ആർട്ടിക്കിൾ 356 കൊണ്ടുവന്ന് സർക്കാരുകളെ വീഴ്ത്തി, ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിന് കാരണം കോൺഗ്രസെന്ന് ജെപി നദ്ദ
1952 മുതൽ 1967 വരെ രാജ്യത്ത് ഒരു തെരഞ്ഞെടുപ്പായിരുന്നു .ആർട്ടിക്കിൾ 356 കൊണ്ടുവന്ന് കോൺഗ്രസാണ് വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകളെ വീഴ്ത്തിയത്
ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കേണ്ടി വന്നതിന് കാരണം കോൺഗ്രസെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. 1952 മുതൽ 1967 വരെ രാജ്യത്ത് ഒരു തെരഞ്ഞെടുപ്പായിരുന്നു. ആർട്ടിക്കിൾ 356 കൊണ്ടുവന്ന് കോൺഗ്രസാണ് വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകളെ വീഴ്ത്തിയത്. നെഹ്റു 8 തവണയും ഇന്ദിര ഗാന്ധി 50 തവണയും രാജീവ് ഗാന്ധി 9 തവണയും മൻമോഹൻ സിംഗ് 10 തവണയും ഈ നിയമം ഉപയോഗിച്ചു.ഇ താണ് രാജ്യത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കേണ്ട സാഹചര്യം വരുത്തിയത്
ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന വാദത്തെ അദ്ദേഹം വിമർശിച്ചു. രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരും ഉപപ്രധാനമന്ത്രിമാരുമായ മൂന്ന് പേർ പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ജനിച്ചവരാണ്. എന്നാൽ പാകിസ്ഥാൻ കയ്യേറിയ കശ്മീരിലെ ജനങ്ങൾക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽപോലും മത്സരിക്കാനോ നിയമസഭാ അംഗത്വമോ കിട്ടിയിരുന്നില്ല. ആർട്ടിക്കിൾ 370-ആണ് ഇതിന് കാരണം. ഈ പ്രത്യേക പദവി തിരിച്ചു നൽകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
രാജ്യസഭയിലെ ഭരണഘടന ചർച്ചയിലാണ് കോൺഗ്രസിനെതിരെ ജെ പി നദ്ദ ആഞ്ഞടിച്ചത്. കോൺഗ്രസാണ് ഭരണഘടന തിരുത്താനും ആത്മാവ് നഷ്ടപ്പെടുത്താനും ശ്രമിച്ചത്. ഭരണഘടനയെ ശക്തമാക്കുന്ന എല്ലാ നടപടികളും ബിജെപി സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
.