'ആ അഞ്ചുമാസം മരണം വരെ മറക്കില്ല'; പ്രതിസന്ധിഘട്ടത്തെ അതിജീവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കല്‍പ്പന സോറൻ

ഹേമന്ത് സോറന്‍റെ ജയിൽവാസം ജീവിതത്തിലെ പ്രതിസന്ധിഘട്ടമായിരുന്നുവെന്ന് ഭാര്യ കല്‍പ്പന സോറൻ. ജാര്‍ഖണ്ഡിൽ ഹേമന്ത് സോറൻ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും കല്‍പ്പന.

kalpana murmu soren says that Hemant Soran government will come to power in jharkhand by winning more seats than absolute majority

ദില്ലി: ജാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാർ കേവല ഭൂരിപക്ഷത്തേക്കാൾ സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്ന് ജെ എം എം നേതാവും ഹേമന്ത് സോറന്‍റെ ഭാര്യയുമായ കൽപ്പന സോറൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒന്നാം ഘട്ടത്തിൽ പോളിംഗ് ഉയർന്നത് ഇതിന് തെളിവാണ്. സോറന്‍റെ ജയിൽവാസം ജീവിതത്തിലെ പ്രതിസന്ധിഘട്ടമായിരുന്നു. പാർട്ടിയുടെയും ജനങ്ങളുടെയും പിന്തുണയാണ് തന്നെ വീട്ടമ്മയിൽ നിന്ന് രാഷ്ട്രീയക്കാരിയാക്കിയതെന്നും കൽപ്പന പറഞ്ഞു. 

കേവല ഭൂരിപക്ഷത്തെക്കാൾ കൂടുതൽ സീറ്റുകൾ മുന്നണി നേടുമെന്നും കല്‍പ്പന സോറൻ പറഞ്ഞു. ഒന്നാം ഘട്ടത്തിലെ വോട്ടിംഗ് ശതമാനം  ഇതിന് തെളിവാണ്.
ഈ സർക്കാർ ജനങ്ങളോട് സത്യസന്ധത കാട്ടി. നിരവധി ജനക്ഷേമ പദ്ധതികൾ നടപ്പാക്കി. തന്‍റെ റാലികൾക്ക് ലഭിക്കുന്ന ജനപങ്കാളിത്തം വോട്ടാകും. ഹേമന്ത് സോറൻ ജയിലായത് പ്രതിസന്ധിഘട്ടമാണ്. ഭാര്യ, അമ്മ എന്ന നിലയിൽ സങ്കീർണമായ സാഹചര്യമായിരുന്നു അത്.  കുടുംബത്തിന്‍റെയും പാർട്ടിയുടെയും പിന്തുണകൊണ്ടാണ് പ്രതിസന്ധി അതിജീവിച്ചത്. പ്രതിസന്ധികളിലൂടെ കടന്നുപോയ അഞ്ചുമാസം മരണം വരെ മറക്കില്ല. ജനങ്ങൾ തന്ന ശക്തിയാണ് വീട്ടമ്മയിൽ നിന്ന് രാഷ്ട്രീയത്തിൽ എത്തിച്ചത്. പാർട്ടിയിലെ പ്രശ്നങ്ങൾ തീർക്കാനും ആ പിന്തുണ സഹായിച്ചു. 

ജാർഖണ്ഡിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റം എന്ന വാദം നിലനിൽക്കില്ലെന്ന് ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി കല്‍പ്പന സോറൻ പറഞ്ഞു.
അന്താരാഷ്ട്ര അതിർത്തിയില്ലാത്ത സംസ്ഥാനത്ത് ഇതെങ്ങനെ സാധിക്കും? അങ്ങനെയെങ്കിൽ അതിനുത്തരവാദി കേന്ദ്രമാണെന്നും മറ്റൊന്നും ഇല്ലാത്തതിനാലാണ് ഈ വാദമെന്നും കൽപന സോറൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തള്ളുമെന്ന് സുപ്രീം കോടതി; ഇടക്കാല ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ പിൻവലിച്ചു

 

Latest Videos
Follow Us:
Download App:
  • android
  • ios