കര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ ഈശ്വരപ്പയ്ക്ക് കൊവിഡ്

ഇന്നലെ വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജോലെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

karnataka minister ks eshwarappa test positive for covid 19

ബാംഗ്ലൂർ: കൊവിഡ് വ്യാപനത്തിനിടെ കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ്.  ബിജെപിയിലെ മുതിര്‍ന്ന നേതാവും ഗ്രാമവികസന മന്ത്രിയുമായ കെ എസ് ഈശ്വരപ്പയുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. യെദിയൂരപ്പ മന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് ഇദ്ദേഹം.

"ഇന്ന് എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.ഇപ്പോൾ ഡോക്ടർമാരുടെ ഉപദേശപ്രകാരം ഞാൻ ആശുപത്രിയിൽ ചികിത്സയിലാണ്", ഈശ്വരപ്പ ട്വിറ്ററിൽ കുറിച്ചു. ഇന്നലെ വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജോലെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

കഴിഞ്ഞ മാസം മുഖ്യമന്ത്രി യെദിയൂരപ്പ, ആരോഗ്യമന്ത്രി ബി ശ്രീരാമുലു, ടൂറിസം മന്ത്രി സി ടി രവി, കൃഷി മന്ത്രി ബി സി പാട്ടീല്‍, വനം മന്ത്രി ആനന്ദ് സിങ് എന്നിവര്‍ക്കും കൊവിഡ് കണ്ടെത്തിയിരുന്നു. 

അതേസമയം, കർണാടകത്തിൽ ഇന്ന് 9058 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 135 പേരാണ് മരണത്തിന് കീഴടങ്ങിയത്.ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 90999 ആയി. ആകെ മരണം 5837, ആകെ രോഗബാധിതർ 351481 ആണ്.

Latest Videos
Follow Us:
Download App:
  • android
  • ios