ജെഡിഎസ് ബാറ്റൺ മകന് കൈമാറാൻ കുമാരസ്വാമി; നിഖിൽ കുമാരസ്വാമി പാര്‍ട്ടിയുടെ കര്‍ണാടക അധ്യക്ഷനാകും
സംക്രാന്തിക്ക് ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു
ബെംഗളൂരു: ജെഡിഎസ് കർണാടക അധ്യക്ഷനാകാൻ നിഖിൽ കുമാരസ്വാമി. നിലവിൽ സംസ്ഥാനാധ്യക്ഷനായ കേന്ദ്രമന്ത്രി കുമാരസ്വാമി ബാറ്റൺ മകന് കൈമാറും. സംക്രാന്തിക്ക് ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ജെഡിഎസ്സിന്‍റെ യുവജന വിഭാഗം അധ്യക്ഷനാണ് നിഖിൽ കുമാരസ്വാമി.
പാർട്ടിയുടെ ദേശീയ അധ്യക്ഷനായ എച്ച് ഡി ദേവഗൗഡയുടെ രാഷ്ട്രീയ പ്രവർത്തകരായ മറ്റ് രണ്ട് പേരക്കുട്ടികൾ, പ്രജ്വൽ രേവണ്ണയും സൂരജ് രേവണ്ണയും ലൈംഗിക പീഡനാരോപണ കേസുകളിൽ പ്രതികളായിരുന്നു. ഇതോടെയാണ് പാർട്ടിയുടെ ഭാവി നേതാവായി നിഖിലിന് നറുക്ക് വീണത്.
ജെ ഡി എസ്സിന്‍റെ ശക്തി കേന്ദ്രങ്ങളിലായിട്ട് കൂടി മത്സരിച്ച മൂന്ന് തെരഞ്ഞെടുപ്പുകളിലും നിഖിലിന് വിജയിക്കാനായിരുന്നില്ല. 2019 ൽ മണ്ഡ്യയിലും 2023 നിയമസഭാ തെരഞ്ഞെടുപ്പിൽ രാമനഗരയിലും ഏറ്റവുമൊടുവിൽ ചന്നപട്ടണയിലെ ഉപതെരഞ്ഞെടുപ്പിലും നിഖിൽ കുമാരസ്വാമി തോറ്റിരുന്നു.
തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവം; കേരളത്തെ വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ