ജഗദീഷ് ഷെട്ടാറും മന്ത്രിസഭയിൽ ? കര്‍ണാടകയിൽ സത്യപ്രതി‍ജ്ഞ വ്യാഴാഴ്ചയെന്ന് സൂചന; സ്റ്റാലിനടക്കം നേതാക്കളെത്തും

തോറ്റെങ്കിലും ജഗദീഷ് ഷെട്ടറും മന്ത്രിസഭയിലുണ്ടാകും. എംഎൽസി ആയി നാമനിർദ്ദേശം ചെയ്ത്‌ മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം.

jagadish shettar will also be a minister in karnataka congress ministry apn

ബംഗ്ലൂരു : കര്‍ണാടകയിൽ മുഖ്യമന്ത്രി ആരാകുമെന്നതിൽ തീരുമാനമായില്ലെങ്കിലും സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമായതായി സൂചന. കോൺഗ്രസ് സർക്കാ‍ർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് വിവരം. സസ്പെൻസുകൾക്ക് വിരാമമിട്ട് മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. എംഎൽസി ആയി നാമനിർദ്ദേശം ചെയ്ത്‌ മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം. ജഗദീഷ്‌ ഷെട്ടറിന് മികച്ച പരിഗണന നൽകണമെന്ന് ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം.

സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരു പോലെ വിജയിച്ച് കയറി, ചരടുവലികൾ നടത്തുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുടെ അഭിപ്രായമാരായും. എംഎൽഎമാരുമായി ച‍ര്‍ച്ച നടത്തിയ ശേഷം പ്രത്യേക നിരീക്ഷകർ എഐസിസി അധ്യക്ഷന് നാളെ റിപ്പോർട്ട്‌ നൽകും. സംസ്ഥാനത്തെ സാഹചര്യവും എംഎൽഎമാരുടെ താത്പര്യവും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് നൽകുക. ഇത് ലഭിച്ച ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖർഗ്ഗെ സോണിയയെയും രാഹുലിനെയും കണ്ട്‌ ചർച്ച നടത്തും. ആവശ്യമെങ്കിൽ കർണ്ണാാടക നേതാക്കളെ ദില്ലിക്ക്‌ വിളിപ്പിക്കും. രണ്ട്‌ ദിവസത്തിനകം ചർച്ചകൾ പൂർത്തിയാക്കി ബുധനാഴ്ച മുഖ്യമന്ത്രി ആരെന്നതിൽ പ്രഖ്യാപനം നടത്താനാണ് തീരുമാനം. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയിൽ സോണിയയും രാഹുലും പങ്കെടുത്തേക്കും. പ്രതിപക്ഷ കക്ഷിനേതാക്കളെയും സ്റ്റാലിൻ അടക്കമുള്ള നേതാക്കളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. 

പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ്‌ മുന്നിൽ നിന്ന് നയിക്കട്ടെ, കർണാടകയിലേത് ബിജെപി തകർച്ചയുടെ തുടക്കം: സജി ചെറിയാൻ
അതിനിടെ, കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എല്ലാവശങ്ങളും പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. ഒരാളെ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാവില്ല. മുഖ്യമന്ത്രി ആരാകണമെന്നതിൽ ഒറ്റയടിക്ക് തീരുമാനമെടുക്കില്ലെന്നും കെ സി വേണുഗോപാൽ ബംഗളൂരുവിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'കോൺഗ്രസിന്റെ എല്ലാ എംഎൽഎമാരുമായും സംസാരിക്കും. ക‍ര്‍ണാടകയിലെ സ്ഥിതി പരിശോധിച്ച് നിരീക്ഷക‍ര്‍ റിപ്പോര്‍ട്ട് ഹൈക്കമാൻഡിന് നൽകും. ബന്ധപ്പെട്ടവരുമായി ച‍ര്‍ച്ച നടത്തിയ ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം പ്രഖ്യാപിക്കും. തോറ്റെങ്കിലും ബിജെപി വിട്ടെത്തിയ ജഗദീഷ് ഷെട്ടാറെ ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹത്തെയും പങ്കെടുപ്പിക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. 

കോൺഗ്രസിന്റേത് വൻ വിജയം, അഴിമതിക്കെതിരായ മുദ്രാവാക്യം ജനം ഏറ്റെടുത്തതിന്റെ തെളിവ്: സച്ചിൻ പൈലറ്റ്

 

 

Latest Videos
Follow Us:
Download App:
  • android
  • ios