ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ 51മത് ചീഫ് ജസ്റ്റിസായാണ് സഞ്ജീവ് ഖന്ന ചുമതലയേൽക്കുക.

Justice Sanjiv Khanna To Take Oath Today As 51st Chief Justice Of India

ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകൾ. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ത്യയുടെ 51മത് ചീഫ് ജസ്റ്റിസായാണ് സഞ്ജീവ് ഖന്ന ചുമതലയേൽക്കുക.

2025 മെയ് 13വരെ പദവിയില്‍ തുടരും. 2005 ജൂണില്‍ ദില്ലി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം, 2006ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്. 

സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ദില്ലി യൂണിവേഴ്‌സിറ്റി കാംപസ് ലോ സെന്ററില്‍ നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്. 1983 ല്‍ ദില്ലി ബാര്‍ കൗണ്‍സിലിന് കീഴില്‍ അഭിഭാഷകനായി തുടക്കം കുറിച്ചു.

സർക്കാർ സർവീസ് റിക്രൂട്ട്മെന്റ് നടപടി; ഇടയ്ക്ക് വെച്ച് യോ​ഗ്യത മാനദണ്ഡങ്ങളിൽ മാറ്റം വരുത്തരുത്; സുപ്രീംകോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios