കര്‍ണാടകയിലും പടക്കം നിരോധിച്ചു
വായുമലിനീകരണം കൊവിഡ് രോഗികളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ പടക്കം നിരോധിച്ചത്.
ബെംഗളൂരു: ദില്ലിക്ക് പിന്നാലെ പടക്കം നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദീപാവലിക്ക് തൊട്ടുമുമ്പ് പടക്കം നിരോധിച്ചത്. കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിലാണ് പടക്കം നിരോധിക്കുന്നതെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ് അറിയിച്ചു. വായുമലിനീകരണം കൊവിഡ് രോഗികളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ പടക്കം നിരോധിച്ചത്.
ദില്ലി, ബംഗാള്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് പടക്ക നിരോധനവുമായി ആദ്യം മുന്നോട്ടുവന്നത്. ചര്‍ച്ച ചെയ്തതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച 3100 കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 31 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.