തമിഴ്നാട് ലീഗിന് പുതിയ ഭാരവാഹികള്‍; ഖാദര്‍ മൊയ്തീന്‍ പ്രസിഡന്റ്, മുഹമ്മദ് അബൂബക്കര്‍ ജനറല്‍ സെക്രട്ടറി

ചെന്നൈയില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Khader Moideen new President for tamil nadu Muslim League joy

ചെന്നൈ: തമിഴ്നാട് സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീനാണ് പ്രസിഡന്റ്, കെ.എ.എം മുഹമ്മദ് അബൂബക്കറാണ് ജനറല്‍ സെക്രട്ടറി. എം.എസ്.എ ഷാജഹാന്‍ ട്രഷറര്‍, എം. അബ്ദുറഹ്മാന്‍ ചീഫ് വൈസ് പ്രസിഡന്റ്. ചെന്നൈയില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

എസ്.എം കോദാര്‍ മൈദീന്‍, തിരുപ്പൂര്‍ പി.എസ്. ഹംസ, കെ.നവാസ് കനി എം.പി, മുഹമ്മദ് അലി, ഇ.മുഹമ്മദ് അലി, ആര്‍.ഡി.ബി. ദാവൂദ് ബാഷ, വി.ടി.എസ്.ആര്‍ മുഹമ്മദ് ഇസ്മായില്‍, കെ.ടി. കിജാര്‍ മുഹമ്മദ് എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍. നെല്ലായി മജീദ്, കായല്‍ മഖബൂബ്, അമ്പൂര്‍ എച്ച്. ബാസിദ്, വി.ജീവ ഗിരിധരന്‍, ആടുതുറൈ എ.എം ഷാജഹാന്‍, മില്ലത്ത് എസ്.ബി. ഇസ്മായില്‍, നിസാമുദ്ദീന്‍, ക അവ്ത കാദര്‍, എച്ച്.എം. അബ്ദുള്‍ ഖാലിക്ക് എന്നിവര്‍ സംസ്ഥാന സെക്രട്ടറിമാരാണ്. 

അപ്പന്നൂര്‍ ആര്‍.ജബറുള്ള, എസ്.എ ഇബ്രാഹിം മക്കി, വി.എം. ഫാറൂഖ്, എം.ജെ.എ. ജമാല്‍ ഇബ്രാഹിം, കെ.എ.ഡബ്ല്യു.അബ്ദുല്‍ ഖാദര്‍ ഷെരീഫ്, അബ്ദുള്‍ ജബ്ബാര്‍, അബ്ദുള്‍ റഹ്മാന്‍ റബ്ബാനി, മുഹമ്മദ് തയ്യൂബ്, അന്‍സാര്‍ ബാഷ എന്നിവരെ ഡെപ്യൂട്ടി സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കൂടാതെ വിവിധ സബ് കമ്മിറ്റി അഡ്മിനിസ്ട്രേറ്റര്‍മാരെയും യോഗം തെരഞ്ഞെടുത്തതായി ലീഗ് അറിയിച്ചു. 


അനില്‍ കുമാര്‍ പറഞ്ഞത് ബിജെപി ആശയം; തിരുത്ത് കൊണ്ട് പ്രശ്നം തീരില്ലെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ബി.ജെ.പി ദേശീയതലത്തില്‍ ഉപയോഗിക്കുന്ന രാഷ്ട്രീയവും ആശയവുമാണ് സി.പി.എം നേതാവ് കെ അനില്‍കുമാര്‍ പറഞ്ഞതെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തിരുത്തിയത് കൊണ്ട് പ്രശ്നം തീരില്ല. ബി.ജെ.പി ഉയര്‍ത്തുന്ന അതേ വിഷയം എന്തുകൊണ്ട് സിപിഎം നേതാവില്‍ നിന്ന് പുറത്തുവന്നു.? ഇതാണ് പ്രധാനം. വോട്ട് ബാങ്ക് രാഷ്ട്രീയം എന്ന് ഇതിനെ പറയാനാവില്ല. എന്തുകൊണ്ട് വസ്ത്ര സ്വാതന്ത്ര്യത്തെ സി.പി.എം ഭയക്കുന്നു? ഇതൊരു സമീപനത്തിന്റെ പ്രശ്നമാണ്. ഇതേക്കുറിച്ചാണ് സി.പി.എം മറുപടി പറയേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

പ്രധാനമന്ത്രി തന്നെ ഇപ്പോള്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പറയുന്നത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കുറയ്ക്കണം എന്നാണ്. വിഭാഗീയതയാണ് ബി.ജെ.പിയുടെ മുഖമുദ്ര. അതുതന്നെ സി.പി.എം നേതാവില്‍ നിന്ന് പുറത്തുവന്നത് എന്തുകൊണ്ടാണ്. ഈ സംശയം ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

2 കാലും കുത്തി നിൽക്കാൻ ഇടം കിട്ടുന്നവർ ഭാഗ്യവാന്മാര്‍! വന്ദേ ഭാരത് കൊള്ളാം, പക്ഷേ ഇത് 'പണി'യെന്ന് യാത്രക്കാർ 
 


 

Latest Videos
Follow Us:
Download App:
  • android
  • ios