കാർത്തിയെ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് നടപടിയെന്നതാണ് ശ്രദ്ധേയം.
ചെന്നൈ : രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽകാർത്തി ചിദംബരത്തിന് കാരണംകാണിക്കൽ നോട്ടീസ്. വിശദീകരണം ആവശ്യപ്പെട്ട് തമിഴ്നാട് പിസിസി അച്ചടക്കസമിതി നോട്ടീസ് നൽകി. മോദിക്ക് തുല്യനല്ല രാഹുൽ, മോദി രാഹുലിനേക്കാൾ പ്രസിദ്ധൻ തുടങ്ങിയ പരാമർശത്തിന്മേലാണ് നടപടി. കാർത്തിയെ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് നടപടിയെന്നതാണ് ശ്രദ്ധേയം.

