കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാളിന് കൊവിഡ്
താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അഗര്‍വാള്‍ ആവശ്യപ്പെട്ടു.
![Lav Agarwal covid test positive Lav Agarwal covid test positive](https://static-gi.asianetnews.com/images/01e98bh7jpnk9pb4y3vb5npyz3/lav-agarwal-jpg_363x203xt.jpg)
ദില്ലി: കോന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വീറ്റലൂടെ അക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അഗര്‍വാള്‍ ആവശ്യപ്പെട്ടു. കോണ്‍ടാക്ട് കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. മാനദണ്ഡപ്രകാരം ഇപ്പോള്‍ ഹോം ഐസൊലേഷനിലാണെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ കൊവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ രോഗമുക്തനായിരുന്നു. രോഗം ഭേദമായെങ്കിലും കുറച്ച് ദിവസം അദ്ദേഹം വീട്ടില്‍ ഐസൊലേഷനിലായിരിക്കുമെന്നും അറിയിച്ചിരുന്നു.