. രണ്ട് ഡെലിവറി ജീവനക്കാരും ഒരു താമസക്കാരനും ഈ സമയത്ത് ലിഫ്റ്റിനുള്ളിലുണ്ടായിരുന്നു.

ബ്രേക്ക് തകരാറിലായതിന് പിന്നാലെ വളരെ വേഗത്തിൽ താഴേ നിലയിലേക്ക് വന്ന ലിഫ്റ്റ് പൊടുന്നനെ 25-ാം നിലയിലേക്ക് വേഗത്തിൽ ഉയർന്നു. അമിത വേഗത്തിൽ മുകളിൽ ചെന്ന് ഇടിച്ചാണ് കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് തകരാറുകൾ സംഭവിച്ചത്. ലിഫ്റ്റിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കുകളുണ്ട്. ഇവരെ സുരക്ഷിതരായി പുറത്തിറക്കാൻ സാധിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പൊലീസും അഗ്നിശമന സേനയും ഉൾപ്പെടെയുള്ളവ‍ർ സ്ഥലത്തെത്തിയിരുന്നു. അപകടത്തിന് പിന്നാലെ കെട്ടിടത്തിലെ അഞ്ചാം ടവറിലുണ്ടായിരുന്ന രണ്ട് ലിഫ്റ്റുകളും ഓഫ് ചെയ്തു.  കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇതേ അപ്പാർട്ട്മെന്റ് കോംപ്ലക്സിലെ ടവർ 24ലുണ്ടായ ലിഫ്റ്റ് അപകടത്തിൽ 70കാരി മരണപ്പെട്ടിരുന്നു. അന്ന് ഉയരത്തിൽ നിന്ന് ലിഫ്റ്റ് പെട്ടെന്ന് താഴേക്ക് പതിച്ചായിരുന്നു അപകടം. ഈ സമയം ലിഫ്റ്റിൽ വൃദ്ധ മാത്രമാണ് ഉണ്ടായിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios