'ബിജെപിയുമായി ബന്ധമില്ല'; ആരോപണം നിഷേധിച്ച് ജമാഅത്തെ ഇസ്ലാമി നേതാവ്

എൻജിനീയർ റാഷിദിൻ്റെ പാർട്ടിയുമായുള്ള സഹകരണത്തെ താനടക്കം ഒരു വിഭാഗം എതിർത്തിരുന്നു.

Jamaat-e-Islami leader denied bjp alleiance allegation

ദില്ലി: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ ബിജെപി ബന്ധം നിഷേധിച്ച് ജമാഅത്തെ ഇസ്ലാമി. പിഡിപിയുടെയും നാഷണൽ കോൺഫറൻസിൻ്റെയും പ്രചാരണം മാത്രമെന്ന് മുൻ നേതാവ് ഡോ. തലത് മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യക്തിയോ പ്രസ്ഥാനമോ ശക്തമായാൽ അവരെ ബിജെപി ഏജന്റായി ചിത്രീകരിക്കുകയാണ്. ജമ്മു കശ്മീരിൽ ബിജെപി അധികാരത്തിൽ വരില്ല. എൻജിനീയർ റാഷിദിൻ്റെ പാർട്ടിയുമായുള്ള സഹകരണത്തെ താനടക്കം ഒരു വിഭാഗം എതിർത്തിരുന്നു. അവരുടെ  സഹകരണം പ്രചാരണ രംഗത്ത് ദൃശ്യമല്ലെന്നും തലത് മജീദ് പറഞ്ഞു. പുൽവാമയിൽ ജമാഅത്തെ ഇസ്ലാമി നിർത്തിയിരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി കൂടിയാണ് തലത് മജീദ്.  

ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടം കഴിഞ്ഞിരുന്നു.  63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്. മെച്ചപ്പെട്ട പോളിംഗ് ശതമാനം കശ്മീർ പുനഃസംഘടനയുടെ വിജയമെന്ന് ബി ജെ പി വിലയിരുത്തിയപ്പോൾ കേന്ദ്ര സർക്കാർ നടപടികളോടുള്ള അമർഷമെന്നാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്. 24 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുത്ത് നടത്തിയത്.

ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്. 219 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടിയത്. 23 ലക്ഷം പേർക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടവകാശം ഉണ്ടായിരുന്നു. ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഏർപ്പെടുത്തിയിരുന്നത്. തെരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios