ജൂനിയർ ഡോക്ടറെ സഹപ്രവർത്തകൻ ബലാത്സംഗം ചെയ്തു; അതിക്രമം മെഡിക്കൽ കോളേജിലെ ആൾത്താമസമില്ലാത്ത ഹോസ്റ്റലിൽ

വനിതാ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 25കാരനെ അറസ്റ്റ് ചെയ്തു

Junior Doctor Raped By Colleague In Abandoned Medical College Hostel Accused Arrested

ഗ്വാളിയോർ: മെഡിക്കൽ കോളേജിൽ 25കാരിയായ ജൂനിയർ ഡോക്ടറെ സഹപ്രവർത്തകൻ ബലാത്സംഗം ചെയ്തെന്ന് പരാതി. ആരും താമസമില്ലാതെ ഹോസ്റ്റലിൽ വെച്ചായിരുന്നു അതിക്രമം. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 25കാരനായ പ്രതിയും ജൂനിയർ ഡോക്ടറാണ്. 

മധ്യപ്രദേശിലെ ഗ്വാളിയോറിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഗജരാജ മെഡിക്കൽ കോളേജിലാണ് സംഭവം. മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിലാണ് ജൂനിയർ ഡോക്ടർ താമസിച്ചിരുന്നതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് അശോക് ജാദൻ പറഞ്ഞു. സഹപ്രവർത്തകനായ ജൂനിയർ ഡോക്ടർ ആൾത്താമസമില്ലാത്ത ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് 25കാരിയെ വിളിച്ചുവരുത്തി. ഇവിടെ വച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. 

വനിതാ ഡോക്ടർ കാമ്പു പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

18കാരി 540 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനത്തിന് കരസേന, എൻഡിആർഎഫ്, ബിഎസ്എഫ് സംഘമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios