7:54 AM IST
ഓണം കളറാക്കാൻ കനക്കുന്നിൽ ഇനി ആഘോഷത്തിന്‍റെ നാളുകൾ; പരിപാടികൾക്ക് ഇന്ന് തിരശ്ശീല ഉയരും
തലസ്ഥാനത്തെ ഓണം കളറാക്കാൻ കനക്കുന്നിൽ ഇനി ആഘോഷത്തിന്‍റെ പത്ത് നാൾ. ഏഷ്യാനെറ്റ് ന്യൂസും മൈത്രി അഡ്വർടൈസിംഗ് വർക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷത്തിന് ഇന്ന് തിരശ്ശീല ഉയരും.
7:53 AM IST
അൻവറിന് പിന്നിൽ ബാഹ്യശക്തികളെന്ന് എഡിജിപി; ഗൂഢാലോചനയെന്ന് മൊഴി നൽകി, വീണ്ടും മൊഴിയെടുക്കും
പിവി അന്‍വറിനെതിരെ ആരോപണവുമായി എഡിജിപി എംആർ അജിത് കുമാർ രംഗത്ത്. പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു. ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങൾ എഡിജിപി മൊഴി നൽകി. അന്വേഷണത്തിൻ്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകാന്‍ അവസരം വേണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു.
7:53 AM IST
മലപ്പുറം മുത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം മുത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്. ഒരു കയറിൽ ഇരുവരും കെട്ടി തൂങ്ങിയ നിലയിലാണ്. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
7:52 AM IST
ആ വ്യവസായി താനല്ലെന്ന് പ്രേം കുമാർ; 'എഡിജിപിയുമായി സൗഹൃദമുണ്ട്, അജിത് കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല'
എഡിജിപി- റാം മാധവ് കൂടിക്കാഴ്ചയിൽ പ്രതികരണവുമായി വ്യവസായി പ്രേം കുമാർ. ഇവർക്കൊപ്പം കൂടിക്കാഴ്ച്ച നടത്തിയ ആ വ്യവസായി താനല്ലെന്ന് പ്രേം കുമാർ പറഞ്ഞു. എഡിജിപി അജിത് കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല. കോവളത്തെ കൂടികാഴ്ചയിൽ താൻ ഉണ്ടായിരുന്നില്ലെന്നും പ്രേം കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടിക്കാഴ്ചയിലെ വ്യവസായി ബിഎൽഎം ചെയർമാൻ പ്രേം കുമാർ ആണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
7:51 AM IST
കാലിന് സർജറി കഴിഞ്ഞു; ശ്രുതി ആശുപത്രിയിൽ തുടരുന്നു, കൽപ്പറ്റ അപകടത്തിൽ പരിക്കേറ്റ എട്ടുപേരും ചികിത്സയിൽ
ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളും അപകടത്തിൽ പ്രതിശ്രുത വരനും മരിച്ച ശ്രുതി ആശുപത്രിയിൽ തുടരുന്നു. ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ ശ്രുതിയുടെ കാലൊടിഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ആരോഗ്യസ്ഥിതി സാധാരണ നിലയിലായതിനാൽ ശ്രുതിയെ ആശുപത്രിയുടെ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, വെള്ളാരംകുന്നിൽ അപകടത്തിൽ പരിക്കേറ്റ മറ്റ് എട്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് ജെൻസൺ ഓടിച്ചിരുന്ന വാൻ ബസ്സുമായി കൂട്ടിയിടിച്ചത്.
7:54 AM IST:
തലസ്ഥാനത്തെ ഓണം കളറാക്കാൻ കനക്കുന്നിൽ ഇനി ആഘോഷത്തിന്‍റെ പത്ത് നാൾ. ഏഷ്യാനെറ്റ് ന്യൂസും മൈത്രി അഡ്വർടൈസിംഗ് വർക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ആഘോഷത്തിന് ഇന്ന് തിരശ്ശീല ഉയരും.
7:53 AM IST:
പിവി അന്‍വറിനെതിരെ ആരോപണവുമായി എഡിജിപി എംആർ അജിത് കുമാർ രംഗത്ത്. പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു. ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങൾ എഡിജിപി മൊഴി നൽകി. അന്വേഷണത്തിൻ്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകാന്‍ അവസരം വേണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു.
7:53 AM IST:
മലപ്പുറം മുത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്. ഒരു കയറിൽ ഇരുവരും കെട്ടി തൂങ്ങിയ നിലയിലാണ്. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
7:52 AM IST:
എഡിജിപി- റാം മാധവ് കൂടിക്കാഴ്ചയിൽ പ്രതികരണവുമായി വ്യവസായി പ്രേം കുമാർ. ഇവർക്കൊപ്പം കൂടിക്കാഴ്ച്ച നടത്തിയ ആ വ്യവസായി താനല്ലെന്ന് പ്രേം കുമാർ പറഞ്ഞു. എഡിജിപി അജിത് കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല. കോവളത്തെ കൂടികാഴ്ചയിൽ താൻ ഉണ്ടായിരുന്നില്ലെന്നും പ്രേം കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടിക്കാഴ്ചയിലെ വ്യവസായി ബിഎൽഎം ചെയർമാൻ പ്രേം കുമാർ ആണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
7:51 AM IST: