ജനതാ കര്‍ഫ്യൂ: കൈകള്‍ കൊട്ടിയാല്‍ കൊറോണ വൈറസ് നശിക്കുമെന്നത് വ്യാജം; വ്യക്തമാക്കി പിഐബി

ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കരഘോഷം മുഴക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത് കൊവിഡ് 19 വൈറസിനെ കൊല്ലാനാണെന്ന വ്യാജ വാര്‍ത്തകള്‍ രാജ്യമെമ്പാടും പ്രചരിച്ചിരുന്നു.
 

janatha curfew  fact check The vibration generated by clapping together will NOT destroy #Coronavirus infection

ദില്ലി:  കൊവിഡ് 19 അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുന്നതിനെ തുടര്‍ന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത് മുതല്‍ പലതരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് പുറത്തിറങ്ങുന്നത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ പല തവണ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനതാ കര്‍ഫ്യൂ ഇന്ന് പാലിക്കുമ്‌പോഴും ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. 

കൈകള്‍ ചേര്‍ത്തടിക്കുമ്‌പോഴുണ്ടാകുന്ന കമ്പനം കൊറോണ വൈറസ് ബാധയെ തടയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിഐബി ഫാക്ട് ചെക്ക്. ജനതാ കര്‍ഫ്യൂ നടപ്പിലാക്കുന്ന ഇന്ന,് വൈകീട്ട് അഞ്ച് മണിക്ക് കരഘോഷം മുഴക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇത് കൊവിഡ് 19 വൈറസിനെ കൊല്ലാനാണെന്ന വ്യാജ വാര്‍ത്തകള്‍ രാജ്യമെമ്പാടും പ്രചരിച്ചിരുന്നു. ഇത് തെറ്റാണെന്നും കൊവിഡ് 19 നെതിരെ രാവും പകലുമില്ലാതെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ ജീവനക്കാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതിന് വേണ്ടിയാണ് അത്തരമൊരു പ്രവര്‍ത്തി ചെയ്യാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്നും പിഐബി  ഫാക്ട് ചെക്ക് വ്യക്തമാക്കി. 

അതേസമയം പലരും സമാനമായ സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേരളാ പൊലീസും വ്യക്തമാക്കിയിരുന്നു. ജനതാകര്‍ഫ്യൂവുമായി ബന്ധപ്പെട്ട്, നിരത്തിലിറങ്ങിയാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും, പമ്പുകള്‍ അടച്ചിടും തുടങ്ങി പലവിധ വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.

കോവിഡ് ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ പുറത്തിറങ്ങാതെ പരമാവധി സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നാളെ കര്‍ഫ്യുവിന് ആഹ്വാനം ചെയ്തിട്ടുള്ളതെന്നും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios