മാസ്‌കില്ല, സാമൂഹിക അകലമില്ല; നിയന്ത്രണങ്ങള്‍ വീണ്ടും ലംഘിച്ച് കര്‍ണാടക ആരോഗ്യമന്ത്രി ശ്രീരാമുലു
കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലു. ദേവനഗരിയില്‍ ഇന്നുനടന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ കല്യാണത്തിന് മാസ്‌ക് പോലും ധരിക്കാതെയാണ് മന്ത്രി എത്തിയത്.
ബെംഗളൂരു: കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലു. ദേവനഗരിയില്‍ ഇന്നുനടന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ കല്യാണത്തിന് മാസ്‌ക് പോലും ധരിക്കാതെയാണ് മന്ത്രി എത്തിയത്. ദേവനഗരിയിലെ ഹഗരിബൊമ്മനഹള്ളിയില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പരമേശ്വര്‍ നായിക്കിന്റെ മകന്റെ വിവാഹത്തിനെത്തിയതാണ് കര്‍ണാടക ആരോഗ്യമന്ത്രി.
മന്ത്രിയെ പൊതിഞ്ഞ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്‌പോഴും മാസ്‌ക് പോലും ധരിച്ചിട്ടില്ല. സാമൂഹിക അകലം പേരിനുപോലുമില്ല. 50 പേര്‍ക്കുമാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കനാകാൂ എന്നിരിക്കെ നൂറുകണക്കിനാളുകളാണ് വിവാഹത്തിനെത്തിയത്. ഇത് ആദ്യമായിട്ടല്ല ശ്രീരാമുലു കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത്.
നേരത്തെ ചിത്രദുര്‍ഗയില്‍ മന്ത്രിക്ക് വന്‍ വരവേല്‍പ് നല്‍കിയതും വിവാദമായിരുന്നു. ഇതിനിടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി തഹസില്‍ദാരോട് റിപ്പോര്‍ട്ട് തേടി. നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.