വിമാന ടിക്കറ്റ് നിരക്കിൽ പത്തിരട്ടിയോളം വർധന; ചട്ടം 135 ചോദ്യം ചെയ്ത് പ്രവാസി അസോസിയേഷൻ ദില്ലി ഹൈക്കോടതിയിൽ

ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം -135 ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള അവകാശത്തിന് മേലുള്ള ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു

Kerala Pravasi Association petition against air ticket rate hike

ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാന നിരക്ക് കോടതി ഇടപെടൽ ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ റിട്ട്. ഹർജി. കേരള പ്രവാസി അസോസിയേഷനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം -135 ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള അവകാശത്തിന് മേലുള്ള ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകുന്ന് ചട്ടമാണ് വ്യോമയാന നിയമത്തിലെ 135ാം ചട്ടം. എന്നാൽ വിദേശരാജ്യത്തേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ കമ്പനികൾക്കും വിദേശകമ്പനികളുടെയും ടിക്കറ്റ് നിരക്കിന് പരിധി നിശ്ചിയിക്കാൻ സർക്കാരിനാകുമെന്നും ഇതിന് കോടതി ഇടപെടലുണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേരള പ്രവാസി അസോസിയേഷനായി പ്രസിഡൻറ് രാജേന്ദ്രൻ വെള്ളപാലത്ത്, അശ്വനി നമ്പാറമ്പത് എന്നിവരാണ് ഹർജിക്കാർ. ദില്ലിയിലെ കെ എം എൻ പി ലോ ഫേമാണ് ഹർജി ഫയൽ ചെയ്തത്.

എയർ ഇന്ത്യയ്ക്ക് മുടക്കിയ പണം തിരിച്ചു പിടിക്കാൻ കേന്ദ്രം; അലയൻസ് എയർ അടക്കമുള്ളവയുടെ ഓഹരി വിറ്റഴിക്കും

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായത്. ഇത് മലയാളികൾ അടക്കം പ്രവാസികളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ടിക്കറ്റ് നിരക്ക് നാൽപ്പത് ശതമാനത്തോളവും ആഭ്യന്തര യാത്രാ നിരക്ക് ഇരുപത് ശതമാനവും വര്‍ധിച്ച സാഹചര്യമാണ്. ഗൾഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂൺ മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് നിരക്ക് ഉയർന്ന നിൽക്കുന്നത്. വിമാന ഇന്ധനവില ഉയർന്നതാണ് നിരക്ക്  ഉയരാന്‍ കാരണമായി കമ്പനികൾ പറയുന്നത്.വിമാന നിരക്ക് വർധനവിന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ടിക്കറ്റ് നിരക്ക് വിപണിക്ക്  നിരക്ക് അനുസൃതമാണെന്നുമാണ് ഈ വിഷയത്തിൽ കേന്ദ്രഇടപെടൽ ആവശ്യപ്പെട്ട് കേരള എംപിമാർക്ക് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ്  നേരത്തെ  പാർലമെന്റിൽ നൽകിയ മറുപടി.

ശ്രീറാം വെങ്കിട്ടറാമിന്‍റെ കളക്ടര്‍ പദവി ആനാവശ്യം; മുഖ്യമന്ത്രിയുടെ വാദം തള്ളി എല്‍ഡിഎഫ് ഘടകകക്ഷി നേതാവ്

Latest Videos
Follow Us:
Download App:
  • android
  • ios