ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം; കെ. സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം ദില്ലിയിലേക്ക്

ഗൃഹസന്ദര്‍ശനം നടത്തി പരമാവധി മലയാളി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കും. കൂടാതെ കുടുംബസംഗമം ഉള്‍പ്പെടെ  വിളിച്ച് ചേര്‍ത്ത് ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും.

KPCC team going to delhi for election campaign

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ദില്ലിയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍  പങ്കെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി ഭാരവാഹികള്‍, പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‍യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം മേയ് 17നും 18നുമായി ദില്ലിയിലെത്തും.

ഏഴ് ലോക്‌സഭ മണ്ഡലങ്ങളാണ് ദില്ലിയിൽ. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആംആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നു. മലയാളികള്‍ ധാരാളമുള്ള സ്ഥലമാണ് ദില്ലിയിൽ മേയ് 25ന് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്. നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ കനയ്യകുമാര്‍, നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ ഉദിത് രാജ്, ചാന്ദ്‌നി ചൗക്കില്‍ ജയ്പ്രകാശ് അഗര്‍വാള്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. പ്രമുഖ നേതാക്കളോടൊപ്പമുള്ള  റോഡ് ഷോ ഉള്‍പ്പെടെയുള്ള പ്രചരണത്തിലും കേരള നേതാക്കള്‍ പങ്കെടുക്കും.

Read More... 'സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ്'; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നെന്ന് തിരുവഞ്ചൂര്‍

ഇതിന് പുറമെ ഗൃഹസന്ദര്‍ശനം നടത്തി പരമാവധി മലയാളി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കും. കൂടാതെ കുടുംബസംഗമം ഉള്‍പ്പെടെ  വിളിച്ച് ചേര്‍ത്ത് ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തില്‍കേരള സംഘം 23 വരെ പ്രചരണത്തിലുണ്ടാകും. 

Latest Videos
Follow Us:
Download App:
  • android
  • ios