കാലം കരുതിവെച്ച കാവ്യനീതി,രാജ്യം കണ്ടതിൽ വച്ചേറ്റവും വലിയ കാപട്യക്കാരനെ ദില്ലി തിരിച്ചറിഞ്ഞു:കെ സുരേന്ദ്രന്‍
ദില്ലിയിൽ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല അർബ്ബൻ നക്സലുകളും "കൾച്ചറൽ" മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ളാമുമെന്ന് കെ സുരേന്ദ്രന്‍
![k surendran on delhi win k surendran on delhi win](https://static-gi.asianetnews.com/images/01jgrpn25gx17nyprm3djz47kf/1_363x203xt.jpg)
തിരുവനന്തപുരം: ദില്ലിയില്‍ ആം ആദ്മിയെ തകര്‍ത്ത് ബിജെപി ്ധികാരത്തില്‍ തിരിച്ചെത്തിയതില്‍ സന്തോഷം പങ്കവച്ച് കെ സുരേന്ദ്രന്‍ രംഗത്ത്.രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ കാപട്യക്കാരനെ ഒരു ജനത തിരിച്ചറിയാൻ പതിനഞ്ചുവർഷമെടുത്തു എന്നുള്ളത് ജനാധിപത്യത്തിന്‍റെ ദൗർബ്ബല്യമായി കണക്കാക്കുന്നവരുണ്ടാവും. ദില്ലിയിൽ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല അർബ്ബൻ നക്സലുകളും "കൾച്ചറൽ" മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ളാമും തുക്കടെ തുക്കടെ ഗ്യാങ്ങും പിന്നെ സോറോസ് ഫണ്ടഡ് ജർണ്ണോകളുമാണ്. കാലം കരുതിവെച്ച കാവ്യനീതിയെന്ന് കെ സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു