മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു; അക്രമികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം, ദാരുണ സംഭവം ഉത്തര്‍പ്രദേശിൽ

സംഭവത്തിൽ പൊലീസിന്‍റെ വീഴ്ച ആരോപിച്ച് ജോൻപൂരിലെ മാധ്യമപ്രവർത്തകരുടെ സംഘടനയും രംഗത്തെത്തി.

journalist was shot dead in Uttar Pradesh's Jaunpur Sudarshan News Reporter Ashutosh Srivastava

ദില്ലി: ഉത്തർപ്രദേശിലെ ജോൻപൂരിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു. സുദർശൻ ന്യൂസ് റിപ്പോർട്ടർ അശുതോഷ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. ജോൻപൂരിലെ ഷാഗഞ്ചിലാണ് സംഭവം. അജ്ഞാതരായ അക്രമികളാണ് വെടിവെച്ചതെന്നാണ് നിഗമനം. അക്രമികളെ പിടികൂടാൻ അന്വേഷണ സംഘം രൂപീകരിച്ചതായി ജോൻപൂർ എസ്പി അജയ് പാൽ ശർമ്മ പറഞ്ഞു.

അതേസമയം, പൊലീസിനെതിരെ കടുത്ത ആരോപണവുമായി അശുതോഷിന്‍റെ കുടുംബം രംഗത്തെത്തി. അശുതോഷ് പ്രദേശത്ത് അനധികൃതമായി നടക്കുന്ന ഗോവധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നെന്നും ഇത് മൂലം അശുതോഷിന് പശു കടത്ത് സംഘങ്ങളിൽ നിന്നും നിരന്തരം ഭീഷണി ഉണ്ടാകാറുണ്ടായിരുന്നെന്നും കുടുംബം പറഞ്ഞു.

ഭീഷണി മൂലം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും ആവശ്യം പൊലീസ് അവഗണിച്ചെന്നും കുടുംബം പറയുന്നു. സംഭവത്തിൽ പൊലീസിന്‍റെ വീഴ്ച ആരോപിച്ച് ജോൻപൂരിലെ മാധ്യമപ്രവർത്തകരുടെ സംഘടനയും രംഗത്തെത്തി.കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.

'മുഖ്യമന്ത്രിയുടെ പിഎ മർദിച്ചു', പൊലീസിനെ സമീപിച്ച് സ്വാതി മലിവാൾ, ആംആദ്മി പാർട്ടിക്കുള്ളിൽ നാടകീയ നീക്കങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios