കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കന്യാകുമാരി എംപി വസന്തകുമാറിന്റെ നില ഗുരുതരം
കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കോൺഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ എച്ച് വസന്തകുമാറിന്റെ നില ഗുരുതരമായതായി ഡോക്ടർമാർ. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
കന്യാകുമാരി: കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കോൺഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ എച്ച് വസന്തകുമാറിന്റെ നില ഗുരുതരമായതായി ഡോക്ടർമാർ. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. വെൻ്റിലേറ്റർ സഹായത്തിനൊപ്പം എക്മോ ചികിത്സയും നൽകുന്നുണ്ട്. ഓഗസ്റ്റ് 11 നാണ് വസന്തകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്.
തമിഴ്നാട് കോൺഗ്രസ് ഘടകം വർക്കിങ്ങ് പ്രസിഡൻ്റാണ്. രണ്ട് തവണ നംഗുന്നേരിയിൽ നിന്ന് തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വസന്തകുമാർ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് പൊൻ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. തമിഴ്നാട്ടിലും കർണാടകത്തിലും നിരവധി ബ്രാഞ്ചുകളുള്ള 'വസന്ത് ആൻഡ് കോ ' യുടെ സ്ഥാപകനും വസന്ത് ടിവി എംഡിയുമാണ് എച്ച് വസന്തകുമാർ.