'വീഡിയോ കോൾ വിളിച്ച് ന​ഗ്നത കാണിച്ചു'; യുവതിക്കെതിരെ പരാതിയുമായി ബിജെപി എംഎൽഎ

'കഴിഞ്ഞ ദിവസം അജ്ഞാത നമ്പറിൽ നിന്ന് തന്റെ ഫോണിലേക്ക് വാട്സ് ആപ് കോൾ വന്നു. അറ്റൻഡ് ചെയ്ത ഉടൻ തന്നെ യുവതി വസ്ത്രമഴിച്ച് സ്വകാര്യഭാ​ഗങ്ങൾ പ്രദർശിപ്പിച്ചു'.

Karnataka BJP MLA alleges honey-trap plot

ബെം​ഗളൂരു: തനിക്കെതിരെ ഹണിട്രാപ് ശ്രമം നടന്നെന്ന പരാതിയുമായി കർണാടക എംഎൽഎ ജി.എച്ച്. തിപ്പറെഡ്ഡി. അജ്ഞാത യുവതിയാണ് തന്നെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചതെന്നും ബിജെപി എംഎൽഎ ആരോപിച്ചു. കഴിഞ്ഞ ദിവസം അജ്ഞാത നമ്പറിൽ നിന്ന് തന്റെ ഫോണിലേക്ക് വാട്സ് ആപ് കോൾ വന്നു. അറ്റൻഡ് ചെയ്ത ഉടൻ തന്നെ യുവതി വസ്ത്രമഴിച്ച് സ്വകാര്യഭാ​ഗങ്ങൾ പ്രദർശിപ്പിച്ചു. ഉടൻ താൻ കോൾ കട്ട് ചെയ്തു. എന്നാൽ, ഇതേ നമ്പറിൽ നിന്ന് പോൺ വീഡിയോകൾ തന്റെ ഫോണിലേക്ക് അയച്ചെന്നും ചിത്രദുർ​ഗ എംഎൽ‌എ പറഞ്ഞു. തനിക്ക് വന്ന നമ്പറും ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സംഭവത്തിന് പിന്നിൽ ​ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നതായും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

85കാരൻ അഞ്ചുവയസുകാരിയെ ഉപദ്രവിച്ചതായി പരാതി, കേസെടുത്തിട്ടും പൊലീസ് തുടർ നടപടികളില്ലെന്ന് കുടുംബം

Latest Videos
Follow Us:
Download App:
  • android
  • ios